മുറിപ്പാടുകൾ [മനൂസ്] 2764

Views : 49055

അപ്പച്ചന്റെ മരണത്തെ തുടർന്നു മാത്യു നാട്ടിലേക്ക് പോയതോടെ വീണ്ടും ഞാൻ ഏകാന്തതയെ കൂട്ടുപിടിച്ചു.. ഭ്രാന്തൻ ചിന്തകളിലേക്ക് കടക്കാൻ തുടങ്ങിയപ്പോഴാണ് മദ്യം എന്ന മരുന്ന് രുചിക്കുന്നത്..

 

ആരോടോ ഉള്ള വാശി തീർക്കാൻ മദ്യമെന്ന ലഹരിയിൽ പലപ്പോഴും അലിഞ്ഞു ചേരാൻ ഞാൻ തുടങ്ങിയെന്ന വിവരം മാത്യു അറിഞ്ഞത് പിന്നീടാണ്. പലപ്പോഴും അവനും ടീം കോച്ചും എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടും ഞാൻ അത് കൂട്ടാക്കിയില്ല..മുൻകാല പ്രകടനങ്ങളുടെ മികവിൽ സ്റ്റേറ്റ് ടീമിലേക്ക് സിലക്ഷൻ കിട്ടിയെങ്കിലും ഞാൻ ഫുട്‌ബോളിനെ മറന്നിരുന്നു.. പരിശീലനം മുടക്കി.. ബോധമില്ലായ്മയിൽ ആനന്ദം കണ്ടെത്തി പലപ്പോഴും..

 

സ്റ്റേറ്റ് ടീമിൽ മികച്ച പ്രകടനങ്ങളോടെ മാത്യു മുന്നേറുമ്പോൾ സ്ഥിരത ഇല്ലാത്ത പ്രകടനങ്ങളും മോശം സ്വഭാവങ്ങളും പ്രകടമാക്കി ഞാൻ സ്വയം ഇല്ലാതാവുക ആയിരുന്നു..എന്നെ തന്നെ എനിക്ക് നഷ്ടമായ നാളുകൾ..ഈ ലോകത്തോട് തന്നെ വെറുപ്പും പകയുമായി..എല്ലായ്പ്പോഴും എന്നെ ചേർത്തു പിടിക്കാൻ ശ്രമിച്ച അവനെ ഒഴിവാക്കി വീണ്ടും ഞാൻ എന്നിലേക്ക് ചുരുങ്ങി..

 

ഇന്ത്യൻ അണ്ടർ 23 ടീമിലേക്ക് സിലക്ഷൻ കിട്ടിയ വിവരം ആഹ്ലാദത്തോടെ അവൻ പറയുമ്പോൾ ഒരുതരം നിർവികാരത ആയിരുന്നു മനസ്സിൽ..എനിക്ക് കിട്ടേണ്ട സ്ഥാനങ്ങൾ അവൻ നന്നായി കളിച്ചു നേടിയെടുത്തു എന്ന വീട്ടുകാരുടെ കുത്തുവാക്കുകൾ എന്നെ വല്ലാതെ തളർത്തി..എന്നും വെറുപ്പായിരുന്ന അവരുടെ മുന്നിൽ വീണ്ടും പരാജിതനായി പോയത് എന്നെ ഏറെ പ്രയാസപ്പെടുത്തി.ഒരുതരം അപകർഷതാ ബോധം പിടികൂടി.. പിന്നീട് അത് അവനോടുള്ള വെറുപ്പായി രൂപാന്തരം പ്രാപിച്ചു.ഒരു ചതിയനായി അവനെ ഉള്ളിൽ പ്രതിഷ്ഠിച്ചു.

 

മദ്യം കീഴടക്കിയ ഏതോ നിമിഷത്തിൽ തോന്നിയ ചിന്തയാണ് ആ ഇരുനില കെട്ടിടത്തിന് മുകളിലേക്ക് അവനെ എത്തിക്കുക എന്നത്.. പിറ്റേന്ന് ടീം ക്യാമ്പിലേക്ക് പോകുന്ന കാര്യം വല്ലാത്ത ആവേശത്തോടെ പറയുന്ന അവനെ പിന്നിൽ നിന്നും ഞാൻ..”

 

“മതി നിർത്തൂ..”

 

അസഹിഷ്ണുതയോടെയുള്ള അവളുടെ വാക്കുകൾ ജോർജിനെ നിശ്ശബ്ദനാക്കി..

 

“എന്നിട്ട് നിങ്ങൾ എന്ത് നേടി മിസ്റ്റർ… ജീവിതത്തിൽ സുഖം എന്നത്‌ നിങ്ങൾ അനുഭവിച്ചിട്ടുണ്ടോ..”

Recent Stories

The Author

മനൂസ്

34 Comments

  1. വളരെ നല്ല കഥ എന്തോ വായിച്ചു കൈഞ്ഞപ്പോ മനസിന് ഒരു വിങ്ങൽ

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം സജി💟💟

  2. മനൂസെ….

    ഇനി നിൻ്റെ കഥ വായിച്ചില്ല എന്ന് പറയരുത്….

    വായിച്ചിട്ടുണ്ട്… നന്നായിരുന്നു…

    ഇഷ്ട്ടപെട്ടു…

    ♥️♥️♥️♥️♥️♥️♥️

    1. ഒടുവിൽ വായിച്ചല്ലേ.. പെരുത്തിഷ്ടം അച്ചായാ💞💞

  3. 🔥 ആരാധകൻ 🔥

    നല്ല കഥയായിരുന്നു……
    തുടർന്നും ഇത് പോലത്തെ നല്ല നല്ല കഥകളുമായി വരിക 👍

    1. പെരുത്തിഷ്ടം ഡിയർ😍😍

  4. മനസ്സിനെ ഒന്ന് പിടിച്ചു കുലുക്കി ഇക്കൂസ്‌ എന്തൊരു എഴുത്ത ഇഷ്ട്ടായി ഓരോ വരിയും വിങ്ങലുകൾ ബാക്കി വച്ചു ഒത്തിരി ഇഷ്ട്ടായി
    സ്നേഹത്തോടെ റിവാന 💟

    1. അന്റെ നല്ല വാക്കുകൾ കേൾക്കുമ്പോൾ ഞമ്മടെ ഖൽബിൽ നൂറ് പൂത്തിരി മിന്നി കരളേ… പെരുത്തിഷ്ടം റിവ കുട്ടി😍😍

  5. Nyc aayitund…
    Ishtaamaayi ❤❤❤

    1. നല്ല വാർത്താനങ്ങൾക് പെരുത്തിഷ്ടം ഖൽബേ💟💟💟

  6. നല്ല എഴുത്ത്. വാക്കുകൾ ഇല്ല പറയാൻ.മനോഹരം ആയിരിക്കുന്നു.
    സ്നേഹത്തോടെ❤️

    1. അന്റെ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം കരളേ💟💟💟

  7. നൈസ്…

    1. ഏറെയിഷ്ടം ഡിയർ💟💟

  8. മനുസ്,

    ഒരുപാട് ഇഷ്ടമായി… ഭാഷയും ശൈലിയും!
    മദ്യം മനുഷ്യനെ അസുരനാക്കും.
    ഒരുപാട് ചിന്തിപ്പിക്കുന്ന നല്ലെഴുത്ത് 👌

    സ്നേഹം ♥️

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം മോനൂസ്💟💟💟

  9. നൊമ്പരമുണർത്തിയ വരികളിലൂടെ കഥ പറഞ്ഞു. എനിക്ക് ഇഷ്ടമായത് നിന്റെ എഴുത്താണ് കുമ്പസാരം രീതിയിൽ ഉള്ള പോക്ക്,
    മദ്യത്തിന്റെ വിപത്തിലേക്ക് കൈ ചൂണ്ടാനും കഴിഞ്ഞു, നല്ല എഴുത്ത്, ഭാഷയും നന്നായി… ആശംസകൾ…

    1. ആ അവതരണശൈലി ബോധപൂർവം തിരഞ്ഞെടുത്തതാണ്.. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല കുട്ടി💟💟💟

  10. ❤❤❤❤

    1. 💞💞💞

  11. പുള്ളേ ❤❤

    1. മോനൂസ്💞💞

    1. 💞💞💞

    1. 💞💞💞

  12. ❤️❤️❤️❤️

    1. 💞💞💞

    1. 💞💞💞

  13. 💖💖💖

    1. 💞💞💞

  14. ഉണ്ണിയേട്ടൻ ഫസ്റ്റ് ❤️😘

    1. സന്തോഷമായി ഗോപിയേട്ടാ💞

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com