മേലക്കൂട്ടങ്ങളിലെ നക്ഷത്രം -2 [ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 107

Views : 6707

“ഞാൻ വിഷമിപ്പിക്കാൻ പറഞ്ഞതല്ല, ഇതേപോലെ ഓരോ സാഹചര്യങ്ങൾ ഓരോരുത്തരെയും മാറ്റിയതായിരിക്കും.”

“ഏയ് എനിക്ക് എനിക്ക് വിഷമമൊന്നുമില്ല.” ടീന പുഞ്ചിരിക്കാൻ ശ്രമിച്ചു.

“ഫങ്ഷനിടയിൽ നിങ്ങളുടെ ഭാവം കണ്ടപ്പോൾ ഞാൻ വിചാരിച്ചത് നിങ്ങൾ തമ്മിൽ പ്രേമം ആയിരുന്നെന്നാ?”

“ഞാനും ആതിരയും തമ്മിലോ ? ”

“ഉം ”

“ഞങ്ങൾ തമ്മിൽ എന്തായിരുന്നുവെന്നാ ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നത്”

” ഒരു ഡീപ് ഫ്രണ്ട്ഷിപ്പ്, ചിലപ്പോൾ …”

“ചിലപ്പോൾ…?”

“സത്യത്തിൽ എന്തായിരുന്നു നിങ്ങൾ തമ്മിൽ? ”

“അതല്ലേ ഞാൻ നേരത്തെപറഞ്ഞത്, ഇതൊന്നും ഒറ്റവാക്കിൽ പറഞ്ഞാൽ നിങ്ങൾക്ക് ആ ബന്ധം മനസ്സിലാവില്ല എന്ന്.”

“എന്നാൽ ഉപ്പ നേരത്തെ പറഞ്ഞതിന്റെ ബാക്കി പറ…”

“നമ്മൾ എവിടെയാ നിർത്തിയത്. …”

“നിങ്ങളുടെ ക്‌ളാസ് കോളേജിൽ മൊത്തം അറിയപ്പെടാൻ കാരണം.”

ഞങ്ങളുടെ കോളേജിൽ ഒരു രീതിയുണ്ടായിരുന്നു. മറ്റുകോളേജുകളിൽ ഉണ്ടായിരുന്നോ എന്നെനിക്കറിയില്ല.
ഫസ്റ്റ് ഇയർ ക്‌ളാസ് തുടങ്ങിയാൽ സെക്കൻഡ് ഇയറിലെ ചേട്ടന്മാർ ഓരോ ഫസ്റ്റ് ഇയർ ക്‌ളാസിലും കയറിയിറങ്ങുമായിരുന്നു. പരിചയപ്പെടാൻ എന്നാണ് പറയാറെങ്കിലും കാണാൻ കൊള്ളാവുന്ന പെൺകുട്ടികളുടെ അടുത്ത് വന്നു പഞ്ചാരയടിയായിരുന്നു ഉദ്ദേശം. ചിലർ തൊടലും തലോടലുമൊക്കെ നടത്തും. ചിലർ അല്പം കൂടി മുന്നോട്ട് പോകും. ഞങ്ങൾക്കിത് അത്രക്കങ്ങട്ട് സുഖമുള്ളതായി തോന്നിയില്ല. നമ്മുടെ ക്‌ളാസിൽ വന്ന് അങ്ങനെ മറ്റുള്ളവർ ഷൈൻ ചെയ്യേണ്ട എന്നൊരു ചിന്ത. ഒരു ഇന്റർവെൽ സമയത്ത് ക്‌ളാസ്സിലെ അലമ്പ് സെറ്റിൽ പെട്ട പ്രഭാത് ആണ് പറഞ്ഞത് നമുക്കിത് എങ്ങനെയെങ്കിലും നിർത്തിക്കണമെന്ന്. കാര്യം തനി അലമ്പൻ ആണെങ്കിലും സ്ത്രീകളെ വളരെ ബഹുമാനമാണ് പ്രഭാതിന്. എല്ലാവരും അതിനോട് യോജിച്ചു. അങ്ങനെ ആതിരയോടും മറ്റു പെൺകുട്ടികളോടും സംസാരിച്ച് തീരുമാനത്തിലെത്തി. അന്നുച്ചക്ക് ഒരു സെക്കൻഡ് ഇയറിലെ പത്തോളം പേര് ക്‌ളാസ്സിലേക്ക് വന്നു. കൊമേഴ്‌സ് ബാച്ച് തന്നെയായിരുന്നു അവരും. അവരുടെ നേതാവ് എന്ന് തോന്നിക്കുന്ന ഒരുത്തൻ ലേഖയുടെ അടുത്തു വന്നു ഒലിപ്പിച്ചു കൊണ്ടിരുന്നു. അനാവശ്യമായ എന്തെങ്കിലും വാക്കോ പ്രവർത്തിയോ ഉണ്ടായാൽ സിഗ്നൽ തരണമെന്നു എല്ലാവരോടും പറഞ്ഞിട്ടുണ്ടായിരുന്നു. ഞങ്ങളെല്ലാവരും പിന്നിലെ സീറ്റിൽ തമ്മിൽ സംസാരിക്കുന്നെന്ന് രീതിയിൽ ഈ വന്ന ടീമിനെ നിരീക്ഷിച്ചുകൊണ്ടു ഇരിക്കുകയായിരുന്നു. ഒരു രണ്ടു മിനിറ്റ്

Recent Stories

The Author

ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

10 Comments

  1. Super continue

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank You Bro

  2. 4th korach speed und nalla moodum und✌

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      OK. Will correct next time. Thank you for your opinion.

  3. ♥️🤍♥️🤍♥️🤍🖤🤎💜💙💚

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💓💓💓🌹🌹🌹🌹🌹

  4. 😍😍😍😍❤❤❤❤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      💞💕💕💞💞💕💞💞

  5. 1st❤🖤❤🖤

    1. ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്

      Thank you vector 👍👍👍

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com