മുറിപ്പാടുകൾ [മനൂസ്] 2764

Views : 49055

ആ കാലിൽ വീണൊന്ന് മാപ്പിരന്നെങ്കിൽ അവന്റെ മനസ്സിന് ശാന്തി കിട്ടിയിരുന്നേനെ.. ഒരിക്കലും തിരുത്താൻ കഴിയാത്ത തെറ്റുകൾ അറിഞ്ഞുകൊണ്ടും അറിയാതെയും ഞാൻ ചെയ്തു കൂട്ടി..

 

ജോർജ് സ്വയം പറഞ്ഞു..

 

കണ്ണീർ തുടച്ചുകൊണ്ട് അവൾ അടുത്തിരിക്കുന്ന ബാഗ് മടിയിലേക്ക് എടുത്തു വച്ചു..അതിൽ നിന്നും മൂർച്ചയുള്ള ചെറിയ കത്തി അവൾ വെളിയിലേക്ക് എടുത്തു..

 

അവളുടെ പ്രവർത്തികൾ ജോർജ് നിർവികാരതയോടെ നോക്കിക്കണ്ടു..മരണം എന്നത് എപ്പോഴൊക്കെയോ അയാളുടെയും ആവശ്യം ആയിരുന്നതിനാൽ ഒരു പുഞ്ചിരി ആ ചുണ്ടിന്റെ കോണിൽ വിരിഞ്ഞു..

 

“സത്യമാറിഞ്ഞ നാൾ മുതൽ പകയോടെ നിങ്ങളെ കൊല്ലാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്.. അതിന് തന്നെയാ ഇപ്പോൾ വന്നതും..ആ നെഞ്ചിലേക്ക് ഈ കത്തി ആഴത്തിൽ കുത്തിയിറക്കണം എന്നുണ്ട് പക്ഷെ ഇപ്പോൾ അത് ചെയ്യുന്നില്ല..

നിങ്ങളുടെ പഴംപുരാണം കേട്ടിട്ടുള്ള സഹതാപം കൊണ്ടല്ല. നിങ്ങൾ എന്നേ മരിച്ചിരിക്കുന്നു.എന്റെ ഇച്ഛായൻ വിടപറയും മുൻപേ നിങ്ങൾ ചത്തു.ഇത് നിങ്ങളുടെ മൃതശരീരം മാത്രമാണ്.. അങ്ങനെയുള്ള നിങ്ങളെ കൊന്നിട്ട് എന്ത് കിട്ടാനാ..

 

എനിക്ക് ജീവിക്കണം.. വീട്ടിൽ എന്നെയും കാത്തൊരു അമ്മച്ചിയുണ്ട്.അവർക്ക് മകളെയും നഷ്ടപ്പെട്ടു കൂടാ.. ”

 

അവൾ തീക്ഷ്ണമായ മിഴികളോടെയും ദൃഢതയുള്ള ശബ്ദത്തോടെയും പറഞ്ഞു തീർത്തു..

 

അയാൾ അവൾ പറയുന്നതൊന്നും കേട്ടിരുന്നില്ല,മനസ്സ് മറ്റെവിടെയോ ആയിരുന്നു.. മാത്യുവിന്റെ സ്വരം കാതിൽ മുഴങ്ങുന്നത് പോലെ തോന്നി.അകലെ ഭാര്യയും മോളും കൈനീട്ടി തന്നെ മാടി വിളിക്കുന്നു.

ഒരുതരം ഭ്രാന്തമായ ഉന്മാദം ഉള്ളിൽ ഇരമ്പി.. ഉള്ളിൽ അടക്കിപ്പിടിച്ച ഭാരങ്ങളൊക്കെയും തുറന്നു പറഞ്ഞപ്പോൾ മനസ്സിനും ശരീരത്തിനും വല്ലാത്തൊരു ശക്തി ജോർജിന് അനുഭവപ്പെട്ടു.

Recent Stories

The Author

മനൂസ്

34 Comments

  1. വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി💟💟

  2. മനൂസെ….

    ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….

    വായിച്ചിട്ടുണ്ട്… നന്നായിരുന്നു…

    ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️♥️

    1. ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ💞💞

  3. 🔥 ആരാധകൻ 🔥

    നല്ല കഥയായിരുന്നു……
    തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക 👍

    1. പെരുത്തിഷ്ടം ഡിയർ😍😍

  4. മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ്‌ എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന 💟

    1. അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി😍😍

  5. Nyc aayitund…
    Ishtaamaayi ❤❤❤

    1. നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ💟💟💟

  6. നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ💟💟💟

  7. നൈസ്…

    1. ഏറെയിഷ്ടം ഡിയർ💟💟

  8. മനുസ്,

    ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
    മദ്യം മനുഷ്യനെ അസുരനാക്കും.
    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് 👌

    സ്നേഹം ♥️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്💟💟💟

  9. നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
    മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…

    1. ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി💟💟💟

  10. ❤❤❤❤

    1. 💞💞💞

  11. പുള്ളേ ❤❤

    1. മോനൂസ്💞💞

    1. 💞💞💞

    1. 💞💞💞

  12. ❤️❤️❤️❤️

    1. 💞💞💞

    1. 💞💞💞

  13. 💖💖💖

    1. 💞💞💞

  14. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️😘

    1. സന്തോഷമായി ഗോപിയേട്ടാ💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com