ഞാൻ അവളുടെ മുഖത്തേക്ക് ഒന്ന് ഊതി. കുടിച്ചിട്ടില്ല എന്ന് ഞാൻ അവളെ തെളിയിച്ചു. അത് മനസ്സിലാക്കിയപ്പോൾ അവൾക്ക് ആശ്വാസം ആയത് പോലെ.
“കുടിക്കേണ്ടട്ടോ…”
അവൾ അപേക്ഷ എന്നോണം എന്നോട് പറഞ്ഞു.
“അനു ഞാൻ ഇത് വരെ കുടിച്ചിട്ടില്ല…. ഇനി കുടിക്കുകയും ഇല്ല…”
ഞാൻ അവൾക്ക് വാക്ക് നൽകി. അവൾക്ക് അപ്പോ സന്തോഷമായി. കിരണിന്റെ കുടി കാരണം അവൾ ഒരുപാട് അനുഭവിച്ചിട്ടുണ്ട്. അതു കൊണ്ടാണ് എന്നോട് കുടിക്കേണ്ടാ എന്ന് പറഞ്ഞത്.
രാത്രി എല്ലാവരും കിടക്കാനായി പോയി. ഞാൻ നോക്കിയപ്പോൾ അകത്ത് മുഴുവൻ ആളുകൾ. വീട്ടിലേക്ക് കയറാൻ തന്നെ പറ്റുന്നില്ല. എല്ലാവരും അവിടെയും ഇവിടെയുമായി കിടക്കുന്നു. ഞാൻ എല്ലാം ഒതുക്കി പിടിച്ച് വന്നപ്പോൾ നേരം ഒരുപാടായി. എനിക്ക് കിടക്കാൻ സ്ഥലം കിട്ടിയില്ല. ഞാൻ അവിടെ സ്റ്റേജിൽ കിടന്നുറങ്ങി.
രാവിലെ നേരത്തെ തന്നെ എഴുന്നേറ്റു. ഉറക്കം അങ്ങോട്ട് സുഖമായില്ല. ഞാൻ കുളിക്കാനായി മുറിയിലേക്ക് ചെന്നു. ഒരുവിധം പേരൊക്കെ കുളിച്ച് റെഡി ആയി നിന്നിരുന്നു.
ഞാൻ മുറിയിലേക്ക് ചെന്നപ്പോൾ അനു കുളി കഴിഞ്ഞ് നിൽക്കുന്നുണ്ടായിരുന്നു.
“ഇന്നലെ എവിടെയാ കിടന്നേ….”
എന്നെ കണ്ടതും അവൾ എന്നോട് ചോദിച്ചു.
“ഞാൻ അവിടെ സ്റ്റേജിൽ കിടന്നു ”
“അയ്യോ… അവിടെയോ… ഉറക്കം ശരി ആയോ…”
“കുഴപ്പമൊന്നുമില്ല സുഖമായി ഉറങ്ങി.
നീ ഒരു തോർത്ത് തന്നെ ഞാൻ കുളിക്കട്ടെ.നീ പൊന്നുവിനെ ഒരുക്ക്. ഞാൻ കുളി കഴിഞ്ഞ് വന്നിട്ട് അവളെ എടുക്കാം. അപ്പോ നിനക്കും ഒരുങ്ങാല്ലോ…”
ഞാൻ അനുവിൽ നിന്ന് ഒരു തോർത്തും വാങ്ങി വേഗം കുളിച്ച് വന്ന് വസ്ത്രം മാറി ഒരുങ്ങി. അനു അപ്പോഴേക്കും പൊന്നുവിനെ ഒരുക്കിയിരുന്നു. നല്ല ഭംഗിയിൽ തന്നെ അവൾ പൊന്നുവിനെ ഒരുക്കിയിരുന്നു.ഞാൻ അവളെയും എടുത്ത് താഴേക്ക് ചെന്നു.
അപ്പോഴേക്കും എല്ലാവരും ഒരുങ്ങിയിരുന്നു. അമ്മു കല്യാണ വസ്ത്രമൊക്കെ അണിഞ്ഞ് ആഭരങ്ങളൊക്ക ധരിച്ച് നിൽക്കുന്നുണ്ടായിരുന്നു. അവളെ വിവാഹ വസ്ത്രത്തിൽ കാണാൻ നല്ല ഭംഗി ആയിരുന്നു.
ഞാൻ അമ്മുവിനോടൊപ്പം നിൽക്കുമ്പോളായിരുന്നു അനു അങ്ങോട്ട് വരുന്നത്. ഒരു ചുവന്ന പട്ട് സാരി ഉടുത്ത് അമ്മ കൊടുത്ത ആഭരണ
ങ്ങൾ അണിഞ്ഞ് മുല്ല പൂവൊക്കെ ചുടി അണിഞ്ഞൊരുങ്ങി അവൾ വന്നു. അവളെ അങ്ങനെ കണ്ടപ്പോൾ സാധാരണയിൽ നിന്ന് കാണാൻ നല്ല ഭംഗിയായിരുന്നു. ഇങ്ങനെ ഞാൻ അവളെ മുൻപ് കണ്ടിട്ടില്ല. ഞാൻ ആ സൗന്ദര്യം നോക്കി നിന്നുപോയി.പരിസരം മറന്ന് അവളെ നോക്കി നിന്നു.
അമ്മു എന്റെ കൈയിൽ നുള്ളിയപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് തിരിച്ച് വന്നത്.
“മതി നോക്കിയത്. വായ അടച്ചു പിടിക്ക്.ഈച്ച കയറും.
സ്വന്തം ഭാര്യ തന്നെയാ സമ്മതിച്ചു. അതിന് ഇങ്ങനെ നോക്കണോ…?ആദ്യമായി കാണുന്ന പോലെ….”
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി