ദിവസങ്ങൾ പോയി കൊണ്ടിരുന്നു. ഞാൻ ആ വീട്ടിലെ ഒരംഗമായി മാറിയിരുന്നു. ഞാൻ അനുവിനെ എന്റെ ഭാര്യയായി തന്നെ കാണാൻ തുടങ്ങി. പൊന്നുവിനെ മകളയും. അച്ഛനെയും അമ്മയെയും അമ്മുവിനെയും ഞാൻ ആ സ്ഥാനങ്ങളിൽ കാണാൻ തുടങ്ങിയിരുന്നു. ഞാൻ പോലും അറിയാതെ കിരണായി മാറിയിരുന്നു.
ഞാൻ അനുവിനോടുള്ള എന്റെ ഇഷ്ടം പല രീതിയിലും പ്രകടിപ്പിക്കാൻ ഞാൻ നോക്കുന്നുണ്ടായിരുന്നു. ഒരിക്കലും അത് അവളോട് തുറന്ന് പറഞ്ഞിരുന്നില്ല. എന്റെ ഇഷ്ടം അവൾക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു. ഇനി അവൾക്ക് എന്നെ ഇഷ്ടമാണോ എന്ന് പോലും എനിക്ക് അറിയില്ല. എന്നെപോലെ അവളും പറയാതെ ഇരിക്കുന്നതാവോ….? അത് ഞാൻ തിരിച്ച് അറിയാത്തതാവോ…? ഒന്നും എനിക്ക് അറിയില്ല….
ഞാൻ പിന്നിടുള്ള ദിവസങ്ങൾ ഹോട്ടലും കല്യാണത്തിന്റെ തിരക്കിലുമായി ഓടി നടക്കുകയായിരുന്നു.അനുവുമായുള്ള അകലം കുറഞ്ഞ് വരുന്നുണ്ടായിരുന്നു.ഇനി കല്യാണത്തിന് രണ്ട് ദിവസം കൂടിയുള്ളൂ.
ഞാൻ അന്ന് വീട്ടിലേക്ക് വരുമ്പോൾ അമ്മു എന്റെ മുന്നിലേക്ക് ചാടി വീണു.
“കിച്ചുവേട്ടാ… എന്റെ കൈയിലെ മൈലാഞ്ചി എങ്ങനെയുണ്ടെന്ന് നോക്കിയേ….”
അവൾ അവളുടെ കൈയിലിട്ടാ മൈലാഞ്ചി എന്നെ കാണിച്ചു.ഞാൻ അത് നോക്കി.
“നന്നായിട്ടുണ്ട്….”
“ഞാൻ മാത്രമല്ല ഏടത്തിയും മൈലാഞ്ചി ഇട്ടിട്ടുണ്ട്…”
“എവിടെ നോക്കട്ടെ….”
ഞാൻ അനുവിനോട് ചോദിച്ചു.
അനു എന്റെ മുൻപിൽ കൈ നീട്ടി മൈലാഞ്ചി ഇട്ടത് കാണിച്ചു തന്നു. ഞാൻ അവളുടെ കൈ പിടിച്ച് ആ മൈലാഞ്ചി നോക്കി. മനോഹരമായി മൈലാഞ്ചി അവളിൽ അണിഞ്ഞിരുന്നു.അത് അവളുടെ കൈയിന്റെ മാറ്റ് കൂട്ടി. ഞാൻ മൈലാഞ്ചിയുടെ ഡിസൈനുകളിലൂടെ വിരലോടിച്ചു കൊണ്ടിരുന്നു. ഞാൻ ആ കൈയും നോക്കി നിന്നുപോയി. എത്ര നേരം അങ്ങനെ നിന്നു എന്ന് എനിക്ക് അറിയില്ല.
“മതി… മതി… ഭംഗി നോക്കി നിന്നത് ”
അമ്മു പറയുന്നത് കേട്ടാണ് ഞാൻ അനുവിന്റെ കൈ വിട്ടത്. അനു അപ്പോൾ എന്നെ വല്ലാത്തൊരു നോട്ടം നോക്കുന്നുണ്ടായിരുന്നു. അതിന്റെ അർത്ഥം എനിക്ക് പിടി കിട്ടിയില്ല.
“അതേ… അത്ര ഭംഗിയുണ്ടെങ്കിൽ ആ കൈയിലൊരു ഉമ്മ കൊടുത്തോ…”
അമ്മു ഒരു വായാടിയും കുറുമ്പിയുമാണ്. അവൾ ഇങ്ങനെ ഓരോന്ന് ഇടക്ക് പറയുമായിരുന്നു.
Ithinu bakki ille
?????
Super
Perfect ok
Thanks bro
Wonderful story
ചേട്ടാ സ്റ്റോറി പൊളി . ഒരുരക്ഷയും ഇല്ല. എല്ലാ പാർട്സും കഴിഞ്ഞിട്ടു കമന്റ് ഇടാമെന്ന വിചാരിച്ച . കഥയെ കുറിച്ച് ഒന്നും പറയാനില്ല . ഒരു ഫീൽ ഗുഡ് സ്റ്റോറി . കുറച്ചു കൂടീം എഴുത്തായിരുന്ന് . പിന്നെ ആ കിരണിനു എന്ത് പറ്റിയും കൂടെ ഇടയിരുന്നു . പുതിയ സ്റ്റോറിയയിട്ടു വീണ്ടും വരുട്ടോ ??
കൊള്ളാം നന്നായിട്ടുണ്ട് നല്ല ഫീൽ ഗുഡ് സ്റ്റോറി ആയിരുന്നു ഇത് ഒരു പാട് ഇഷ്ട്ടം aayi ഈ സ്റ്റോറി
ആകെ ഇതിൽ പറയാൻ ഉള്ള നെഗറ്റീവ് കിരൺ അവൻ എന്ത് പറ്റി അത് മാത്രം പറഞ്ഞില്ല അത് ആണ് ആകെ ഉള്ള ഒരു പ്രശ്നം
ട്വിസ്റ്റ് അത് ഞാൻ പ്രേതിഷിച്ചത് തന്നെ ആയിരുന്നു വന്നതും
അവളെ അച്ഛൻ ആണ് അവന്റെ അടുത്ത് വന്നത് എന്ന് ഉള്ളത് എനിക്ക് ആദ്യം മനസിലായി
ഇനിയും ഇത് പോലെ ഉള്ള സ്റ്റോറി ആയി വരണം
All the best
ബ്രോ, കിടുകാച്ചി ആയിണ്ട് ??. ന്നാലും ശെരിക്കും ന്താവും കിരണിന് സംഭവിച്ചിണ്ടുണ്ടാവുക!.
ഇനിയും കഥകളായി വരൂ, കാത്തിരിക്കുന്നു ?
Adipoli??
❤❤❤❤
Good (and diff) story with a convincing wrap up.
Excellent ???
സൂപ്പർ
Super
തീരണ്ടായിരുന്നൂ…. ഒരുപാട് ഇഷ്ടം ആയി….
Criminally underrated story .
കുറച്ചുകൂടി വിവരിച്ച് എഴുതിയാർന്നേൽ പോളിച്ചേനെ
Nice story ❤️✨
❤️❤
Superb… Iniyum vere kadhakal ayitu varane
അണ്ണാ കഥ പൊളി… മറ്റേ കിരൺ എന്ത് പറ്റി