രണ്ടാം ജന്മം 4[അജി] 205

ഞാൻ അച്ഛനിൽ നിന്ന് കാർഡ് വാങ്ങി. അപ്പോൾ അച്ഛന്റെ മുഖത്ത് സന്തോഷം ഞാൻ കണ്ടു.

 

“എന്ത് ആവശ്യമുണ്ടെങ്കിലും ഞങ്ങളോട് പറയണേ…. പഴയതൊന്നും മനസ്സിൽ വെച്ച് പറയാൻ മടിക്കരുതേ…”

അച്ഛൻ ഞങ്ങളോട് രണ്ട് പേരോടുമായി പറഞ്ഞു. ഞങ്ങൾ അതിന് പറയാമെന്ന് തലയാട്ടി.

 

രാത്രി കിടക്കാനായി ഞാൻ മുറിയിലേക്ക് പോയി. അനു അപ്പോൾ പൊന്നുവിനെ കിടത്തി ഉറക്കിയിരുന്നു.ഞാൻ ഒരു വിരി നിലത്ത് വിരിച്ച് തലയണയും വെച്ച് താഴേ കിടന്നു. അനു മുകളിൽ കട്ടിലിലും.

 

“അനു…”

ഞാൻ അവളെ വിളിച്ചു.

 

“മ്മ്…”

 

“നീ പറഞ്ഞപ്പോലെ കിരൺ അത്ര കുഴപ്പക്കാരൻ ആണെന്ന് അവരുടെ പ്രവർത്തിയിൽ നിന്ന് തോന്നുന്നില്ലല്ലോ…”

 

“വീട്ടിൽ അത്ര പ്രശ്നക്കാരനായിരുന്നില്ല. കല്യാണം കഴിഞ്ഞ് വീട്ടിൽ കയറ്റാതെ ഇരുന്നപ്പോൾ ആൾടെ സ്വഭാവം ഒന്നുടെ വഷളായി. ഞാൻ കാരണമാ ഈ അവസ്ഥയിൽ ആയത് എന്ന് പറഞ്ഞ് അതിന്റെ ദേഷ്യം മുഴുവൻ എന്നോടായി. പിന്നെ എന്തൊക്കെ പറഞ്ഞാലും അവരുടെ മകനല്ലേ…”

 

“അപ്പോ അങ്ങനെയാണ് കാര്യങ്ങൾ ”

 

“മ്മ് ”

 

“അല്ല അന്ന് വന്നവൻ നിന്നെ ഞാൻ വേറെ എന്തോ പേരാ വിളിക്കാ എന്ന് പറഞ്ഞിരുന്നില്ലേ… അത്‌ എന്താ…”

 

“അതോ… അനുക്കുട്ടിന്ന് ”

അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“അനുക്കുട്ടി കൊള്ളാം. അപ്പോൾ അവൻ നല്ല റൊമാന്റിക്‌ ആയിരുന്നുല്ലേ….”

 

“പ്രേമിക്കുമ്പോൾ മാത്രം ആയിരുന്നു അങ്ങനെ വിളിച്ചിരുന്നത്. പിന്നെ എന്തെങ്കിലും കാര്യം കാണാൻ വേണ്ടിയും ”

 

“ഞാൻ അങ്ങനെ നിന്നെ വിളിച്ചാൽ അത് ഇഷ്ടമാവോ….?”

 

ഞാൻ അവളുടെ മറുപടിക്കായി അവളെ നോക്കി.

 

“വിളിച്ചോ…”

അവൾ എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എനിക്ക് അത് കേട്ടപ്പോൾ സന്തോഷമായി. അവൾ എന്നെ ഇഷ്ടപെടുന്നു എന്നത് പോലെ.

 

“അല്ല അന്ന് വന്നവൻ ആരാന്ന് പറഞ്ഞില്ല…”

ഞാൻ അവൻ ആരെന്ന് അറിയാനായി ചോദിച്ചു.

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.