രണ്ടാം ജന്മം 4[അജി] 205

രാത്രി കിടക്കാൻ നേരം ഞാൻ മുറിയിലേക്ക് പോയി. അപ്പോൾ അവിടെ അനു മാത്രമേ ഉണ്ടായിരുന്നുള്ളു.

 

“ഇവിടെ ഇന്ന്  വേറെ ആരും ഇല്ലേ…”

ഞാൻ അനുവിനോട് ചോദിച്ചു.

 

“ഹേയ്… പൊന്നു ഇന്നലെ ഉറക്കത്തിൽ എഴുന്നേറ്റ് കരഞ്ഞു.

അത്‌ കേട്ട് എല്ലാവരുടെയും ഉറക്കം പോയി. അതാ വേറെ ആരും ഇന്നിവിടെ കിടക്കാത്തെ….”

 

“അത്‌ ഏതായാലും നന്നായി. എനിക്ക് ഇവിടെ കിടക്കാലോ…”

 

ഞാൻ ഒരു തലയിണാ എടുത്ത് താഴേ കിടക്കാൻ നോക്കി.

 

“വേണ്ടാ… താഴേ കിടക്കേണ്ടാ… ഇവിടെ കിടന്നോ….”

 

അനു നീങ്ങി ഇരുന്ന് എന്നെ കിടക്കയിൽ കിടക്കാൻ വിളിച്ചു.ഞാൻ അനു പറയുന്നത്‌ കേട്ടപ്പോൾ ഞെട്ടി പോയി. ഞാൻ മടിച്ച് മടിച്ച് അവൾക്കരികിൽ ഇരുന്നു.

 

“അത്‌ വേണോ…. ഞാൻ ഇവിടെ കിടക്കണോ …”

 

“എനിക്ക് കിച്ചുവേട്ടനെ വിശ്വാസമാ ഇവിടെ കിടന്നോ…?”

 

അനു അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് സന്തോഷമായി. അവൾ ഇപ്പോൾ എന്നെ ഇഷ്ടപ്പെടുന്നത് പോലെ.

 

“അനു ഞാൻ ഒരു കാര്യം പറയട്ടെ….”

ഞാൻ അനുവിനോട് ചോദിച്ചു.

 

“പറഞ്ഞോ….”

 

“അനു… എനിക്ക് നിന്നെ ഇഷ്ടാ… ഭയങ്കര ഇഷ്ടാ… ഞാൻ നിന്നേ എന്റെ ഭാര്യ ആയിട്ട് തന്നെയാ കാണുന്നത്. പൊന്നുവിനെ നമ്മുടെ മോള് ആയിട്ട് തന്നെയാ കാണുന്നത്. നിനക്ക് എന്നെ അങ്ങനെ തിരിച്ച് കാണാൻ പറ്റോ…”

 

ഞാൻ എന്റെ ഉള്ളിലുള്ളത് മുഴുവൻ അവളോട് പറഞ്ഞു. അനു ഞാൻ പറയുന്നത് കേട്ട് എന്നെ കെട്ടിപിടിച്ചു. കെട്ടിപിടിച്ച് കരയാൻ തുടങ്ങി.

 

“എനിക്കും നിന്നെ ഇഷ്ടാ….ഞാൻ നീ ചെയ്യുന്ന ഓരോ കാര്യവും ശ്രെദ്ധിക്കാറുണ്ടായിരുന്നു.ഞാൻ കാണാൻ ആഗ്രഹിച്ച കിച്ചുവേട്ടൻ ഇങ്ങനെ ആയിരുന്നു. അത്‌ നിന്നിലൂടെ എനിക്ക് കിട്ടിയത് പോലെ. കിച്ചുവേട്ടൻ ആയി തന്നെയാ നിന്നെ ഞാൻ കണ്ടത്…”

 

അനു പറയുന്നത്‌ കേട്ട് എനിക്കും സന്തോഷമായി. ഞാൻ അവളെ തിരിച്ചും കെട്ടിപിടിച്ചു. ഞാനും അപ്പോൾ സന്തോഷം കൊണ്ട് കരഞ്ഞു പോയി.

 

“ഞാൻ ജീവിതം വെറുത്ത് പോയി കൊണ്ടിരിക്കുമ്പോളായിരുന്നു ഏട്ടൻ എന്റെ ജീവിതത്തിലേക്ക് വരുന്നത്. പൊന്നു ഉള്ളത് കൊണ്ട് മാത്രാ ഞാൻ ജീവിച്ചിരുന്നത്. ഇല്ലെങ്കിൽ എന്നെ ഞാൻ ആത്മഹത്യ ചെയ്താനേ…

 

എന്റെ ജീവിതത്തിലേക്ക് ഒരു പ്രതീഷയുമായി വന്നിട്ട് ഇനി എന്നെ ഒറ്റക്ക് ആക്കി പോവല്ലേ കിച്ചുവേട്ടാ…. എന്നെ വീണ്ടും കരയിപ്പിക്കല്ലേ….”

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.