അവസാന പരീക്ഷ കഴിഞ്ഞു വന്ന അന്നാണ് അഷ്‌റഫ്‌ക്ക വന്ന് നാളെ ഉമ്മയുടെ ‘ആവശ്യ’മാണ് നീ വരണം എന്നു പറഞ്ഞത്. അപ്പോൾ ഓക്കേ പറഞ്ഞെങ്കിലും ഞാൻ പോയില്ല. ജീവനുള്ള കാലം മുഴുവൻ ഒരിറ്റ് സ്നേഹം പോലും കൊടുക്കാതെ ദ്രോഹിച്ചിട്ട് മരിച്ചതിനു ശേഷം അയാളുടെ പേരിൽ ബിരിയാണി വെച്ചു വിളമ്പുന്ന പൊങ്ങച്ചത്തിനോട് വെറുപ്പായിരുന്നു. ഈ കാണിക്കുന്നതിൽ ഒരംശം ആത്മാർത്ഥത ഉണ്ടായിരുന്നെങ്കിൽ എന്റെ ഉമ്മ ഇന്ന് ജീവനോടെ ഉണ്ടാവുമായിരുന്നു. എല്ലാവരും കഴിക്കട്ടെ, അങ്ങനെയൊരാൾ ജീവിച്ചിരുന്നു എന്നറിയാത്തവർ പോലും ബിരിയാണി തിന്ന് മദിക്കട്ടെ. ഞാനന്ന് മനപ്പൂർവം ഉച്ചക്ക് ഒന്നും കഴിച്ചില്ല.
പത്താം ക്‌ളാസ് റിസൾട്ട് വന്നപ്പോൾ അഞ്ഞൂറോളം മാർക്ക് പ്രതീക്ഷിച്ച എനിക്ക് 352 മാർക്ക്. എങ്കിലും ആ 352 മാർക്കും എനിക്ക് ആശ്വാസമായിരുന്നു. കാരണം ചില വിഷയങ്ങൾ എഴുതിയതായി എനിക്ക് ഓർമ്മ പോലും ഉണ്ടായിരുന്നില്ല. പിന്നീടാണ് യഥാർത്ഥ പ്രശ്നം ഉയർന്നുവന്നത്. യത്തീംഖാനയുടെ നിയമപ്രകാരം സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞവർ പിന്നെ അവിടെ നിൽക്കാൻ പാടില്ല. പക്ഷേ എനിക്ക് പോകാൻ വേറെ ഇടം ഉണ്ടായിരുന്നില്ല. അതുകൊണ്ട് നിസാറിൻറെ ബാപ്പാ അബ്ദുറഹ്മാനിക്കയും മറ്റു ചിലരും പറഞ്ഞു എന്നെ അവിടെ രണ്ടു കൊല്ലം കൂടി നിർത്താമെന്ന് സമ്മതിച്ചു. അത്യാവശ്യം ചെറിയ കുട്ടികൾക്ക് ട്യൂഷൻ എടുത്തു കൊടുക്കാം, അവിടെയുള്ള സമയങ്ങളിൽ ബാങ്കുവിളിക്കാം എന്നൊക്കെ പറഞ്ഞിട്ടാണ് അവർ സമ്മതിച്ചത്. യത്തീംഖാനയുടെ തന്നെ കീഴിലുള്ള അറബി കോളേജിൽ പഠിക്കാൻ എല്ലാവരും നിർബന്ധിച്ചു. പക്ഷേ എനിക്ക് എൻജിനീയർ ആവാൻ ആയിരുന്നു താൽപര്യം. ഉസ്താദും അതിനെ സപ്പോർട്ട് ചെയ്തു. അതുകൊണ്ട് ഫസ്റ്റ് ഗ്രൂപ്പ് എടുക്കാം എന്ന ഉദ്ദേശത്തിലാണ് ഞാൻ ഈ കോളേജിൽ അപ്ലിക്കേഷൻ കൊടുത്തത്. പക്ഷെ കിട്ടിയത് ഫോർത്ത് ഗ്രൂപ്പും. കുറച്ചു ദിവസം കഴിയുമ്പോൾ ആരെങ്കിലും ഫസ്റ്റ് ഗ്രൂപ്പിൽ നിന്ന് ചേഞ്ച് ആയി വരുമെന്നും അപ്പോൾ ഫസ്റ്റ് ഗ്രൂപ്പിലേക്ക് മാറാമെന്നും ആരോ പറഞ്ഞിരുന്നു. അങ്ങനെയാണ് ഞാൻ നമ്മളുടെ ക്ലാസ്സിൽ നിങ്ങളുടെ കൂട്ടത്തിൽ എത്തിച്ചേർന്നത്.”
ഫൈസൽ പറഞ്ഞു നിർത്തിയപ്പോൾ സമയം രണ്ടുമണി കഴിഞ്ഞിരുന്നു. ലഞ്ച് ബ്രേക്ക് കഴിഞ്ഞു ക്ലാസ് തുടങ്ങിയിട്ട് ഉണ്ടായിരുന്നു. ഫൈസലോ മറ്റുള്ളവരോ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. ഒരു മൂലയിൽ ആണ് അവർ ഏഴുപേരും ഇരുന്നിരുന്നത്.
“ഫൈസൂ….. “
ഫൈസലിന്റെ തോളിൽ ഒരു കര സ്പർശം അവൻ അറിഞ്ഞു. അവനൊന്നു ഞെട്ടി. അവനെ ഇതുവരെ രണ്ടു പേരേ ഇങ്ങനെ വിളിച്ചിട്ടുള്ളൂ, അവന്റെ ഉമ്മയും പിന്നെ ആശ ചേച്ചിയും. അവൻ തിരിഞ്ഞു നോക്കി. ആതിരയായിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ മാത്രമല്ല മറ്റുള്ളവരുടെയും.
“ഇത്രയൊക്കെ വിഷമങ്ങൾ നിൻറെ ജീവിതത്തിൽ ഉണ്ട് എന്ന് ഒരിക്കലും കരുതിയിരുന്നില്ല. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിൽ നിന്ന് വന്നതാണ് എന്ന് മാത്രമേ ഞങ്ങൾ കരുതിയിരുന്നുള്ളൂ. ഇനി നിനക്ക് ആരും ഇല്ല എന്നുള്ള ചിന്ത വേണ്ട ഞങ്ങളെല്ലാവരും കൂടെയുണ്ട്. നിന്നെ കണ്ട അന്നു മുതൽ തന്നെ ഞാൻ നിന്നെ എൻ്റെ ഒരു കൂടെപ്പിറപ്പായാണ് കാണുന്നത്. നിന്നെ കെട്ടിപ്പിടിച്ച് കവിളിൽ ഒരുമ്മ തരണമെന്നുണ്ട്. പക്ഷേ ഈ കൂട്ടത്തിൽ തന്നെ എത്ര പേർ മനസിലാക്കും എന്നെനിക്ക് സംശയമുള്ളതു കൊണ്ടു മാത്രം വേണ്ടാന്നു വെക്കുന്നു.”
“എന്നാൽ പിന്നെ ഇങ്ങോട്ടു തന്നോളൂ…. “
മനോജാണ്. മനോജിൻ്റെ കുഴപ്പമിതാണ്. പരിസരം നോക്കാതെ എന്തെങ്കിലുമൊക്കെ വിളിച്ചു പറയും. ആതിര അവനെ ഒന്ന് തറപ്പിച്ചു നോക്കി.
“എൻറെ വീട്ടിൽ എനിക്കും മൂത്ത ചേച്ചിമാർ മാത്രമേ ഉള്ളൂ എന്ന് നിനക്കറിയാമല്ലോ. ഒരു അനിയൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു പിന്നെ ആദ്യം കണ്ടപ്പോൾ തന്നെ ആ ഒരു ചിന്തയാണ് എൻറെ മനസ്സിൽ വന്നത്. കാരണം ഞാൻ മനസ്സിൽ കണ്ടിരുന്ന എൻറെ അനിയൻറെ ഏകദേശം അതേരൂപമായിരുന്നു നിൻ്റേത്. പക്ഷെ, അവൻ ഒരിക്കലും ഇങ്ങനെയായിരുന്നില്ല. എന്നുപറഞ്ഞാൽ എന്നോട് എപ്പോഴും വഴക്കുണ്ടാക്കുന്ന, എന്തു കാര്യത്തിനും എന്നെ ആശ്രയിക്കുന്ന, എൻറെ കാര്യങ്ങളൊക്കെ വലിച്ചു വാരി കുളമാക്കി വെക്കുന്ന, എന്നോട് എന്തും ഷെയർ ചെയ്യുന്ന ഒരാൾ ഇതായിരുന്നു എൻറെ മനസ്സിൽ ഉണ്ടായിരുന്ന അനിയൻ. എന്നാൽ നിൻറെ അമിത വിനയവും എട്ടുംപൊട്ടും തിരിയാത്ത ഭാവവും പെൺകുട്ടികളോട് കാണിക്കുന്ന അകൽച്ചയും എന്നെ ദേഷ്യം പിടിപ്പിച്ചു. “
Pages 1 2 3 4 5 6 7 8 9 10 11 12
Thudaru mone thudaru…. emotional vibe on❤✌
Ayva Nyc one Be Continue Pages kutaneee
താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.
വളരെ നന്നായിട്ടൂണ്ഫ്യൂ bro
താങ്ക്യൂ വളരെ സന്തോഷം.
80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.
വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി.
♥♥♥♥
ഒരുപാട് സന്തോഷം.
ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.
വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്, ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.
എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??
താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം. കമന്റിന് നന്ദി. വളരെ സന്തോഷം.
Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??
താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.
Dear bro….
ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന് വായനക്കാര്‍ ഉണ്ടാകും…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.
എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!
വളരെ സന്തോഷം
ഞാൻ 2nd
വളരെ സന്തോഷം.
❤️❤️❤️❤️
ഇതിലും first ???… Iam a disco dencer ??..
സന്തോഷം