മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

ഇതെല്ലാം ഞാൻ ഉമ്മ പലപ്പോഴായി പറഞ്ഞ് അറിഞ്ഞതാണ്. ഉമ്മ ഒരിക്കലും ബാപ്പയെ കുറ്റപ്പെടുത്തി സംസാരിക്കാറില്ല. ഞാനെന്തെങ്കിലും ഇഷ്ടമില്ലാതെ പറഞ്ഞാൽ ബാപ്പയെക്കുറിച്ച് അങ്ങനെയൊന്നും പറയാൻ പാടില്ല എന്നും പറയും. എനിക്കിഷ്ടമില്ലാതിരുന്നിട്ട് കൂടി  എന്നെ സ്‌കൂളിൽ ചേർക്കുന്ന സമയത്ത് ഫൈസൽ എന്ന പേരിനൊപ്പം റഹ്‌മാൻ എന്ന് ബാപ്പയുടെ പേരും കൂടി ചേർത്തു ഉമ്മ. ഉമ്മ എപ്പോഴും പറയും ബാപ്പ ചതിച്ചു പോയതൊന്നുമല്ല, എന്നെങ്കിലും തിരിച്ചുവരും എന്ന്. ആദ്യമൊക്കെ ഇതുകേൾക്കുമ്പോൾ ദേഷ്യം തോന്നിയിരുന്നു ഒരുപാട്. ഇപ്പോൾ ഒരു നിർവികാരതയാണ് ബാപ്പ എന്നു പറയുമ്പോൾ. അയൽവക്കത്തെ വീടുകളിൽ പണിക്ക് പോയാണ് ഉമ്മ വീട്ടിലെ ചിലവുകൾ നടത്തിയിരുന്നത്. പിന്നെ ഉമ്മയുടെ മൂത്താപ്പക്ക് അസുഖം കൂടുതലായപ്പോൾ ഉമ്മയെ വിളിപ്പിച്ചു. ഉമ്മ വളരെ സന്തോഷത്തോടെ അവിടെ പോയി നിന്ന് മൂത്താപ്പയെ പരിചരിച്ചു. മൂത്താപ്പ മരിച്ചിട്ടും ഉമ്മ അവിടെത്തന്നെ നിന്നു. ഞാൻ അവിടെ നിൽക്കുന്നതിൽ മൂത്താപ്പയുടെ മക്കൾക്ക് ഇഷ്ടമുണ്ടായിരുന്നില്ല. അവരുടെ കുട്ടികൾ ഞാനുമായി കൂട്ടു കൂടുമോ എന്ന ഭയം അവർക്ക്  ഉണ്ടായിട്ടുണ്ടാവണം.  അങ്ങനെ എന്നെ ചാവക്കാട് എടക്കഴിയൂരിലുള്ള ദാറുൽ ബിറ് (Darul Birr) യതീം ഖാനയിൽ കൊണ്ട് വന്നു ചേർത്തി. ഞാനെങ്കിലും സമാധാനമായി ജീവിച്ചോട്ടെ എന്നു വിചാരിച്ചിട്ടുണ്ടാവും ഉമ്മ.
യതീംഖാന മറ്റൊരു നരകമായിരുന്നു എന്നു തന്നെ പറയാം. എപ്പോഴും ശകാരവും അടിയും. ഒരേപോലെ ആവർത്തിക്കപ്പെടുന്ന ദിവസങ്ങൾ. ഒരു ജയിൽ തന്നെയായിരുന്നു അത്. പക്ഷേ മൂന്നുനേരം ഭക്ഷണവും  അതേപ്രായത്തിലുള്ള കൂട്ടുകാരും, അതെന്നെ സംബന്ധിച്ച് വലിയ കാര്യമായിരുന്നു.  എങ്കിലും ഉമ്മയുടെ കാര്യം ആലോചിക്കുമ്പോൾ സങ്കടം വരുമായിരുന്നു. അതുകൊണ്ട് ഞാൻ ഇടക്ക് മൂത്താപ്പയുടെ വീട്ടിൽ പോയി ഉമ്മയെ കാണുമായിരുന്നു. സ്വന്തം സഹോദരിയാണ് എന്നൊരു പരിഗണന പോലും നൽകിയിരുന്നില്ല അപ്പോഴും മൂത്താപ്പയുടെ മക്കളും ഭാര്യമാരും. നന്നായി പഠിക്കണം  എന്ന് എപ്പോഴും പറയുമായിരുന്നു ഉമ്മ.  നമുക്ക് സ്വന്തം വീട്ടിൽ നിൽക്കാമെന്നും ഞാൻ പഠിപ്പ് നിർത്തി എന്തെങ്കിലും ജോലിക്ക് പോകാം എന്നു പറയുമ്പോൾ തീരെ സമ്മതിച്ചിരുന്നില്ല ഉമ്മ.  എന്നാൽ അവിടെ നിന്നും മാറി വീട്ടിൽ നിൽക്കാം എന്ന് പറഞ്ഞിട്ടും സമ്മതിച്ചിരുന്നില്ല.  ഉമ്മാക്ക് ആ വീട്ടിൽ എന്തോ ഒരു സുരക്ഷിതത്വബോധം തോന്നുന്നുണ്ട് എന്നെനിക്ക് തോന്നിയിരുന്നു. ‘എന്തൊക്കെ പറഞ്ഞാലും അവസാനം  അവസാനം രക്തബന്ധങ്ങളേ കൂടെ ഉണ്ടാവൂ’ എന്ന്  ഉമ്മ എപ്പോഴും പറയുമായിരുന്നു.  ഇത് എനിക്ക് തീരെ ഉൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. ഞാൻ തിരിച്ചെന്തെങ്കിലും പറഞ്ഞാൽ ‘നീ ഇപ്പോൾ നന്നായി പഠിക്കാൻ നോക്ക്, മറ്റു കാര്യങ്ങളെക്കുറിച്ചൊന്നും ചിന്തിക്കേണ്ട’ എന്നാണ് ഉമ്മ പറഞ്ഞിരുന്നത്. പഠിപ്പിനേക്കാൾ വലുതായി മറ്റൊന്നുമില്ല’  ഇതുതന്നെയായിരുന്നു ഉമ്മ എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഞാൻ നന്നായി പഠിക്കണമെന്നും നല്ല ഉയർന്ന വിദ്യാഭ്യാസം നേടണമെന്നും അതിയായ ആഗ്രഹമുണ്ടായിരുന്നു ഉമ്മാക്ക്.  കാരണം ഉമ്മയും നല്ലപോലെ പഠിക്കുമായിരുന്നു.  തുടർന്നു പഠിക്കാൻ നല്ല ആഗ്രഹവും  കഴിവും ഉണ്ടായിരുന്നിട്ടു കൂടി അഞ്ചാം ക്‌ളാസിൽ വെച്ച് പഠനം നിർത്തേണ്ടി വന്നതിൽ ഒട്ടേറെ ദുഃഖിച്ചിരുന്നു ഉമ്മ.
യതീംഖാനയിലെ ജീവിതം അടച്ചിട്ട ഒന്നായിരുന്നെങ്കിലും മൂന്നു നേരം കൃത്യമായി ഭക്ഷണം കഴിച്ചു തുടങ്ങിയത് അവിടെ ചെന്നതിനു ശേഷമാണെന്നു പറഞ്ഞല്ലോ. എപ്പോഴും വാർഡന്റെ ദേഷ്യം നിറഞ്ഞ മുഖമാണ് കാണുന്നത്. അയാളായിരുന്നു യതീം ഖാനയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. കളിക്കാനൊന്നും അധികം സമയം കിട്ടില്ല. നിസാര തെറ്റുകൾക്ക് പോലും കഠിനമായ ശിക്ഷയാണ് നൽകിയിരുന്നത്. മാത്രമല്ല, അന്നു യത്തീംഖാന കുട്ടികൾ എന്നു പറഞ്ഞാൽ ആർക്കും എപ്പോഴും വന്ന് കൊട്ടാവുന്ന ചെണ്ടയും ആയിരുന്നു. അവരുടെയൊക്കെ ഔദാര്യത്തിലാണ്  ഞങ്ങൾ ജീവിക്കുന്നത് എന്ന ധാരണയോ അതോ എന്ത് ചെയ്താലും ചോദിക്കാൻ ആരും വരില്ലെന്നുള്ള ധൈര്യമോ എന്താണെന്നറിയില്ല ഞങ്ങളെ കുറ്റം പറയാൻ, ചീത്തവിളിക്കാൻ, ശാസിക്കാൻ, ഉപദേശിക്കാൻ ഒക്കെ വല്ലാത്ത ഒരു ആവേശമായിരുന്നു ആളുകൾക്ക്. ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിക്കാനും ഇഷ്ടമായിരുന്നു ആളുകൾക്ക്. സുബഹി നമസ്കാരത്തിന് അൽപം വൈകിയാൽ നമസ്കാരത്തിനിടയിൽ ഒന്ന് ഉറക്കംതൂങ്ങിയാൽ ഒക്കെ ചീത്ത വിളിക്കാൻ ആളുകൾ കാണും.  അവരുടെ മക്കളാകട്ടെ ആ സമയത്തും വീട്ടിൽ കിടന്ന് ഉറങ്ങുകയായിരിക്കും. നമസ്കരിക്കുന്നുണ്ടോ എന്നുപോലും അവർ നോക്കുന്നുണ്ടാവില്ല. എങ്കിലും യത്തീംഖാനയിലെ കുട്ടികളുടെ കാര്യം പറയുന്ന നേരത്ത് എല്ലാവർക്കും വളരെ ആവേശം വരും. എല്ലാവർക്കും കുറ്റം പറയാൻ ഉള്ള ആളുകൾ ആയിരുന്നു ഞങ്ങൾ.
 പക്ഷേ അങ്ങനെയൊക്കെയായിരുന്നെങ്കിലും യത്തീംഖാനയിലെ ജീവിതം ചില കാര്യങ്ങൾക്ക് വളരെ ഗുണകരമായിരുന്നു. നല്ല ഭക്ഷണം ലഭിക്കും. കൂടാതെ പഠിക്കണമെന്നു ഉള്ളവർക്ക് ആവശ്യത്തിന് സമയം കിട്ടിയിരുന്നു അവിടെ. മഗ്‌രിബ് നമസ്കാരത്തിന് ശേഷം  കുറച്ചുനേരം ഖുർആൻ ഓതി കഴിഞ്ഞാൽ പിന്നീട് ഒമ്പതു മണി വരെ പഠിക്കാനുള്ള സമയമായിരുന്നു. അതിനിടയിൽ ഇശാ നമസ്കാരത്തിൻ്റെ സമയത്ത് നമസ്കരിക്കണമെന്ന് മാത്രം. മുതിർന്ന കുട്ടികളോട് ചോദിച്ച് സംശയമുള്ള ഭാഗങ്ങൾ ക്ലിയർ ചെയ്യാനും

24 Comments

  1. Thudaru mone thudaru…. emotional vibe on❤✌

  2. Ayva Nyc one Be Continue Pages kutaneee

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.

  3. വളരെ നന്നായിട്ടൂണ്ഫ്യൂ bro

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം.

  4. ജിതേഷ്

    80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.

    1. ആൽക്കെമിസ്റ്റ്

      വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി. 

  5. നിധീഷ്

    ♥♥♥♥

    1. ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം.

  6. കൈലാസനാഥൻ

    ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.

    1. ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള  കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ  സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്,  ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.

  7. എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം.  കമന്റിന് നന്ദി. വളരെ സന്തോഷം.

  8. Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.

  9. Dear bro….
    ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
    കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന്‌ വായനക്കാര്‍ ഉണ്ടാകും…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ആൽക്കെമിസ്റ്റ്

      കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

  10. എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം

  11. ഞാൻ 2nd

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം.

  12. ❤️❤️❤️❤️

    1. ഇതിലും first ???… Iam a disco dencer ??..

      1. ആൽക്കെമിസ്റ്റ്

        സന്തോഷം

Comments are closed.