“ഫൈസലിന്റെ മകൾ നിന്റെ ക്ളാസിലാണെന്നല്ലേ പറഞ്ഞത്?”
“ആദുവല്ലേ, ഞങ്ങൾ എട്ടാം ക്ളാസ് മുതൽ ഒരുമിച്ചാണ്”
“അവളുടെ മൊബൈൽ നമ്പർ കയ്യിലുണ്ടാകുമല്ലോ അല്ലെ? എനിക്ക് അവനെ വിളിക്കണം. കല്യാണത്തിന് കണ്ടപ്പോൾ തിരക്കിനിടയിൽ അധികം സംസാരിക്കാൻ സാധിച്ചില്ല. “
“ഉണ്ട്…. ‘അമ്മ എങ്ങനെയാണ് ആദുവിന്റെ ഉപ്പയുമായി പരിചയം”
“ഞങ്ങൾ കോളേജിൽ ഒരുമിച്ചായിരുന്നു. നാലു കൊല്ലത്തോളം…. കൂടാതെ ഞങ്ങൾ വളരെ അടുത്ത ഫ്രണ്ട്സ് ആയിരുന്നു.”
“അടുത്ത ഫ്രണ്ട്സ് എന്നു പറയുമ്പോൾ….” ശ്രുതി ചെറിയ ഒരു ചിരിയോടുകൂടി ചോദിച്ചു.
“ഏയ് അങ്ങനെയല്ല, ആ സമയത്ത് ഞങ്ങൾ ഒരു ഏഴുപേർ ഒരു ടീം ആയിരുന്നു. “
“അതല്ല, ആദുവിന്റെ ശരിക്കുള്ള പേര് ആദില എന്നാ. അമ്മയുടെ പേരിനോട് ശരിക്കും സാമ്യമുണ്ട്.”
“പഠിക്കുന്ന കാലത്ത് ആരോടും അധികം മിണ്ടാത്ത, ഒരു നാണം കുണുങ്ങി ആയിരുന്നു അവൻ. അവനെ ഒന്നു മാറ്റിയെടുക്കാൻ ഒരുപാട് ശ്രമിച്ചിട്ടുണ്ട് ഞങ്ങളെല്ലാവരും. എന്നിട്ടും വലിയൊരു മാറ്റമൊന്നും ഉണ്ടാക്കാൻ പറ്റിയിരുന്നില്ല. പക്ഷേ, ഇപ്പോൾ അവന് എന്താണ് ജോലി?”
“സി എ ആണ്. സിറ്റിയിലെ പ്രധാന സ്ഥാപനങ്ങളുടെ എല്ലാം അക്കൗണ്ട്സ് ചെയ്യുന്നത് ആദുവിന്റെ ഉപ്പയാണ്….”
“ഞാനന്നു തന്നെ പറഞ്ഞതാണ് നിനക്ക് നല്ലത് സി എ ആണെന്ന്, പക്ഷെ അവനന്ന് എം ബി എ എടുക്കാമായിരുന്നു താല്പര്യം.”
“അവളെ വിളിച്ചു അവന്റെ നമ്പർ ഒന്ന് വാങ്ങൂ. ഞാനൊന്നു അവനെ വിളിച്ചു നോക്കട്ടെ.”
**************************************************
പച്ചത്തുരുത്തിന്റെ അങ്ങേയറ്റത്ത് ബാസ്കറ്റ്ബോൾ കോർട്ടിനരികിലായി പച്ചപുതച്ച വാകമരത്തിന്റെ ചുവട്ടിലായി ‘ടീം ടോപ് 7‘ (അതായിരുന്നു അവർ അവരുടെ സൗഹൃദകൂട്ടത്തിന് കൊടുത്ത പേര്) ഇരുന്നു. ഫൈസൽ പറഞ്ഞു തുടങ്ങി.
Thudaru mone thudaru…. emotional vibe on❤✌
Ayva Nyc one Be Continue Pages kutaneee
താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.
വളരെ നന്നായിട്ടൂണ്ഫ്യൂ bro
താങ്ക്യൂ വളരെ സന്തോഷം.
80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.
വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി.
♥♥♥♥
ഒരുപാട് സന്തോഷം.
ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.
വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്, ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.
എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??
താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം. കമന്റിന് നന്ദി. വളരെ സന്തോഷം.
Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??
താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.
Dear bro….
ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന് വായനക്കാര്‍ ഉണ്ടാകും…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.
എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!
വളരെ സന്തോഷം
ഞാൻ 2nd
വളരെ സന്തോഷം.
❤️❤️❤️❤️
ഇതിലും first ???… Iam a disco dencer ??..
സന്തോഷം