മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

Views : 6704

മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2

Author : ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

Previous Part

അൽപം വൈകിയെന്നറിയാം. റമദാൻ നോമ്പ് തുടങ്ങുന്നതിന് മുമ്പ് എഴുതി തീർക്കണം എന്നു വിചാരിച്ചതാണ്. പക്ഷേ ഒന്നു രണ്ടു യാത്രകൾ ഉണ്ടായിരുന്നതു കാരണം കഴിഞ്ഞില്ല. ഞാൻ പ്രതീക്ഷിച്ചതിൻ്റെ ഇരട്ടിയിലേറെ ലൈക്ക് തന്നും അഭിപ്രായങ്ങൾ അറിയിച്ചും എന്നെ പ്രോൽസാഹിപ്പിച്ച എല്ലാവർക്കും നന്ദി അറിയിക്കുന്നു. ഇങ്ങനെയൊരു പ്ലാറ്റ്ഫോം ഒരുക്കിയ അണിയറ ശിൽപികൾക്കും നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങളും വിമർശനങ്ങളും അറിയിക്കുമെന്ന പ്രതീക്ഷയോടെ………

**********************************

“ഡാ അജിത്തേ, ഒന്നു നിന്നേ…”

” എന്താടീ …”

“ഏതാടാ നിന്റെ കൂടെ നടക്കുന്ന ആ അലവലാതി”

“ആര്..”

“വെള്ള ഫുൾ കൈ ഷർട്ടും മുക്കാ പാന്റും ഇട്ടു നടക്കുന്നവൻ ”

“അവൻ ഇപ്പൊ വന്നിട്ടേയുള്ളു. തേർഡ് സെലെക്ഷനിൽ കിട്ടിയതാ”

“മ് ”

“അവനെക്കുറിച്ച് കൂടുതലൊന്നുമറിയല്ല, ചാവക്കാടാണ് വീട്, എന്താ എന്തെങ്കിലും പ്രശ്നമുണ്ടോ?”

“അവന് ഒരു പിരി കുറവുണ്ടെന്ന് തോന്നുന്നു.”

“എന്താ..” അവളുടെ ദേഷ്യം കണ്ടിട്ട് അജിത്തിന് ചിരിയടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.

“ഇന്നലെ അവനെന്റെ അടുത്ത് വന്നു അക്കൗണ്ടിങ്ങിന്റെ നോട്ട് ചോദിച്ചു. ക്‌ളാസ് തുടങ്ങിയിട്ട് ഒരു മാസമാകുന്നേയുള്ളൂ, അപ്പോഴേക്കും അവന് വലിയ പഠിപ്പിസ്റ്റാവണം ”

“അതെ, അവൻ രണ്ടു ദിവസമായിട്ടല്ലേ ഉള്ളൂ വന്നിട്ട്, മൂന്നാഴ്ചത്തെ ക്‌ളാസ് അവനു മിസ്സായില്ലെ, അതുകൊണ്ടായിരിക്കും.”
അല്ല അതുപോട്ടെ, ഈയൊരു നിസാരകാര്യത്തിനു നീയെന്തിനാ ഇങ്ങനെ ചൂടാവുന്നത്”

“അവന്റെ ഒരു കോലൻ മുടിയും വലിയ വെള്ള ഷർട്ടും… എനിക്കെന്തോ അവനെ തീരെ പിടിച്ചില്ല. കോളേജിലേക്കാണ് വരുന്നത് എന്ന ബോധം വേണ്ടേ?”

“നീയെന്താ അവന് ഒരു പിരി കുറവാണെന്നു പറഞ്ഞത്?”

” അവനെന്നോട് ചോദിച്ചത് എന്താണെന്നറിയോ, ചേച്ചീ എനിക്ക് അക്കൗണ്ടിങ്ങിന്റെ നോട്ട് തരുമോ എന്നാ..”

” അപ്പൊ നിന്നെ ചേച്ചീ എന്നു വിളിച്ചതാണല്ലേ നിന്റെ പ്രശ്നം? ഞാനവനോട് പറഞ്ഞോളാം”

ഉച്ചക്ക് ചോറ്റുപാത്രവും കയ്യിലെടുത്ത് പുറത്തേക്കിറങ്ങിയപ്പോഴാണ് അജിത് എന്നെ വിളിച്ചത്. ഞങ്ങൾ ഒന്നിച്ചു പച്ചത്തുരുത്ത് എന്നു ഞങ്ങൾ വിളിക്കുന്ന സ്ഥലത്തേക്ക് ചെന്നു. അജിത്താണ് ക്‌ളാസിലെ എന്റെ ഏക ഫ്രണ്ട്. അവന്റെ പേര് ഓർത്തുവെക്കാൻ മറ്റൊരു കാരണം കൂടിയുണ്ട്. അറ്റൻഡൻസ് രെജിസ്റ്ററിൽ ആദ്യ പേരും അവന്റേതാണ്. ഞാനിരിക്കുന്ന ബെഞ്ചിൽ തന്നെയാണ് അവനുമെങ്കിലും ഞാൻ വന്ന ആദ്യ ദിവസം ഉച്ചഭക്ഷണം കഴിക്കാൻ പച്ചത്തുരുത്തിൽ ഇതേ മരത്തിന്റെ തണലിൽ വന്നിരിക്കുമ്പോഴാണ് അജിത്തിനെ പരിചയപ്പെടുന്നത്. അവന് പത്തിൽ ഡിസ്റ്റിങ്ഷൻ ഉണ്ടായിരുന്നു. അതുകൊണ്ടു ആദ്യ സെലെക്ഷനിൽ തന്നെ കിട്ടി. ഫസ്റ്റ് ഗ്രൂപ്പോ സെക്കന്റ്

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️🤍♥️🤍♥️🤍🖤🤎💜💙💚

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓🌹🌹🌹🌹🌹

  4. 😍😍😍😍❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💞💕💕💞💞💕💞💞

  5. 1st❤🖤❤🖤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector 👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com