മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

ദിവസങ്ങൾ വളരെ വേഗത്തിൽ കടന്നു പോയി. കോളേജ് ഇലക്ഷനും യൂണിയൻ ഇനാഗുറേഷനും യൂത്ത് ഫെസ്റ്റിവലും എല്ലാം കഴിഞ്ഞത് വളരെ പെട്ടെന്നായിരുന്നു. ഫസ്റ്റ് ഇയർ എക്‌സാമിന്റെ റിസൾട്ട് വന്നു. അന്നായിരുന്നു എന്നെ ഏറെ വേദനിപ്പിച്ച ആ സംഭവം നടന്നത്.
രണ്ടാമത്തെ അവർ കഴിഞ്ഞപ്പോഴാണ് നോട്ടീസ് ബോർഡിൽ റിസൾട്ട് ഇട്ടിട്ടുണ്ടെന്ന് അറിയുന്നത്. ഞാനും അജിത്തും കാന്റീനിൽ ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉടൻ തന്നെ ഞങ്ങൾ ചെന്ന് നോട്ടീസ് ബോർഡ് നോക്കി. മുഴുവൻ വിഷയങ്ങളിലും ജയിച്ചവരുടെ ലിസ്റ്റ് ആണ് ഇട്ടിരുന്നത്. ഞാൻ ആദ്യം നോക്കിയത് ആതിരയുടെ പേരാണ്. അത് ലിസ്റ്റിൽ കണ്ടപ്പോൾ വളരെയധികം സന്തോഷമായി. എന്നാൽ എന്റെ പേര് അതിൽ ഉണ്ടായിരുന്നില്ല, പ്രതീക്ഷിച്ചതു പോലെ അക്കൗണ്ടൻസി ആയിരിക്കണം ചതിച്ചത്. അജിത്തും ഫുൾ പാസ് ആയിരുന്നു. ഫുൾ പാസ് ആവാത്തതിന്റെ ചെറിയൊരു വിഷമം മനസ്സിലുണ്ടെങ്കിലും ആതിര ജയിച്ചതിലും ഈ വിവരം ആതിരയെ ആദ്യം ഞാൻ തന്നെ അറിയിക്കുന്നതിലും ഞാൻ വളരെ സന്തോഷത്തിലായിരുന്നു. എന്തൊക്കെ പറഞ്ഞാലും എത്ര ബോൾഡ്നെസ്സ് കാണിച്ചാലും ആതിരയുടെ ഉള്ളിൽ ഒരു ചെറിയ തോൽവി പോലും സഹിക്കാനാവാത്ത, കിട്ടുന്ന ഒന്നാം സ്ഥാനത്തിൽ നന്നായി ആഹ്ലാദിക്കുന്ന പഠിപ്പിസ്റ്റ് എപ്പോഴുമുണ്ട്. പക്ഷെ അതറിയുന്നത് എനിക്കും അജിത്തിനും ലേഖക്കും മാത്രമാണ്. ഞാനോടി ക്ലാസിൽ ചെല്ലുമ്പോൾ ആതിര ഡെസ്ക്കിൽ തല വെച്ച് കിടക്കുകയായിരുന്നു. എൻ്റെ വിളി കേട്ട് അവൾ തലയുയർത്തി നോക്കി. അവളുടെ കണ്ണുകൾ കലങ്ങിയിരുന്നു. ഞാനതൊന്നും ശ്രദ്ധിച്ചിരുന്നില്ല.

” ആതിരാ, നീ ഫുൾപാസ് ആണ് ”

ഞാൻ പറഞ്ഞതു കേട്ട് അവളുടെ കണ്ണുകൾ ഒന്നുകൂടി ചുവന്നു. ക്രുദ്ധയായിക്കൊണ്ട് തന്നെ അവളെന്നെ നോക്കി എന്നിട്ട് ചോദിച്ചു.

“എൻ്റെ കാര്യം നോക്കാൻ ഞാൻ നിന്നെ ഏൽപിച്ചിട്ടുണ്ടോ?”
ദേഷ്യം കൊണ്ട് അവളുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു. ദേഷ്യം കൊണ്ടോ വിഷമം കൊണ്ടോ അവളുടെ ദേഹം വിറക്കുന്നുണ്ടായിരുന്നു. ക്ലാസിലെ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് വന്നു. ആദ്യമായാണ് ഞാൻ ആതിരയുടെ ഇങ്ങനെയൊരു ഭാവം കാണുന്നത്. ഞാൻ മാത്രമല്ല ക്ലാസിലെ ആരും തന്നെ ആതിരയെ ഇങ്ങനെ കണ്ടിട്ടുണ്ടായിരുന്നില്ല. ആദ്യതവണ എന്നോട് ദേഷ്യപ്പെട്ടപ്പോഴും ഇത്രക്ക് കോപം അവൾക്ക് ഉണ്ടായിരുന്നില്ല. അവൾ എന്നെ നോക്കി അലറി

” എൻ്റെ റിസൾട്ട് നോക്കാൻ നീ എൻ്റെ ആരാ?”

” ഞാൻ ….. ഞാൻ ….. ”

“പോടാ… പോ… നിന്നെയെനിക്കിനി കാണേണ്ട.”

ഞാനവളുടെ അടുത്തു ചെന്നിരുന്നെങ്കിൽ അവളെന്നെ തല്ലുമായിരുന്നു എന്നെനിക്ക് തോന്നി. അത്രയ്ക്കുണ്ടായിരുന്നു അവളുടെ ദേഷ്യം. പക്ഷേ എന്തിന്? അതാണെനിക്ക് മനസ്സിലാവാത്തത്. എന്ത് തെറ്റാണ് ഞാൻ ചെയ്തത് എന്നറിഞ്ഞാലെങ്കിലും മതിയായിരുന്നു.

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️?♥️?♥️??????

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  4. ????❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      ????????

  5. 1st❤?❤?

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector ???

Comments are closed.