അവൻ ധൃതി കൂട്ടി.
“ഫൈസൽ, നിന്നെ എനിക്ക് ഇഷ്ടമായിരുന്നു നിന്നെ ആദ്യം കണ്ട അന്നു മുതൽ തന്നെ. അതുകൊണ്ടാണ് അന്ന് ആതിര നിന്നോട് ഐ ലവ് യു പറയാൻ പറഞ്ഞപ്പോൾ ഞാൻ മാറി നിന്നത്. പിന്നീട് നമ്മളുടെ ക്‌ളാസ് രണ്ടു ഗ്രൂപ്പായി പിരിഞ്ഞ സമയത്ത് ഞാൻ നിങ്ങളോടൊപ്പം വരാനുള്ള കാരണവും അത് തന്നെ. എപ്പോഴും നിന്നോടൊപ്പമുണ്ടാകാമല്ലോ. പക്ഷേ നിൻറെ കഥ കേട്ടതു മുതൽ എനിക്കൊരു എനിക്കൊരു കാര്യം ഉറപ്പായി. എത്ര പാവപ്പെട്ടവനെ കല്യാണം കഴിക്കാൻ സമ്മതിച്ചാലും, ബന്ധുക്കൾ ആരും ഇല്ലാത്ത ഒരാളെക്കൊണ്ട് എന്നെ കെട്ടിക്കാൻ ഒരിക്കലും ഉപ്പ സമ്മതിക്കില്ല. കൂടാതെ നീ ഡിഗ്രിയും കഴിഞ്ഞു അടുത്ത കോഴ്സും കഴിഞ്ഞു ജോലിയായി ഒന്ന് സെറ്റ് ആവുമ്പോഴേക്കും കാലം കുറെ കഴിയും. അതിനിടയിൽ ഞാനിറങ്ങി നിന്റെ കൂടെ വന്നാൽ നിന്റെ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിൽ അതൊരു തടസ്സമാകും. ഇതിലെല്ലാത്തിലുമുപരി എന്റെ ഇഷ്ടം വേറെ ആര് അറിഞ്ഞിട്ടുണ്ടെങ്കിലും നീ അറിഞ്ഞിട്ടില്ല എന്നും എനിക്കറിയാം. അതുകൊണ്ടു നീയറിഞ്ഞിട്ട് എന്നോട് ‘നോ’ പറയുന്നതിന് മുമ്പ് ഞാൻ തന്നെ എല്ലാം അവസാനിപ്പിച്ചു. ” അധികം തടസ്സമില്ലാതെ ഒരൊറ്റ പറച്ചിലിൽ അവൾ മുഴുവൻ പറഞ്ഞു തീർത്തെങ്കിലും അവളുടെ ഉള്ളിലെ സങ്കടത്തിരമാലകളുടെ ഇരമ്പം അവനു മനസ്സിലായിരുന്നു.
“ഞാൻ എന്തിനാണ് നിന്നോട് ഇപ്പോൾ ഇതെല്ലാം പറയുന്നത് എന്ന് നിനക്ക് തോന്നുന്നുണ്ടാവാം…………. ഇത് നിന്നോട് പറയണം…………….. എല്ലാം നീയറിയണം എന്നെനിക്ക് തോന്നി………… ഒരുപക്ഷെ……… എൻറെ മനസ്സിൻറെ…….. സമാധാനത്തിനുവേണ്ടി ആകാം…” ഇപ്പോൾ അവളുടെ വാക്കുകൾ മുറിഞ്ഞിരുന്നു.
അവൾ അവളുടെ ഓട്ടോഗ്രാഫിനു നേരെ കൈ ചൂണ്ടി.
“ഈ ഓട്ടോഗ്രാഫിൽ ആദ്യം എഴുതുന്നത് നീയാകണം എന്നെനിക്ക് ആഗ്രഹമുണ്ട്, അതുകൊണ്ടാണ് നിന്നെയും വിളിച്ചിങ്ങോട്ടു വന്നത്. ഒന്നു വേഗം എഴുതുമോ” അവൾക്ക് അവന്റെ മുമ്പിൽ അധികനേരം നില്ക്കാൻ ത്രാണിയില്ലായിരുന്നു. അവളുടെ മിഴികൾ നിറഞ്ഞിരുന്നു.
അവൾ പറഞ്ഞതെല്ലാം കേട്ട് ആകെ വണ്ടറടിച്ചു കിളി പോയി നിൽക്കുകയാണ് ഫൈസൽ. അവനിത് ആദ്യത്തെ അനുഭവമാണ്. പ്രണയം പോയിട്ട് പ്രണയം എന്ന വാക്ക് പറയാനുള്ള ധൈര്യം പോലും അവനുണ്ടായിരുന്നില്ല. പെൺകുട്ടികളോട് അല്പമെങ്കിലും സോഷ്യലായി ഇടപെട്ടു തുടങ്ങിയത് ഇവരുടെ കൂട്ടത്തിൽ കൂടിയതിനു ശേഷമാണ്. അങ്ങനെയുള്ള അവനോടാണ് കണ്ടാൽ ആരും നോക്കി നിന്നു പോകുന്ന ഒരു സുന്ദരി പ്രണയം തുറന്നു പറഞ്ഞിരിക്കുന്നത്. അതും നാട്ടിലെ അതിസമ്പന്നനായ ഒരാളുടെ പൊന്നോമന മകൾ. അവൻ തലകറങ്ങി വീഴാത്തത് എന്താണെന്നാണ് അവൻ ആദ്യം ചിന്തിച്ചത്. ഇതൊക്കെ ഓർത്തിട്ട് ആശ്ചര്യത്തേക്കാളേറെ ചിരിയും അവന് വരുന്നുണ്ട്. പക്ഷേ അവളെ കളിയാക്കുന്നതായി തോന്നുമോ എന്ന പേടി കൊണ്ട് അവൻ ചിരിയടക്കി നിന്നു. അവൾ അത്രക്കും ഇമോഷണലായ ഒരു അവസ്ഥയിലാണുള്ളതെന്നു അവനു മനസ്സിലായിരുന്നു. ചെറിയൊരു പിഴവ് മതി അവളുടെ മനസ് എന്നെന്നേക്കുമായി വേദനിക്കാൻ. ചിരിയടക്കി ഓട്ടോഗ്രാഫിൽ അവൻ സൗഹൃദത്തിന്റെ മാധുര്യത്തെക്കുറിച്ച് എഴുതി.
“എന്റെ ജീവിതത്തിലെ സുന്ദരമായ നിമിഷങ്ങൾ പൂക്കളായ് വിരിഞ്ഞത് ടോപ്7 എന്ന ഈ മരത്തിന്റെ ചില്ലയിലായിരുന്നു. കത്തുന്ന സൂര്യന്റെ കിരണങ്ങളിൽ നിന്നും ആ പൂക്കൾക്ക് തണുപ്പായി വന്ന നീഹാരബിന്ദുവാണ് നീ.”
അവൻ ആ ബുക്ക് മടക്കി കൊടുത്തു. അവൻ പറഞ്ഞു.
“നീ പറഞ്ഞത് ശരിയാണ്, ഇങ്ങനെ ഒരു ബന്ധം നമുക്ക് രണ്ടുപേർക്കും ബുദ്ധിമുട്ട് മാത്രമേ ഉണ്ടാക്കൂ. അടുത്ത പത്തു വർഷത്തെ എന്റെ ലക്ഷ്യങ്ങൾ ഞാൻ മുഴുവനായും തീരുമാനിച്ചിട്ടില്ല. പക്ഷെ ഒരു കാര്യം ഉറപ്പാണ്, പ്രണയമോ വിവാഹമോ അടുത്ത 15 വർഷത്തേക്ക് എന്റെ മനസ്സിൽ പോലുമുണ്ടാവില്ല.”
Thudaru mone thudaru…. emotional vibe on❤✌
Ayva Nyc one Be Continue Pages kutaneee
താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.
വളരെ നന്നായിട്ടൂണ്ഫ്യൂ bro
താങ്ക്യൂ വളരെ സന്തോഷം.
80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.
വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി.
♥♥♥♥
ഒരുപാട് സന്തോഷം.
ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.
വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്, ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.
എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??
താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം. കമന്റിന് നന്ദി. വളരെ സന്തോഷം.
Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??
താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.
Dear bro….
ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന് വായനക്കാര്‍ ഉണ്ടാകും…
ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️
കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.
എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!
വളരെ സന്തോഷം
ഞാൻ 2nd
വളരെ സന്തോഷം.
❤️❤️❤️❤️
ഇതിലും first ???… Iam a disco dencer ??..
സന്തോഷം