“ഞാൻ മാത്രമേ ഇവിടെ നിനക്ക് പ്രശ്നമായിട്ടുള്ളു അല്ലേ…?”
അനു അതിനൊന്നും മറുപടി പറഞ്ഞില്ല. എന്നെ അവൾ നോക്കി കിടന്നു. ഇരുട്ടായതിനാൽ അവളുടെ മുഖ ഭാവം എനിക്ക് കാണാൻ പറ്റിയില്ല.
“അനു… ഞാൻ ഒരു കാര്യം ചോദിക്കട്ടെ…”
“ആാാ ചോദിച്ചോ…”
“ഇനി കിരൺ വന്നില്ലെങ്കിൽ നീ എന്താ ചെയ്യാ…?”
ഞാൻ അനുവിനോട് ചോദിച്ചു. അനു അതിന് ഉത്തരം നൽകിയില്ല. അവള് അതിനുത്തരം ഒരു ചെറു ചിരിയിലൊതുക്കി തിരിഞ്ഞു കിടന്നു.
അവൾ എന്താ ഒന്നും പറയാതിരുന്നത്. അവൾ എന്നെ കിരണിന്റെ സ്ഥാനത്ത് കാണാൻ ഇഷ്ടപെടുന്നില്ലേ… ഞാൻ ചിന്തിച്ചത് മുഴുവൻ തെറ്റായിരുന്നോ… അനുവിന് എന്നെ അംഗീകരിക്കാൻ കഴിയില്ലേ…. ഞാൻ പലതും ആലോചിച്ച് കിടന്നുറങ്ങി പോയി.
പിറ്റേന്ന് കല്യാണത്തിന്റെ തലേ ദിവസമായിരുന്നു. ഞാൻ അന്ന് മുഴുവൻ തിരക്കിലായിരുന്നു. പല കാര്യങ്ങളുമായി മൊത്തത്തിൽ തിരക്കിലായിരുന്നു. ഞാൻ അത് സന്തോഷത്തോടു കൂടി തന്നെയായിരുന്നു ചെയ്തിരുന്നത്.
കല്യാണം ആയതിനാൽ ഒരുപാട് ബന്ധുക്കൾ വരാൻ തുടങ്ങിയിരുന്നു.അമ്മു പറഞ്ഞ് തന്നത് പ്രകാരം ഞാൻ അവരെ പലരെയും മനസ്സിലാക്കി വെച്ചിരുന്നു. അതുകൊണ്ട് അധികം ബുദ്ധിമുട്ട് ഒന്നും ഉണ്ടായില്ല.ചെറുതായി പലയിടത്തും എന്റെ കൈയിൽ നിന്ന് വഴുതി പോയി എങ്കിലും ഞാൻ ഒരു വിധത്തിൽ അഡ്ജസ്റ്റ് ചെയ്ത് പിടിച്ച് നിന്നു.
അനുവിനെയും പൊന്നുവിനെയും അവർ പരിചയപ്പെടുന്നുണ്ടായിരുന്നു. പലരും അവരെ ആദ്യമായി കാണുകയായിരുന്നു. അവരൊന്നും പ്രശ്നക്കാരല്ലാതിഞ്ഞാൽ കുഴപ്പമൊന്നും ഉണ്ടായില്ല.
ഹോട്ടലിൽ ഉള്ളവർ തന്നെ ആയിരുന്നു പാചകം. അതുകൊണ്ട് ഞാൻ അവരുടെ ഒപ്പം തന്നെ ആയിരുന്നു അധിക സമയവും. പിന്നെ പന്തലു പണി സ്റ്റേജ് ഡെക്കറേഷൻ അങ്ങനെ മൊത്തത്തിൽ തിരക്കായി പോയി. അനുവിനെ അങ്ങനെ കാണാൻ പോലും പറ്റിയില്ല.
രാത്രി തലേ ദിവസത്തെ സദ്യക്കായി ഒരുപാട് പേർ വന്നിരുന്നു. ഞാൻ അവർക്കെല്ലാം വിളമ്പി കൊടുക്കാനായി നിന്നു. പലർക്കും എന്നെ അവിടെ കണ്ടത് ഒരു അത്ഭുതമായിരുന്നു. പലരും എന്നെ കണ്ട് പരിചയം പുതുക്കി. വിശേഷങ്ങൾ ചോദിച്ചു.
ഞാൻ പലർക്കും വിളമ്പി കൊണ്ടിരിക്കുമ്പോളായിരുന്നു അനുവും അമ്മുവും ഒരുമിച്ചിരിക്കുന്നത് കണ്ടത്. ഞാൻ അനുവിന് സാധാരണ ആളുകൾക്ക് വിളമ്പി കൊടുക്കുന്നതിനേക്കാളും കൂടുതൽ വിളമ്പി കൊടുത്തു. അവൾ ഇത് എന്തിനാ ഇത്രയ്ക്കും അധികം വിളമ്പിയത് എന്നാ രീതിയിൽ എന്നെ നോക്കി.
“കഴിച്ചോ… ”
ഞാൻ ചിരിച്ചുകൊണ്ട് അവളോട് ആരും കേൾക്കാതെ പറഞ്ഞു.
അവസാനം ഞാൻ എല്ലാവർക്കും പപ്പടം വിളമ്പി കൊടുക്കുകയിരുന്നു. ഞാൻ അനുവിന് രണ്ട് പപ്പടം വെച്ച് കൊടുത്തു. അത് അമ്മു ശ്രെദ്ധിച്ചു.
“അതേ…. ഭാര്യക്ക് മാത്രം കൊടുത്താൽ പോരാട്ടാ…. ബാക്കിയുള്ളവർക്കും കൊടുക്കണം ”
അമ്മു പറയുന്നത് കേട്ട് അവിടെ ഇരുന്നവർ ചിരിക്കാൻ തുടങ്ങി. ഞാൻ അവരുടെയൊക്കെ മുന്നിൽ ചമ്മി. അനുവിന്റെയും അവസ്ഥ അങ്ങനെ തന്നെയായിരുന്നു. ഞാൻ അധികം നാറാൻ നിൽക്കാതെ അമ്മുവിന് ഒരു പപ്പടം കൂടി കൊടുത്ത് വേഗം വിളമ്പി അവസാനിപ്പിച്ച് അവിടെ നിന്ന് മുങ്ങി.
കല്യാണം ആയതിനാൽ വീടിന്റെ പുറകിൽ അച്ഛൻ ചെറിയൊരു വെള്ളമടി പാർട്ടി നടത്തുന്നുണ്ടായിരുന്നു. പലരും കുടിക്കാൻ നിർബന്ധിച്ചെങ്കിലും ഞാൻ അതിൽ നിന്ന് ഒഴിഞ്ഞ് മാറി. ഞാൻ അവർക്ക് കമ്പനി കൊടുത്തിരുന്നു. എന്നെ അവിടെ കണ്ടപ്പോൾ അനുവിന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. ഞാൻ അനുവിന്റെ അടുത്തേക്ക് ചെന്നു.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി