മേഘക്കൂട്ടങ്ങളിലെ നക്ഷത്രം 4[ഫെറാരി വിറ്റ ആൽക്കെമിസ്റ്റ്] 184

“എടാ നീ ഇങ്ങനെയൊക്കെ സംസാരിക്കുമോ?” അവൾക്ക് അത്ഭുതമായി. ആദ്യമായാണ് അവൻ അങ്ങനെ പൈങ്കിളി ശൈലിയിൽ സംസാരിക്കുന്നത് അവൾ കേട്ടത്.
“എല്ലാവരെയും പിരിയുന്നതോർത്ത് വല്ലാതെ ഇമോഷണലായി നിൽക്കുകയല്ലേ, അപ്പോൾ അല്പം പൈങ്കിളിയാവാം എന്നു കരുതി, എടീ നിനക്ക് വിഷമമായോ? “
അവൻ പെട്ടെന്ന് തന്നെ അവന്റെ സ്ഥായീഭാവത്തിലേക്ക് മാറി.
“ഡാ നീ ഇപ്പോഴും ആതിര പറഞ്ഞ പോലെ ഒരു മരക്കഴുത തന്നെയാണല്ലേ…”
“സോറി ഡീ ഞാൻ പെട്ടെന്ന്…. ഒരു തമാശക്ക്….” അവന്റെ സ്വരത്തിൽ പേടി കലർന്നിരുന്നു.
ഷമീറ ചിരിച്ചു. പൊട്ടിച്ചിരിച്ചു,  ആർത്താർത്തു ചിരിച്ചു. ഫൈസൽ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന്  ചുറ്റും നോക്കി. വേറെ രണ്ടുപേർ മാത്രമേ കാന്റീനിൽ ഉണ്ടായിരുന്നുള്ളൂ.  അവർ അവരുടെ കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചു നിൽക്കുകയാണ്.
“എന്താടീ….” അവന് അവൾ അവനെ കളിയാക്കുന്നതാണ് എന്നു മനസ്സിലായെങ്കിലും ചോദിച്ചു.
“ഡാ… തന്നെ കാണാൻ ഭംഗിയുണ്ട് എന്നു പറഞ്ഞാൽ ആർക്കെങ്കിലും വിഷമമാകുമോ? പ്രത്യേകിച്ചു പെൺകുട്ടികൾക്ക്…. ”  അവൾ ചിരി നിർത്താൻ പാടുപെടുന്നുണ്ടായിരുന്നു.
” അതും എന്നെപോലെ അത് കേൾക്കാൻ കൊതിച്ചു നിൽക്കുന്ന ഒരു സുന്ദരിക്ക്….”  അവൾ പറഞ്ഞു നിർത്തി.
 അവൻ ഒരു ചമ്മിയ  ചിരി ചിരിച്ചു.
“എന്നാൽ ചായ കുടിക്ക് സുന്ദരീ, തണുക്കും..” അവൻ വിഷയം മാറ്റി.
ചായ കുടിക്കുന്ന നേരം മുഴുവനും ആ ചിരി അവളിലുണ്ടായിരുന്നു. കളിയാക്കലുകളും കുത്തുവാക്കുകളും പരിചിതമായത് കൊണ്ട് അവനു പ്രേത്യേകിച്ചൊന്നും തോന്നിയില്ല.
  “ഡാ അങ്ങോട്ട് മാറി നിക്കാം  എനിക്ക് നിന്നോട് വേറെ കുറച്ചു  കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…” കാശുകൊടുക്കുന്നതിനിടയിൽ അവൾ അവനോടു പറഞ്ഞു.
 അവർ അപ്പുറത്തെ പ്ളാവിൻറെ ചുവട്ടിലേക്ക് മാറിനിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും അവൾ ഒന്നും പറയാതെ ഇരുന്നപ്പോൾ അവൻ അവളെ  നോക്കി. അവളെന്തോ ആലോചനയിലായിരുന്നു.
“നിനക്കെന്തോ സംസാരിക്കാനുണ്ടെന്നു പറഞ്ഞിട്ട് ഇപ്പോൾ  എന്താ ഒന്നും പറയാത്തത്” അവൻ ചോദിച്ചു.
“പ്രത്യേകിച്ചൊന്നുമില്ല..” അവൾ പറഞ്ഞു.
“പിന്നെ…”
അവൾ അൽപനേരം കൂടി മിണ്ടാതെ നിന്നു. പറയണോ വേണ്ടേ എന്നൊരു തീരുമാനം എടുക്കാൻ പറ്റാത്ത പോലെ
“ഡീ.. എനിക്ക് പോകണം,  എല്ലാവരെയും കാണാനുള്ളതാണ്, ഇനി കുറച്ചു ദിവസമേ ബാക്കിയുള്ളൂ”

24 Comments

  1. Thudaru mone thudaru…. emotional vibe on❤✌

  2. Ayva Nyc one Be Continue Pages kutaneee

    1. ആൽക്കെമിസ്റ്റ്

      താങ്ക്സ്. പേജ് കൂട്ടാൻ ശ്രമിക്കാം.

  3. വളരെ നന്നായിട്ടൂണ്ഫ്യൂ bro

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം.

  4. ജിതേഷ്

    80 90 കാലഘട്ടങ്ങളിൽ പഠിച്ചവർക്ക് അറിയാം അന്നത്തെ ക്യാമ്പസുകളിൽ ഇങ്ങനെ പറയപ്പെടാത്ത കുറെ കഥകൾ ഉണ്ടായിരുന്നു. ക്യാമ്പസ് ലൈഫ് ആസ്വദിക്കാനോ പെൺകുട്ടികളോട് സംസാരിക്കാനോ അറിയാത്ത കുറെ കുട്ടികൾ ഉണ്ടായിരുന്നു. ഞാനും അങ്ങനെ തന്നെ?. അന്നത്തെ നാട്ടിലെ അവസ്ഥ അങ്ങനെ ആയിരുന്നു. ഇന്നത്തെ തലമുറയ്ക്ക് അത് മനസ്സിലാവില്ല. അവരുടെ ലൈക്കും കിട്ടില്ല താങ്കൾ എഴുതുക. ഇത് ഇഷ്ടപ്പെടുന്ന ഞങ്ങൾ കുറെ ആളുകൾ ഇവിടെയുണ്ട്. എഴുതാനുള്ള മടി കൊണ്ടാണ് കമൻറ് ചെയ്യാത്തത്.

    1. ആൽക്കെമിസ്റ്റ്

      വളരെ ശരിയാണ്. അന്നത്തെ അവസ്ഥ ഇന്ന് പറഞ്ഞാൽ ആളുകൾക്ക് ചിരി വരും. അഭിപ്രായത്തിനു നന്ദി. 

  5. നിധീഷ്

    ♥♥♥♥

    1. ആൽക്കെമിസ്റ്റ്

      ഒരുപാട് സന്തോഷം.

  6. കൈലാസനാഥൻ

    ഇന്നാണ്ണ ഞാൻ ആദ്യം മുതൽ ഈ ഭാഗം വരെ വായിച്ചത്. പ്രീഡിഗ്രി 1988 ആ കാലഘട്ടം മനസ്സിലാക്കിയവർക്ക് ഇഷ്ടമാകും എന്ന് 88 ൽ ഞാൻ PDC കഴിഞ്ഞിരുന്നു. ഫൈസലിന്റെ അനാഥത്വം പോലെ അല്ലായിരുന്നെങ്കിലും രണ്ട് ആൺ മക്കളിൽ മൂത്തവനായി വളർന്നതിനാലും പത്താം ക്ലാസ്സ് വരെ ആൺകുട്ടികളുടെ സ്കൂളിൽ മാത്രം പഠിച്ചതിന്റേയും മാതാപിതാക്കളുടെ പ്രത്യേകിച്ച് പിതാവിന്റെ പട്ടാളച്ചിട്ടയിലും വളർന്ന എനിക്കും പ്രീഡിഗ്രി സമയത്ത് പെൺകുട്ടികളെ അഭിമുഖീകരിക്കാൻ ഭയങ്കര പ്രയാസമുണ്ടായിരുന്നു. ആതിരയേേ പാലെ ഒരു സഹോദരി എനിക്കു മുണ്ടായി അവിടെ , കാരണം സയൻസ് ഗ്രൂപ്പിന് വേണ്ടി 16 കി.മീ. ദൂരത്തെ കോളേജിലായിരുന്നു പഠനം. ആ സഹോദരി എന്റെ അത്ര അകലമല്ലാത്ത ബന്ധത്തിൽ സഹോദരി തന്നെയായിരുന്നു എന്ന് 20 വർഷം കഴിഞ്ഞ് അമ്മയുടെ ജ്യേഷ്ഠ പിതാവിന്റെ മരണത്തിന് ആണ് മനസ്സിലായത് .അതൊക്കെ പെട്ടെന്ന് മനസ്സിലേക്കോടിയെത്തി. യഥാർത്ഥ ജീവിത സാഹചര്യങ്ങളുമായി ഏറെ പൊരുത്തപ്പെടുന്നതായി തോന്നുന്നു. വേറിട്ടൊരു കഥാനുഭവം പച്ചയായ ജീവിതങ്ങളുടെ ആവിഷ്ക്കാരം ആശംസകൾ.

    1. ആൽക്കെമിസ്റ്റ്

      വളരെ വളരെ സന്തോഷം ചേട്ടാ ഇങ്ങനെയുള്ള  കമന്റുകൾ കാണുന്നത്. ഞാൻ 95 ലാണ് പ്രീ ഡിഗ്രി കഴിഞ്ഞത്. പെൺകുട്ടികളോട് ഇടപെടാനുള്ള ഭയം എന്റെ  സമപ്രായക്കാരിൽ കുറെ പേരിൽ ഞാൻ കണ്ടിട്ടുണ്ട്. നമ്മൾ വളർത്തപ്പെട്ട സാഹചര്യത്തിന്റേതാവാം. ആതിരയെപോലെ ഒരു സഹോദരി ഉണ്ടായിരുന്നു എന്നതൊഴിച്ചാൽ ബാക്കി എല്ലാം, പെൺകുട്ടികളുടെ റാഗിങ്ങ്, സെക്കൻഡ് ഇയറുകാരെ തല്ലിയത്,  ഏഴംഗ ടീം, ഷമീറ എന്ന കഥാപാത്രം, അവളുടെ പ്രൊപോസൽ, ഉയർന്ന മാർക്ക് വാങ്ങുന്നത്, കാമ്പസിലെ വർണാഭമായ പച്ചത്തുരുത്ത്, കാമ്പസിലെ സ്വൈര വിഹാരം എല്ലാം വളരെ മനോഹരമായ നടക്കാത്ത ആഗ്രഹങ്ങൾ മാത്രമാണ്.

  7. എനിക്ക് ഇഷ്ട്ടപെട്ടു❤️. എല്ലാ രീതിയിലും കഥ നന്നായി ഫാലിപ്പിച്ചിട്ടുണ്ട്. ഇത്രയും neat&nice ആയി കഥ പറയുന്നത് വളരെ അപൂര്‍വമാണ്?. സത്യം പറഞ്ഞാല്‍ വായനക്കരനായ ഞാൻ എഴുതാൻ മടിയായിട്ടാണ് comment’s ഇടാത്തത്, എന്നുവെച്ച് കഥ കൊള്ളില്ല – മോശം ആയിട്ടല്ല. തീര്‍ച്ചയായും നിങ്ങടെ കഥയ്ക്ക് വായനക്കാര്‍ ഇഷ്ടംപോലെ പേർ ഉണ്ടാകും. വിഷമിക്കാതെ അടുത്ത പാര്‍ട്ടുകൾ പെട്ടന്ന് പോരട്ടെ. പറയാന്‍ മനസില്‍ കുറെ ഉണ്ട് പക്ഷെ ഇത്രയും അധികം എഴുതാൻ ഞാൻ കഷ്ടപ്പെട്ടു അതുകൊണ്ട് നിര്‍ത്തുവാ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ വളരെ സന്തോഷം. ഇങ്ങനെയുള്ള അഭിപ്രായങ്ങൾ തീർച്ചയായും എഴുതുന്നയാളുടെ എനർജി കൂട്ടും. ഞാൻ വളരെയധികം ലൈക്ക് പ്രതീക്ഷിച്ചൊന്നുമല്ല ഇത് എഴുതി തുടങ്ങിയത്. പക്ഷെ, ഇതിനു വേണ്ടി ചിലവഴിക്കുന്ന സമയത്തെക്കുറിച്ച് ആലോചിച്ചപ്പോൾ അധികമാർക്കും ഇഷ്ടപ്പെടുന്നില്ലെങ്കിൽ എന്തിനു വെറുതെ സമയം ചെലവഴിക്കണം എന്നു തോന്നി. നൗഫു പറഞ്ഞ കാര്യങ്ങൾ വായനക്കാരോടായിരുന്നെങ്കിലും എന്റെ ചിന്ത വേറെ നിലക്കാണ് പോയത് അത് ഞാൻ വേറെ കമന്റിൽ പറയാം.  കമന്റിന് നന്ദി. വളരെ സന്തോഷം.

  8. Nice bro ❤️❤️❤️…. ഇത് പോലെ മുമ്പോട്ട് പോട്ടെ ??

    1. ആൽക്കെമിസ്റ്റ്

      താങ്ക്യൂ. ഈ കമൻറ് പെട്ടെന്ന് ശ്രദ്ധയിൽ പെട്ടില്ല. അതു കൊണ്ടാ റിപ്ലെ വൈകിയത്.

  9. Dear bro….
    ആര് പറഞ്ഞു ഈ കഥയ്ക്ക് ആളില്ലാ എന്ന്…
    കഴിഞ്ഞ part മുതൽ ഈ കഥയുടെ വേവ് മാറി തുടങ്ങി… ഈ Part ഓട് കൂടി അത് clear ആയി so…. ഇനി ഇതിന്‌ വായനക്കാര്‍ ഉണ്ടാകും…

    ഇഷ്ടം ❤️ ❤️ ❤️ ❤️ ❤️ ❤️

    1. ആൽക്കെമിസ്റ്റ്

      കഥ വായിക്കാൻ ആളുകൾ കാത്തിരിക്കുന്നു എന്നറിയുന്നത് തന്നെ വലിയ സന്തോഷം.

  10. എന്നാൽ പിന്നെ ഞാൻ Third ആയിക്കോട്ടെ!

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം

  11. ഞാൻ 2nd

    1. ആൽക്കെമിസ്റ്റ്

      വളരെ സന്തോഷം.

  12. ❤️❤️❤️❤️

    1. ഇതിലും first ???… Iam a disco dencer ??..

      1. ആൽക്കെമിസ്റ്റ്

        സന്തോഷം

Comments are closed.