അവൾക്ക് കാര്യം പിടി കിട്ടി.ഞാൻ അവളെ നോക്കി ചിരിച്ചു. അവൾക്ക് കാര്യം പിടി കിട്ടി. ഞാൻ ആ മുറി പരിശോധിക്കാൻ തുടങ്ങി. അവിടെ മരത്തിന്റെ വലിയ ആട്ട് തൊട്ടിലുണ്ടായിരുന്നു. അവരിത് പൊന്നുവിന് വേണ്ടി ഒരുക്കിയതാണെന്ന് തോന്നുന്നു.
“ഈ ഡ്രസ്സ് എടുത്തിട്… എന്നിട്ട് നമ്മുക്ക് ഒരുമിച്ച് താഴേക്ക് പോവാം… എനിക്കെന്തോ ഒറ്റക്ക് പോവാൻ ഒരു പേടി ”
“സാരമില്ല ഞാനും കൂടെ വരാം ”
ഞാൻ അവൾ നീട്ടിയ വസ്ത്രം വാങ്ങി ധരിച്ചു. ഞാനും അനുവും കൂടി താഴേക്ക് ചെന്നു. പൊന്നുവിനെ അവർ കൊഞ്ചിക്കുന്ന തിരക്കിലായിരുന്നു.
“മക്കൾ വാ ഇരിക്ക് ചായ കുടിക്ക്…”
അമ്മ ഞങ്ങളെ അടുത്ത് പിടിച്ചിരുത്തി. കുറെ അധികം പലഹാരങ്ങൾ തന്നെ അവിടെയുണ്ടായിരുന്നു. ഞങ്ങൾ അതൊക്കെ കഴിക്കാൻ തുടങ്ങി.
“മോളുടെ ചായയുടെ അത്ര രുചി ഇവളുണ്ടാക്കുന്നതിന് ഇല്ല. മോള് എങ്ങനെയാ ചായയുണ്ടാക്കാന്ന് ഇവൾക്ക് പറഞ്ഞ് കൊടുക്കണേ…”
അച്ഛൻ അനുവിനോട് പറഞ്ഞു.
“ഓ… എന്നാൽ നിങ്ങൾ ഇവളെ ഹോട്ടലിക്ക് കൊണ്ടൊക്കോ…”
അമ്മ അച്ഛൻ പറഞ്ഞത് ഇഷ്ടപ്പെടാതെ പറഞ്ഞു. അച്ഛൻ ഒരു ഹോട്ടൽ നടത്തുകയാണ്. അത്യാവശ്യം വലിയ ഹോട്ടൽ തന്നെയാണ്. അവിടെക്ക് അനുവിനെ കൊണ്ട് പൊക്കോ എന്നാണ് അമ്മ പറഞ്ഞത്.
“അയ്യോ… അച്ഛന് എത്ര ചായ വേണമെങ്കിലും ഞാൻ ഇട്ട് താരല്ലോ…”
അനു അച്ഛനോട് പറഞ്ഞു.
“ചായ മാത്രം അല്ല അച്ഛാ… ഇവൾ എന്ത് വെച്ചാലും അതിഞ്ഞൊക്കെ ഭയങ്കര രുചിയാ…”
ഞാൻ അനുവിനെ പൊക്കി പറഞ്ഞു. പോക്കലല്ല അത് സത്യം തന്നെ ആയിരുന്നു.
“ഇവിടെ ഒരുത്തിയുണ്ട്. ചായ പോലും മരിയദ്ദക്ക് വെക്കാൻ അറിയില്ല… നാളെ ഒരു കുടുംബത്തിൽ കയറി ചെല്ലുമ്പോൾ എന്താവും ആവോ…”
അമ്മ അമ്മുവിനെ കളിയാക്കി പറഞ്ഞു. അത് അവൾക്ക് ഇഷ്ടമായില്ല.
“എനിക്ക് പാചകം ചെയ്യാനൊക്കെ അറിയാം.. അതിനൊക്കെ നല്ല ടേസ്റ്റാ…”
അമ്മു അത് ഇഷ്ടപ്പെടാതെ പറഞ്ഞു.
“അത് ഞങ്ങൾക്കും കൂടി തോന്നണ്ടേ…”
അച്ഛൻ തിരച്ചിടിച്ചു. ഞങ്ങൾ അത് കെട്ട് ചിരിക്കാൻ തുടങ്ങി.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി