“ഞാൻ നിന്നെ വിട്ട് ഒരിടത്തേക്കും പോവില്ല. ഇനി ഒരു മടങ്ങി പോക്ക് സംഭവിച്ചാലും ഞാൻ നിന്നെ തേടി വരും.. ”
അനുവിന് ഞാൻ അങ്ങനെ പറഞ്ഞപ്പോൾ സന്തോഷമായി. അവൾ എന്നെ കൂടുതൽ ഇറുക്കി കെട്ടിപിടിച്ചു.
“നമ്മൾ ജീവിക്കേണ്ടത് നമ്മുക്ക് സന്തോഷം ലഭിക്കുന്നിടത്താ. എനിക്ക് സന്തോഷം ലഭിക്കുന്നത് ഇവിടെയാ. അതുകൊണ്ട് ഞാൻ ഇവിടെ ജീവിക്കാനാ ആഗ്രഹിക്കുന്നത്… ”
ഞാൻ എന്റെ മനസ്സ് മുഴുവൻ അവൾക്ക് മുന്നിൽ തുറന്നു. പറയാതെ വെച്ചിരുന്ന സ്നേഹം മുഴുവൻ ഞങ്ങൾ തുറന്ന് പറഞ്ഞു.ഉളിലുള്ളത് തുറന്ന് പറയേണ്ടാ പ്രശ്നമേ ഞങ്ങൾക്കിടയിലുണ്ടായിരുന്നുളൂ. അത് തുറന്ന് പറഞ്ഞപ്പോൾ ഞങ്ങൾ രണ്ട് പേരും ഒന്നായി മാറി.
പിറ്റേന്ന് ഞാൻ നേരം വൈകി ആയിരുന്നു എഴുന്നേറ്റത്. കല്യാണത്തിന്റെ ക്ഷീണം കാരണം ഞാൻ ഹോട്ടലിലേക്ക് പോയില്ല. അച്ഛനും പോയില്ല. ബന്ധുക്കൾ എല്ലാവരും അപ്പോഴേക്കും പോയിരുന്നു. അമ്മുവിന്റെ കുറവ് അവിടെ എടുത്ത് കാട്ടിയിരുന്നു. ഇല്ലെങ്കിൽ അവിടെ ഒച്ചപ്പാടും ബഹളവുമായി ഓടി നടക്കാറുള്ളതാ അവൾ.വീട് ഉറങ്ങിയത് പോലെയായി.
എപ്പോഴോ ഞാനും അനുവും ഒറ്റക്ക് കണ്ടു മുട്ടി. അവളുടെ മുഖത്ത് അപ്പോൾ നല്ല സന്തോഷമുണ്ടായിരുന്നു.
“കിച്ചുവേട്ടാ…. ഞാൻ ഒരു കാര്യം പറഞ്ഞാൽ നടത്തി തരോ….”
“എന്റെ അനുക്കുട്ടിക്ക് ഇപ്പോൾ എന്താ വേണ്ടത്…”
“എന്റെ ഒപ്പം വീട്ടിലേക്ക് വരോ…”
“വീടോ….”
“ആ എന്റെ സ്വന്തം വീട്. അച്ഛൻ മരിച്ചതിന് ശേഷം ഞാൻ എന്റെ വീട്ടിലേക്ക് പോയിട്ടില്ല. ഇപ്പോൾ കിച്ചുവേട്ടനെയും കൊണ്ട് പോവാൻ തോന്നി ”
“അത് എന്താ ഇപ്പോ അങ്ങനെ തോന്നാൻ… ”
“അറിയില്ല…. അവിടേക്ക് കിച്ചുവേട്ടനെ കൂട്ടി കൊണ്ട് ചെല്ലാൻ ആരോ എന്നോട് പറയുന്നത് പോലെ….”
അനു ആദ്യമായി ഒരു കാര്യം പറയുന്നതിനാൽ എനിക്ക് എതിർക്കാൻ തോന്നിയില്ല.
“എന്നാൽ ഡ്രസ്സ് മാറ് നമ്മുക്ക് പോവാം…”
ഞാൻ പറയുന്നത് കേട്ട് അവൾക്ക് സന്തോഷമായി. അവൾ വേഗം ഓടി പോയി റെഡി ആയി. പൊന്നുവിനെയും അവൾ ഒരുക്കി. ഞാൻ വസ്ത്രം മാറി അച്ഛനോടും അമ്മയോടും പറഞ്ഞ് അനുവിനെയും പൊന്നുവിനെയും കൂട്ടി അനുവിന്റെ വീട്ടിലേക്ക് പോയി.
കുറെ നാളുകൾക്ക് ശേഷമായിരുന്നു അനു സ്വന്തം വീട്ടിലേക്ക് വരുന്നത്. താൻ കാരണമാണ് അച്ഛൻ മരിച്ചത് എന്നാ കുറ്റ ബോധത്തിൽ അനു അച്ഛന്റെ മരണ ശേഷം ഇങ്ങോട്ട് വന്നിട്ടില്ല. പിന്നീട് ഇപ്പോൾ എന്റെ ഒപ്പമാണ് ഇങ്ങോട്ട് വരുന്നത്.
അകന്ന ബന്ധത്തിൽ പെട്ടാ ആരോ ആ വീട് വൃത്തിയായി സൂക്ഷിച്ചിരുന്നു. ഞങ്ങളെ അവിടെ കണ്ട് അയൽ വാസികൾ ഞങ്ങളോട് കുശലങ്ങൾ ചോദിച്ചു. അനു എന്നെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.
അനു അവളുടെ വീടിനെ പറ്റിയുള്ള ഓർമ്മകൾ എല്ലാം എന്നോട് പറഞ്ഞു. അവൾ ഓടി നടന്ന് അവിടം മുഴുവൻ എന്നെ കാട്ടി തന്നു. ഇത്രെയും നാള് ഇവിടെ വരാതിരുന്നതിന്റെ വിഷമം അവളിൽ നിന്ന് പോയത് പോലെ.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി