അനുവിൽ നിന്ന് ഞാൻ പൊന്നുവിനെ വാങ്ങി. അനു വിളക്കും പിടിച്ച് അകത്തേക്ക് നടന്നു. ഒപ്പം ഞാനും. അവർ ഞങ്ങളെ ആരതി ഉഴിഞ്ഞ് അരിയും പൂവും എറിഞ്ഞ് ഞങ്ങളെ അകത്തേക്ക് സ്വീകരിച്ചു.
“കിച്ചുവേട്ടാ….”
അനിയത്തി എന്നെ വന്ന് കെട്ടിപിടിച്ചു. ഇവളുടെയാണ് കല്യാണം. കീർത്തി എന്നാണ് പേര്. അമ്മു എന്ന് എല്ലാവരും വിളിക്കും.
“കിച്ചുവേട്ടന് ഇത്രയും നാൾ എന്നെ വന്ന് കാണണം എന്ന് തോന്നിയില്ലല്ലോ….”
അവൾ എന്നെ കെട്ടി പിടിച്ച് പരാതിയെന്നോണം കരഞ്ഞു കൊണ്ട് പറഞ്ഞു.
“ഞാൻ വന്നില്ലേ… അമ്മു… ഇപ്പോൾ സന്തോഷമായോ നിനക്ക്…”
“ഉമ്മ്… ഇനി ഞാൻ എവിടേക്കും വിടില്ല എന്റെ ചേട്ടനെ…”
അമ്മു എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. അമ്മുവിന്റെ സ്നേഹ പ്രകടനങ്ങൾ എല്ലാം അവർ നോക്കുന്നുണ്ടായിരുന്നു. അനുവും അത് നോക്കുന്നുണ്ടായിരുന്നു.
പൊന്നു അപ്പോഴും എന്റെ കൈയിൽ തന്നെയുണ്ടായിരുന്നു. അവളിത് എന്താ സംഭവം എന്ന് നോക്കുന്നുണ്ടായിരുന്നു. അമ്മു അപ്പോഴാണ് പൊന്നുവിനെ ശ്രെദ്ധിക്കുന്നത്.
“അമ്മായിടെ പൊന്നു വന്നേ….”
അമ്മു അവളെ എടുത്തു. പൊന്നുവിന് അവളെ ആദ്യമായി കാണുന്നതിന്റെ പരിചയകേടൊന്നും ഉണ്ടായിരുന്നില്ല. അമ്മു പൊന്നുവിനെ കൊഞ്ചിക്കാൻ തുടങ്ങി.
“കണ്ടാ… ഞാനുമായി പൊന്നു വേഗം കൂട്ടായി….”
അമ്മു പൊന്നുവിനെ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു.
“അല്ലേലും ഒരേ പ്രായത്തിലുള്ളവർ വേഗം കൂട്ടാവും ”
അച്ഛൻ പറയുന്നത് കെട്ട് എല്ലാവരും ചിരിച്ചു. അത് അമ്മുവിന് നാണക്കേടായി. ഇവിടെ എല്ലാവരും നല്ല കമ്പനി ആണെന്ന് തോന്നുന്നു. അനു അങ്ങനെയാണ് പറഞ്ഞ് തന്നത്.
“ഇനി ഞാൻ എടുക്കട്ടെ പൊന്നുവിനെ… അന്ന് എടുത്തിട്ട് കൊതി തീർന്നില്ല….”
അമ്മ പൊന്നുവിനെ അമ്മുവിന്റെ കൈയിൽ നിന്നും വാങ്ങി.
“അച്ഛമ്മയെ പൊന്നുവിന് ഓർമ്മയുണ്ടോ…. ഇന്നലെ വന്നത്….”
അമ്മ പൊന്നുവിനെ എടുത്ത് കൊഞ്ചിക്കാൻ തുടങ്ങി. പൊന്നു അമ്മ പറയുന്നതിന് തലയാട്ടിയും ചിരിച്ചും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു.
“ഇവൾക്ക് പുതിയ സ്ഥലവും ആൾക്കാരെ കണ്ടും ഒരു പ്രശ്നവും ഇല്ലല്ലേ….”
അമ്മ പൊന്നുവിനെ കുറിച്ച് പറഞ്ഞു.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി