മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

Views : 6707

ഗ്രൂപ്പോ കിട്ടുമായിരുന്നിട്ടും ഇഷ്ടപ്പെട്ടത് കൊണ്ട് ഫോർത്ത് ഗ്രൂപ്പ് എടുത്തതാണ്. എനിക്കാവട്ടെ എൻജിനീയറിങ് ആയിരുന്നു താല്പര്യം. മാർക്ക് കുറവായതു കൊണ്ട് ഫസ്റ്റ് ഗ്രൂപ്പിന്റെ വെയ്റ്റിംഗ് ലിസ്റ്റിൽ പോലും വന്നില്ല. പിന്നെ ഫോർത്ത് ഗ്രൂപ്പാണ് കിട്ടിയത്. അതും മൂന്നാമത്തെ സെലെക്ഷനിൽ. കുറച്ചു കഴിഞ്ഞാൽ ഫസ്റ്റ് ഗ്രൂപ്പിൽ നിന്ന് ആരെങ്കിലും എക്സ്ചേഞ്ച് ആയി വരും അപ്പോൾ ഫസ്റ്റ് ഗ്രൂപ്പിലേക്ക് മാറാം എന്നു വിചാരിച്ചാണ് ഫോർത്ത് ഗ്രൂപ്പിൽ ജോയിൻ ചെയ്തത്. അജിത് ആൾ ഒരു പാവമാണ്, എന്നു വിചാരിച്ച് ഒരു മൂലക്കൊതുങ്ങിയിരിക്കുന്ന സ്വഭാവമൊന്നുമല്ല. വളരെ ആക്റ്റീവാണ്. ക്‌ളാസ്സിലുള്ള എല്ലാവരോടും അജിത് നല്ല ഫ്രണ്ട്ഷിപ്പാണ്.

“ഫൈസലേ, നീയാ ആതിരയുമായി വല്ല പ്രശ്നവുമുണ്ടോ?”
ഭക്ഷണം കഴിക്കുന്നതിനിടയിലാണ് അജിത് ചോദിച്ചത്.

“ആരാ ആതിര”

” ആ ബെസ്റ്റ്, നല്ല പാർട്ടിയോടാ ചോദിച്ചത്. നമ്മൾ ബോയ്സിന്റെ സൈഡിനോട് ചേർന്നിരിക്കുന്ന വരിയിൽ രണ്ടാമത്തെ ബെഞ്ചിൽ ആദ്യമിരിക്കുന്ന കുട്ടി.”

” ആ പാവാടയും ബ്ലൗസും ഇട്ടിരിക്കുന്ന ആ ചേച്ചിയല്ലേ, ഞാൻ അക്കൗണ്ടിങ്ങിന്റെ നോട്ട് ചോദിച്ചു. വേറൊന്നും ചോദിച്ചില്ല”

എന്നിട്ട് കിട്ടിയോ?”

“ഇല്ല, എന്നെ ദേഷ്യത്തോടെ നോക്കി എന്തോ പറഞ്ഞു”

“എടാ ഫൈസലേ, സത്യത്തിൽ നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? അല്ലെങ്കിൽ അഭിനയിക്കുന്നതോ?”

“എന്താടാ പ്രശ്നം?”

“സ്വന്തം ക്‌ളാസിൽ പഠിക്കുന്നവരെയൊക്കെയാണോ ചേച്ചി എന്നും ചേട്ടനെന്നുമൊക്കെ വിളിക്കുന്നത്. അതും നമ്മുടെ അതേ പ്രായത്തിലുള്ളവരെ”

“സോറി അജിത്തേ, എനിക്കിതൊന്നും ശീലമില്ല. അതുകൊണ്ടാ…”

“ഇതിനൊന്നും ശീലമല്ലല്ലോ, ഒരു സാമാന്യബോധം പോരെ, എന്തായാലും ആതിരയോട് ചെന്നുപറഞ്ഞു സോൾവാക്കിക്കോ”

“ശരി…”

ഭക്ഷണം കഴിച്ചു കഴിഞ്ഞു തൊട്ടടുത്തുള്ള പള്ളിയിൽ പോയി നമസ്കരിച്ചതിനു ശേഷമാണു ക്‌ളാസിലേക്ക് വന്നത്. ഫസ്റ്റ് ബെൽ അടിച്ചിരുന്നു. അതിരയോട് സംസാരിക്കണോ വേണ്ടേ എന്നു ചിന്തിച്ചു. ഇനി സംസാരിച്ചു തുടങ്ങുമ്പോൾ എന്തായിരിക്കും പ്രതികരണം? എന്തു പറഞ്ഞു തുടങ്ങും. ഇപ്പൊ വേണ്ട പിന്നെ സംസാരിക്കാം എന്നിങ്ങനെയൊക്കെ ചിന്തിച്ചിരിക്കുന്നതിനിടയിൽ സെക്കന്റ് ബെൽ കഴിഞ്ഞു കൊമേഴ്‌സിന്റെ വിശ്വനാഥൻ സാർ ക്‌ളാസിൽ വന്നു. ക്‌ളാസ് നടക്കുന്നതിനിടയിൽ ഞാൻ ഇടക്ക് ആതിരയെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. ക്‌ളാസ് കഴിഞ്ഞു സർ പോയിക്കഴിഞ്ഞ ഉടനെ ആതിര എന്നെ വിളിച്ചു. ഞാൻ അജിത്തിനെ നോക്കി. അവൻ പൊയ്ക്കൊള്ളാൻ ആംഗ്യം കാണിച്ചു.

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️🤍♥️🤍♥️🤍🖤🤎💜💙💚

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓🌹🌹🌹🌹🌹

  4. 😍😍😍😍❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💞💕💕💞💞💕💞💞

  5. 1st❤🖤❤🖤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector 👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com