“അച്ഛാ….”
അമ്മു ചിണുങ്ങി.
നല്ലൊരു സന്തുഷ്ട കുടുംബം തന്നെയായിരുന്നു അത്.അനു ഇവിടെ ഹാപ്പി ആയി കാണപ്പെട്ടത് പോലെ. അവിടെത്തേതിന്ന് വ്യത്യസ്തമായി അനുവിനെ ഞാൻ ഇവിടെ സന്തോഷത്തോടെ കണ്ടു.
ചായകുടിക്ക് ശേഷം അനു അമ്മയുടെയും അമ്മുവിന്റെ ഒപ്പം അവരെ അടുക്കളയിൽ സഹായിക്കാൻ പോയി. ഞാൻ അവിടെ അച്ഛനുമൊത്ത് കല്യാണത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞു. അനു ഇപ്പോൾ വീടും വീട്ടുകാരുമായി ഇണങ്ങി എന്ന് തോന്നുന്നു.
ഞങ്ങൾ വരുന്നത് പ്രമാണിച്ച് നല്ലൊരു സദ്യ തന്നെ അവർ ഒരുക്കിയിരുന്നു. ഞങ്ങളെ അവർ സന്തോഷത്തോടെ ഊട്ടി.
ഭക്ഷണത്തിന് ശേഷം ഞങ്ങളെ അച്ഛന്റെയും അമ്മയുടെയും മുറിയിലേക്ക് കൂട്ടി കൊണ്ട് പോയി.
“കല്യാണത്തിന് ഡ്രസ്സ് എടുക്കുന്ന കൂട്ടത്തിൽ നിങ്ങൾക്കും ഞങ്ങൾ ഡ്രസ്സ് എടുത്തിട്ടുണ്ട് ഇത് ഇഷ്ടപ്പെട്ടോ എന്ന് നോക്ക്…”
അമ്മ ഞങ്ങൾക്ക് വാങ്ങിയ വസ്ത്രങ്ങൾ കാട്ടി തന്നു. എനിക്കൊരു ഷർട്ടും മുണ്ടും അവൾക്കൊരു സാരിയുമായിരുന്നു അത്. പൊന്നുവിന് ഒരു ഉടുപ്പുമുണ്ടായിരുന്നു.
“ഇത് മോൾക്ക് അമ്മയുടെ വക ”
അമ്മ കുറച്ച് ആഭരണങ്ങൾ അനുവിന് നൽകി. അത് കണ്ട് അനു കരയുവാൻ തുടങ്ങി.
“എന്റെ മോള് എന്തിനാ കരയുന്നേ…. നീ എന്റെ മരുമകളല്ല മകൾ തന്നെയാണ്. അപ്പോ നീ വെറും കൈയോടെയും കഴുത്തോടെയും നിൽക്കുന്നത് ഞങ്ങൾക്ക് നാണക്കേടാ…. മോള് ഇത് വാങ്ങിച്ചോ…”
അമ്മ ആ ആഭരണങ്ങൾ അനുവിനെ അണിയിച്ചു. അവളുടെ കഴുത്തിൽ ഞാൻ ആകെ ഒരു താലി മാല മാത്രമേ കണ്ടിരുന്നുള്ളു. ഇപ്പോൾ അവളുടെ കൈയിലും കഴുത്തിലും കാതിലുമെല്ലാം ആഭരണങ്ങളായി.
“മോളിത് ധരിച്ചോ…. എന്റെ മരുമകൾക്ക് വേണ്ടി മാറ്റി വെച്ചിരുന്നതാ ഇതെല്ലാം. ഇനി ഇതെല്ലാം മോൾക്കാ…”
അനു എന്താ പറയേണ്ടത് എന്ന് അറിയാത്ത അവസ്ഥയിലായിരുന്നു. സന്തോഷം കൊണ്ട് അവൾ കരയുന്നുണ്ടായിരുന്നു. അനുവിന് മാത്രമല്ല പൊന്നുവിനും അവർ ആഭരണങ്ങൾ വാങ്ങിയിരുന്നു.
“ഇത് കിച്ചുന്…”
അച്ഛൻ എനിക്ക് നേരേ ഒരു ക്രെഡിറ്റ് കാർഡ് നീട്ടി. ഞാൻ അത് വാങ്ങാതെ എന്തിനാ എന്നാ അർത്ഥത്തിൽ അച്ഛനെ നോക്കി.
“വാങ്ങിക്കോടാ…. ഇത് നിനക്ക് അവകാശപെട്ടത് തന്നെയാ…. പണ്ടത്തെ പോലെ അല്ലല്ലോ നീ.ഇപ്പോ ഒരു കുടുംബമൊക്കെ ഇല്ലേ. വാങ്ങിച്ചോ ചിലവ് ഉള്ളതല്ലെ….”
അച്ഛൻ എനിക്ക് കാർഡ് തരാൻ നോക്കി.
“വാങ്ങിച്ചോടാ…. അച്ഛൻ അല്ലേ തരുന്നത് ”
അമ്മയും എന്നോട് പറഞ്ഞു.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി