മുറിപ്പാടുകൾ [മനൂസ്] 2764

Views : 49055

പുച്ഛത്തോടെയുള്ള അവളുടെ വാക്കുകൾ അയാളെ സ്തബ്ധനാക്കി.അയാൾ അവളെ നോക്കി നിന്നുപോയി..

 

“നീ.. നീ ആരാണ്.. ഇതെങ്ങനെ..”

 

ജോർജ് വല്ലാതെ പകച്ചു..

 

“എന്തിനാണ് ഇത്ര പതർച്ച.. ആരും ഒരിക്കലും കണ്ടു പിടിക്കില്ല എന്ന നിങ്ങളുടെ മൂഢ വിശ്വാസം തകർന്നതിലുള്ള ഞെട്ടലാണോ.. എനിക്ക് നിങ്ങളെ തേടി വന്നല്ലേ പറ്റു, അത് എന്റെ നിയോഗം ആണ്..”

 

ഉറച്ച സ്വരമായിരുന്നു അത് പറയുമ്പോൾ അവൾക്ക്..

 

“ആരാണ് നീ..എന്നെ എങ്ങനെ അറിയാം.”

 

അവളുടെ വാക്കുകളുടെ പൊരുൾ അറിയാതെ ജോർജ് വീണ്ടും തിരക്കി..

 

“അറിയാം.. നിങ്ങളെ കുറിച്ച് എല്ലാം അറിയാം. അത്ര പെട്ടെന്ന് അവയൊന്നും എന്റെ മനസ്സിൽ നിന്നും മായുകില്ല..”

 

ഒന്നും മനസ്സിലാകാതെ അയാൾ അവളെ നോക്കി..

 

“മാത്യുവിനെ സാർ അത്ര പെട്ടെന്ന് മറന്നോ..നിങ്ങളുടെ മാത്തച്ചൻ ..എന്റെ ഇച്ഛായനാണ്..”

 

മാത്യു എന്ന പേര് കേട്ടതും ജോർജ് വല്ലാതെ പകച്ചു.അയാളുടെ ശരീരം തളരുന്നത് പോലെ.. പുറത്തെ പേമാരിയിലും അയാൾ ഉഷ്ണിച്ചു..

അരികിൽ കണ്ട സോഫയിലേക്ക് അയാൾ പിടിച്ചിരുന്നു..

 

കുറച്ച് നേരത്തേക്ക് അവിടം നിശ്ശബ്ദമായിരുന്നു..പുറത്ത് പെയ്യുന്ന മഴയ്ക്ക് കൂട്ടായി ഇടിമിന്നൽ ഇതിനോടകം ആരംഭിച്ചിരുന്നു..

 

തന്റെ മിഴികളെ നേരിടാൻ ആവാതെ ശിരസ്സ് കുനിച്ചു ഇരിപ്പ് തുടർന്ന ജോർജിനെ കാണുമ്പോൾ ഉള്ളിൽ അവൾക്ക് വല്ലാത്ത ആനന്ദം അനുഭവപ്പെട്ടു..

 

“എന്തേ ശരീരം തളരുന്നുണ്ടോ.മറ്റുള്ളവരെ ഒരുപാട് തളർത്തിയ ആളല്ലെ.. കാലം തിരിഞ്ഞു കൊത്താതെ ഇരിക്കുമോ.

 

ഇങ്ങനെയൊരു കൂടിക്കാഴ്ച തീരെ പ്രതീക്ഷിച്ചില്ല അല്ലെ.. ജീവിതം പലപ്പോഴും അങ്ങനെയാണല്ലോ പ്രതീക്ഷകൾക്ക് വിപരീതമായി പലതും നമുക്ക്‌ മുന്നിൽ സംഭവിച്ചുകൊണ്ടിരിക്കും..”

 

വാക്കുകൾ മുഴുവൻ ആക്കാൻ കഴിയാതെ അവൾ വിങ്ങി..തൊണ്ട ഇടറുന്നു എന്ന് തോന്നിയപ്പോൾ ടേബിളിൽ ഇരിക്കുന്ന മുന്തിരി ജ്യൂസ് അല്പമിറക്കി തൊണ്ട നനച്ചു..

Recent Stories

The Author

മനൂസ്

34 Comments

  1. വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി💟💟

  2. മനൂസെ….

    ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….

    വായിച്ചിട്ടുണ്ട്… നന്നായിരുന്നു…

    ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️♥️

    1. ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ💞💞

  3. 🔥 ആരാധകൻ 🔥

    നല്ല കഥയായിരുന്നു……
    തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക 👍

    1. പെരുത്തിഷ്ടം ഡിയർ😍😍

  4. മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ്‌ എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന 💟

    1. അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി😍😍

  5. Nyc aayitund…
    Ishtaamaayi ❤❤❤

    1. നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ💟💟💟

  6. നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ💟💟💟

  7. നൈസ്…

    1. ഏറെയിഷ്ടം ഡിയർ💟💟

  8. മനുസ്,

    ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
    മദ്യം മനുഷ്യനെ അസുരനാക്കും.
    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് 👌

    സ്നേഹം ♥️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്💟💟💟

  9. നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
    മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…

    1. ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി💟💟💟

  10. ❤❤❤❤

    1. 💞💞💞

  11. പുള്ളേ ❤❤

    1. മോനൂസ്💞💞

    1. 💞💞💞

    1. 💞💞💞

  12. ❤️❤️❤️❤️

    1. 💞💞💞

    1. 💞💞💞

  13. 💖💖💖

    1. 💞💞💞

  14. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️😘

    1. സന്തോഷമായി ഗോപിയേട്ടാ💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com