രണ്ടാം ജന്മം 4[അജി] 205

പലതും നോക്കുന്നതിനടയിൽ ഒരു ഫോട്ടോയിൽ എന്റെ കണ്ണ് ഉടക്കി. ഞാൻ ആ ഫോട്ടോ കണ്ട് ഞെട്ടി പോയി.

 

“അനു ഇതാരാ….”

ഞാൻ ആ ഫോട്ടോയെ ചൂണ്ടി കാട്ടി അനുവിനോട് ചോദിച്ചു.

 

“അതോ… അത്‌ എന്റെ അച്ഛനാ….”

 

അനു പറയുന്നത്‌ കേട്ട് ഞാൻ ഇപ്പോൾ ശരിക്കും ഞെട്ടി.അയാൾ ആയിരുന്നു എന്നെ ഇവിടേക്ക് എത്തിച്ചത്. ഞാൻ ചായകടയിൽ വെച്ച് പരിചയപ്പെട്ടാ ആള്. അത് എന്റെ അനുവിന്റെ അച്ഛനായിരുന്നു. ഞാൻ ആ സത്യം അറിഞ്ഞപ്പോൾ അവിടെ തളർന്ന്‌ ഇരുന്ന് പോയി.

 

“എന്താ… കിച്ചുവേട്ടാ… കിച്ചുവേട്ടന് എന്താ….”

എന്റെ മാറ്റം കണ്ട് അനു എന്നോട് ചോദിച്ചു.

 

“അനു… അനു… നിന്റെ അച്ഛനാ എന്നെ ഇവിടെ എത്തിച്ചത്. ഞാൻ പറഞ്ഞിരുന്നില്ലേ ചായക്കടയിൽ വെച്ച് കണ്ടാ ഒരാളാ എന്നെ ഇവിടെ എത്തിച്ചത് എന്ന് അത്‌ നിന്റെ അച്ഛനാ…. ”

 

ഞാൻ പറയുന്നത്‌ കേട്ട് അനു കരയാൻ തുടങ്ങി. ഫോട്ടോയുടെ മുന്നിൽ കൈ കൂപ്പി നിന്ന് കരഞ്ഞു.

 

“ഞാൻ കാരണാ അച്ഛൻ മരിച്ചത് എന്നാ ഞാൻ കരുതിയത്. അച്ഛൻ എന്നെ വെറുക്കുന്നുണ്ട് എന്നായിരുന്നു ഞാൻ കരുതിയത്. അച്ഛന്റെ ശാപം എന്നും എന്റെ കൂടെ ഉണ്ടാവും എന്നാ ഞാൻ കരുതിയത്.

 

അച്ഛൻ തന്നെ വന്നാലോ എനിക്ക് നല്ലൊരു ജീവിതം നൽകാൻ.എന്നോട് പൊറുക്കണേ അച്ഛാ ഞാൻ ചെയ്ത് പോയ തെറ്റിനോട്.

 

അച്ഛന്റെ മകളായി ജനിച്ചത് തന്നെയാ എന്റെ ഏറ്റവും വലിയ ഭാഗ്യം. നന്ദി അച്ഛാ അച്ഛന്റെ മകളായി ഞാൻ ജനിച്ചതിനും എന്റെ കിച്ചുവേട്ടനെ തിരികെ തന്നതിനും”

 

അനു അച്ഛന്റെ ഫോട്ടോക്ക് മുന്നിലിരുന്ന് കൈ കൂപ്പി കരഞ്ഞു കൊണ്ട് പറഞ്ഞു.

 

ഞാനും അത്‌ അനുവിന്റെ അച്ഛൻ ആണ് എന്ന് അറിഞ്ഞ ഷോക്കിലായിരുന്നു. ഒടുവിൽ ഞങ്ങൾ രണ്ട് പേരും ആ ഷോക്കിൽ നിന്ന് മുക്തരായപ്പോൾ അവിടെ നിന്നും ഇറങ്ങി.ഞങ്ങൾ ഞങ്ങളുടേതായ ലോകത്തില്ലേക്ക് അവിടെ നിന്നും നടന്നു.

 

അവർ പോവുന്നതും നോക്കി ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അവർ പോലും കാണാതെ ആ വീടിന്റെ മുറ്റത്ത് ഒരാൾ നിൽക്കുന്നുണ്ടായിരുന്നു. അനുവിന്റെ അച്ഛൻ. ആ മുഖത്ത് തന്റെ മകൾക്ക് നല്ലൊരു ജീവിതം നൽകിയതിന്റെ സന്തോഷമുണ്ടായിരുന്നു. ഒപ്പം ആ ചിരിയിൽ ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്ന് അയാൾ ഒളിപ്പിച്ച് വെച്ചിരുന്നു.

 

 

—————————– ശുഭം ——————————

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.