മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

Views : 6707

“താങ്ക് യു” എവിടെ നിന്നോ കിട്ടിയ ധൈര്യത്തിൽ ആ പേന വാങ്ങി ഞാൻ പറഞ്ഞു.

ആ അവർ (hour) അവസാനിച്ച ബെൽ മുഴങ്ങി. രക്ഷപ്പെട്ട ആശ്വാസത്തിൽ ഞാൻ ബെഞ്ചിൽ നിന്നും എഴുന്നേറ്റു.

“കേട്ടല്ലോ ഇനി ഇവിടെ ആണും പെണ്ണും എന്നൊന്നുമില്ല. നമ്മളെല്ലാവരും ഫ്രണ്ട്സ്. ആരോട് സംസാരിക്കുന്നതിനും ഒരു പേടിയോ ചമ്മലോ ഒന്നും വേണ്ട.”

ഞാൻ തലയാട്ടി. എനിക്കെങ്ങനെയെങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു.

“പിന്നെ നിന്റെ ഡ്രെസ്സും മാറ്റണം, വെള്ള ഷർട്ടും മുക്കാ പാന്റും. അതു വേണ്ട. പിന്നെ ഈ ഹെയർസ്റ്റയിലും മാറ്റണം.”

ഞാൻ തലകുലുക്കി. പെട്ടെന്ന് തന്നെ ക്ളാസിലേക്ക് കടന്നു വന്ന പ്രസാദ് സർ എന്നെ രക്ഷപ്പെടുത്തി.

എന്തായാലും ആതിരയുടെ ആ ട്രീറ്റ്മെന്റ് ഏറ്റു. പിറ്റേ ദിവസം മുതൽ ഞാൻ ക്‌ളാസിൽ കൂടുതൽ ഫ്രണ്ട്‌ലിയായി പെരുമാറാൻ തുടങ്ങി. പിന്നീട് ആതിര പറഞ്ഞാണ്
ഞാനറിഞ്ഞത്. എന്റെ മണുകുണാഞ്ചൻ സ്വഭാവം മാറ്റിയെടുക്കാൻ വേണ്ടി അജിത് പറഞ്ഞിട്ട് ആതിരയും ലേഖയും കൂടി പ്ലാൻ ചെയ്തതായിരുന്നു അന്നത്തെ റാഗിങ്ങ്. ഞാൻ എന്റെ ഹെയർ സ്റ്റൈൽ മാറ്റി അല്പം മോഡേൺ ആക്കിയിരുന്നു. ഡ്രസ്സിങ് പഴയ പോലെ വെള്ള ഷർട്ടും പാന്റും തന്നെയായിരുന്നു. പക്ഷെ അതിനെക്കുറിച്ചൊന്നും പിന്നെ ആരും സംസാരിച്ചില്ല.
ഞങ്ങളുടെ ക്‌ളാസ് കോളേജിൽ തന്നെ വളരെ വ്യത്യസ്തമായ ഒന്നായിരുന്നു. ക്‌ളാസ്സിലെ എല്ലാവരും തമ്മിൽ ഭയങ്കര ഐക്യമായിരുന്നു. ക്‌ളാസിന്റെ പൊതുവായ ഏതൊരു കാര്യത്തിനും എല്ലാവരും ഒരുമിച്ചായിരുന്നു.

അതിനിടയിൽ ഞങ്ങളുടെ ക്‌ളാസ് കോളേജിൽ തന്നെ അറിയപ്പെടാൻ മറ്റൊരു കാരണം കൂടിയുണ്ടായി.

“സുന്ദരനായവനേ…. സുബ്ഹാനല്ലാഹ്….”

എന്റെ ഫോണിൽ നിന്നും ആയിഷ അബ്ദുൽ ബാസിത്തിന്റെ ശബ്ദത്തിൽ ഗാനമൊഴുകി. ഞാൻ ഫോണിൽ ഡീഫോൾട് റിങ് ടോൺ തന്നെയാണ് വെക്കാറുള്ളത്. ഇത് ദിലുവോ ലിയയോ ആയിരിക്കണം മാറ്റിയത്.

“ദിലൂ… എന്റെ ഫോണിൽ റിങ് ടോൺ മാറ്റിയിടരുതെന്ന് പലതവണ പറഞ്ഞിട്ടുണ്ട്…”

“ഞാനല്ല ഉപ്പാ…”

ഇതു പിന്നെ ഇവളുടെ ചെറുപ്പം മുതലേയുള്ള മറുപടിയാണ്. എന്തുചോദിച്ചാലും അത് ഞാനല്ല എന്നു മാത്രമേ ഇവൾ പറയാറ്.

ഓഫീസിൽ നിന്നും വിവേക് ആണ് വിളിച്ചത്. ഞാൻ കാർ സൈഡിലേക്കൊതുക്കി. ഹാൻഡ് ബ്രേക് ചെയ്തു കാൾ അറ്റൻഡ് ചെയ്തു. ശനിയാഴ്ച ഉച്ച വരെയേ ഓഫീസ് ഉള്ളൂ. വിവേക് ഞാൻ ഓഫീസിലേക്ക് വരുന്നുണ്ടോ എന്നറിയാൻ വിളിച്ചതാണ്. ഒരു ക്ലയന്റിന്റെ പേപ്പർ സൈൻ ചെയ്യേണ്ടതുണ്ട്. സമയം രണ്ടു മണി ആകാൻ പോകുന്നേയുള്ളൂ.

“മോളെ, ദിലൂ, നമുക്ക് ഉപ്പയുടെ ഓഫീസിൽ ഒന്നു പോയിവന്നാലോ. പോകുന്ന വഴിക്ക് ടീനയെ ശക്തൻ സ്റ്റാൻഡിൽ ഇറക്കാം.”

“ഏയ് അതൊന്നും വേണ്ട അങ്കിളേ, ഞാൻ ഇവിടെ നിന്ന് ബസ് കയറിക്കൊള്ളാം.”

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️🤍♥️🤍♥️🤍🖤🤎💜💙💚

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓🌹🌹🌹🌹🌹

  4. 😍😍😍😍❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💞💕💕💞💞💕💞💞

  5. 1st❤🖤❤🖤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector 👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com