രണ്ടാം ജന്മം 4[അജി] 205

ഞാൻ എന്റെ മനസ്സിൽ ഉദ്ദേശ്ശിച്ചത് അനുവിനോട് പറഞ്ഞു. അനു അങ്ങനെ ചെയ്യാം എന്ന് തലയാട്ടി കാണിച്ചു.

 

അമ്മു അവിടേക്ക് കുറേ ആൽബങ്ങളുമായി വന്നു. അവൾ അതല്ലാം കാട്ടി തരാൻ തുടങ്ങി.അതിലുള്ളത് ആരൊക്കെയാണ് എന്ന് അവൾ പറഞ്ഞു തന്നു. അവരിപ്പോൾ എന്ത് ചെയ്യുന്നു എന്ന് വരെ പറഞ്ഞു തന്നു. അനുവിന് ഒന്നും അവളോട് ചോദിക്കേണ്ടി വന്നില്ല. അമ്മു തന്നെ എല്ലാം പറയുന്നുണ്ടായിരുന്നു. എന്നാലും അനു ഇടക്കൊക്കെ പലതും ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അതെല്ലാം നോക്കി മനസ്സിലാക്കി കൊണ്ടിരുന്നു. അനു ഇടക്കൊക്കെ ഇങ്ങനെ മതിയോ ഇനിയും ചോദിക്കണോ എന്ന് എന്നെ കണ്ണുക്കൊണ്ട് കാണിക്കുന്നുണ്ടായിരുന്നു.അമ്മു അതൊന്നും പോരാതെ പലരുടെയും ഫോട്ടോകൾ സോഷ്യൽ മീഡിയകളിൽ നിന്ന് എടുത്ത് കാണിക്കുന്നുണ്ടായിരുന്നു.

 

നേരം ഒരുപാടായി എനിക്ക് ഉറക്കം വന്ന് തുടങ്ങി. അമ്മു ഇപ്പോഴും ഓരോന്നൊക്കെ പറഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്.

 

“അമ്മു മതി പോയി കിടന്ന് ഉറങ്ങാൻ നോക്ക്…”

 

ഞാൻ അവളെ അവിടെ നിന്ന് പറഞ്ഞ് വിടാൻ നോക്കി.

 

“ഉമ്മ്….എന്നെ പറഞ്ഞ് വിടാൻ നിങ്ങൾക്ക് ദൃതി ആയല്ലേ….”

അവൾ ഒരു ഡബിൾ മീനിങ്ങിൽ പറഞ്ഞു.

 

“പോടീ… അവിടെന്ന്….”

 

ഞാൻ അവളെ അവിടെന്ന് പുറത്താക്കാൻ നോക്കി.

 

“മ്മ്… നടക്കട്ടെ… നടക്കട്ടെ….”

 

അവൾ അതും പറഞ്ഞ് അവിടെന്ന് പോയി. ഞാൻ വാതിലടച്ച് ലൈറ്റ് ഓഫാക്കി താഴേ കിടന്നു. അനുവും അപ്പോൾ കിടന്നു.

 

“അനു നീ ഇവിടെ ഒക്കെയാണോ….?”

ഞാൻ അനുവിനോട് ചോദിച്ചു.

 

“ആാാ… എനിക്ക് ഇവിടെ ഇഷ്ടമായി. നല്ല ആൾക്കാരാ ഇവര്. അമ്മ എന്നെ സ്വന്തം മോളെ പോലെ തന്നെയാ നോക്കുന്നേ… അച്ഛനും അതേ അങ്ങനെ തന്നെ…

 

അമ്മു ആണെങ്കിൽ സ്വന്തം അനിയത്തി പോലെ തന്നെയാണ് എനിക്ക്. എന്നോട് നല്ല കൂട്ടാ അവള്. എപ്പോഴും എന്തെങ്കിലും മിണ്ടിയും പറഞ്ഞിരിക്കും.

 

പൊന്നുവിനെയും അവർക്ക് വലിയ കാര്യമാ… എപ്പോഴും അവളെ അവർ എടുത്ത് കൊണ്ട് നടക്കും.താഴേ വെക്കാതെ.അവര് തമ്മിൽ മത്സരാ ആര് പൊന്നുവിനെ എടുക്കും എന്ന്. എനിക്ക് പോലും അധികം പൊന്നുവിനെ എടുക്കാൻ കിട്ടാറില്ല”

 

“അപ്പോൾ നീ ഇവിടെ സന്തോഷവധിയാണ് ”

 

“മ്മ് “

Updated: January 11, 2022 — 11:04 pm

18 Comments

  1. Ithinu bakki ille

  2. ?????

  3. Perfect ok
    Thanks bro
    Wonderful story

  4. മീശ മാധവൻ

    ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??

  5. കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി

    ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം

    ട്വിസ്റ്റ്‌ അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
    അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി

    ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം

    All the best

  6. ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
    ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?

  7. Adipoli??

  8. തൃശ്ശൂർക്കാരൻ ?

    ❤❤❤❤

  9. Good (and diff) story with a convincing wrap up.
    Excellent ???

  10. സൂപ്പർ

  11. തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….

    1. Criminally underrated story .
      കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ

  12. Nice story ❤️✨

  13. Superb… Iniyum vere kadhakal ayitu varane

  14. വീരഭദ്രൻ

    അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി

Comments are closed.