മിഴിരണ്ടിലും..3 [Jack Sparrow] 238

 

 

 

ഞാൻ മറുപടി പറഞ്ഞതും,അവളും വീണയും കൂടി സ്റ്റേജിൻ്റെ ഭാഗത്തേക്ക് പോയി..

അവള് പോയതും ഞാനവിടെ ശരിക്കും പോസ്റ്റായി..

കുറച്ച് നേരമവിടെയൊക്കെ ചുറ്റിതിരിഞ്ഞ് നടന്ന് ഞാൻ തിരികെ ഓഡിറ്റോറിയത്തിലേക്ക് തന്നെ കറങ്ങിയെത്തി.. അവിടെ നിന്ന് സ്റ്റേജും ബാക്കി ഡെക്കറേഷൻസും പിന്നെ മൊത്തത്തിൽ ചുറ്റുമുള്ളതൊക്കെ നോക്കുന്നതിനിടയിൽ പെട്ടന്ന് പരിചയമുള്ളയാരെയോ കണ്ടപോലെയെനിക്ക് തോന്നി.. പിന്നീടവിടേക്ക് നോക്കിയപ്പോ ആരെയും കണ്ടില്ല.. തോന്നിയതാവുമെന്ന് വിചാരിച്ച് അടുത്തുള്ള ചെയറിലിരുന്നതും,വീണ്ടും കണ്ടു.. പക്ഷേയെങ്കി ഇത്തവണ ഞാനങ്ങോട്ടേക്ക് തന്നെ നോക്കിയിരുന്നു..

നോക്കിയപ്പോ ഒരു പെൺകുട്ടിയാണ്.. ഏകദേശം വലത് വശത്തേക്ക് തിരിഞ്ഞ് നിന്ന് അടുത്തുള്ളവരോട് സംസാരിക്കുന്നത് കൊണ്ട് എനിക്ക് മുഖം കാണാൻ കഴിയുന്നില്ല.. പക്ഷേ ആ മുടിയും,മൊത്തത്തിലുള്ള രൂപവുമെല്ലാം കണ്ടിട്ട് എനിക്ക് നന്നായറിയാവുന്ന ആരോ ആണതെന്നെനിക്ക് തോന്നി..എന്നിട്ടും ആരാണെന്നെനിക്കങ്ങോട്ട് പിടികിട്ടുന്നില്ല.. അങ്ങനെയോരോന്ന് ആലോചിച്ചിരിക്കുന്നതിനിടയിൽ അവളൊന്നു തിരിഞ്ഞ് നിന്നിരുന്നെങ്കിലെന്ന് ഞാനറിയാതെയാശിച്ചുപോയി..

പെട്ടന്ന്, എൻ്റെ മനസ്സിലുള്ളത് വായിച്ചെന്നോണം പുറകിൽ നിന്ന പെൺകുട്ടിയോടെന്തോ പറയാനായവൾ എനിക്കഭിമുഖമായി തിരിഞ്ഞു..!!

 

 

ഒരു നിമിഷം എനിക്കെൻ്റെ കണ്ണുകളെ വിശ്വസിക്കാനായില്ല..!ഞാനീകാണുന്നത് ഒരു സ്വപ്നമാണെങ്കിൽ, അതൊരിക്കലും അവസാനിക്കരുതെയെന്നായിരുന്നു അപ്പോഴത്തെയെൻ്റെ പ്രാർത്ഥന..!!

എന്തെന്നാൽ, ഞാനിത്രയും നേരം തിരഞ്ഞുകൊണ്ടിരുന്ന ആ പെൺകുട്ടി മറ്റാരുമായിരുന്നില്ല..ആരെയാണോ ഞാനോരോ മാത്രയും കണ്ടുകൊണ്ടിരിക്കാനാഗ്രഹിക്കുന്നത്..

ആരെയാണോ ഞാൻ മനസ്സിൽ താലോലിച്ച് കൊണ്ടുനടക്കുന്നത്..ആരുടെ സാമിപ്യമാണോ ഇന്ന് ഞാനേറ്റവും കൂടുതലാഗ്രഹിച്ചുപോവുന്നത്..

അതെ..

എൻ്റെ ദേവി..!!

എൻ്റെ മാത്രം ദേവി.!!

അവളായിരുന്നു ഇത്രയുംനേരമെനിക്ക് മുഖം തരാതെയങ്ങോട്ട് തിരിഞ്ഞ്നിന്നിരുന്നത്..

അതവളാണെന്നുള്ള യാഥാർത്ഥ്യം തിരിച്ചറിഞ്ഞതും,പിന്നെയങ്ങോട്ടോരു മരവിച്ചയവസ്ഥയായിരുന്നു..എന്ത് ചെയ്യണമെന്നൊരെത്തും പിടിയും കിട്ടുന്നില്ല..എന്നാലെന്നെ അതിശയിപ്പിച്ചത് രണ്ട് കാര്യങ്ങളാണ്.. ഒന്നാമത്, അവളെനിക്ക് പുറംതിരിഞ്ഞ് നിന്നസമയത്ത് എൻ്റെ മനസ്സിലൂടെ കടന്നു പോയ മുഖങ്ങളിലൊന്നും ദേവിയുണ്ടായിരുന്നില്ല..!!ഒരുപക്ഷേ ഞാനവളെ ഇവിടെയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല..അതുകൊണ്ടാവാം..!രണ്ടാമത് ഇന്ന് വെളുപ്പിന് കണ്ട സ്വപ്നം..!! വെളുപ്പിന് കാണുന്ന സ്വപ്നം ഫലിക്കുമെന്ന് അടിവരയിട്ട് പ്രൂവ് ചെയ്തിരിക്കുന്നു..!!

അങ്ങനെ പലതുമാലോചിച്ച് എന്ത് ചെയ്യണമെന്നറിയതെ ഞാനവളെ തന്നെ നോക്കിയിരുന്നു പോയി..അവളുടെ ഓരോ കുഞ്ഞു ചേഷ്ടകളും ഞാനിമവെട്ടാതെ നോക്കിയിരുന്നു.. ബ്ലാക്ക് കളറിൽ കുഞ്ഞുവെള്ള പൂക്കളോട് കൂടിയ ലോങ്സ്കർട്ടും,അതിന് മാച്ചാവുന്ന ഡാർക്പിങ്കിൽ അതിൻ്റെ തന്നെ വേരിയേഷൻസോട്കൂടി ഡിസൈൻ ചെയ്തിട്ടുള്ള ടോപുമായിരുന്നു അവളുടെ വേഷം.. പൊക്കമുള്ളത്കൊണ്ടുതന്നെ അതവൾക്ക് നന്നായി ചേരുന്നുണ്ട്.. ആ ഡ്രസിൽ അവള് പതിവിലും സുന്ദരിയായിയെനിക്ക് തോന്നി.. പരിസരം മറന്നവളെ നോക്കയിരുന്നപ്പോ, ഇതൊരു കല്യാണവീടാണെന്നും ഇങ്ങനെ നോക്കിയിരുന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്നൊന്നും ഞാനപ്പോൾ ചിന്തിച്ചതേയില്ല.. അങ്ങനെയവളെ നോക്കിയിരിക്കുന്നതിനിടയിൽ തൊട്ടടുത്തുള്ളവരോട് സംസാരിച്ചുകൊണ്ടിരുന്നവൾ വെറുതെയൊന്ന് വലത്തോട്ട് തിരിഞ്ഞതും..അവളെ കണ്ണിമ വെട്ടാതെ നോക്കിയിരിക്കുന്നയെന്നെയാണവൾ കണ്ടത്..

ഞാനാണെങ്കിൽ അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല..

 

ഊമ്പി..! അവളെന്ത് വിചാരിച്ച് കാണും?? മൈര്.. ആകെയുള്ള വിലയുംപോയി..

ഞാൻ മനസ്സിൽ സ്വയം പഴിച്ചുകൊണ്ടിരുന്നു..

എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷമൊന്ന് കുഴങ്ങിയെങ്കിലും, നൈസായിട്ടൊന്ന് ചിരിച്ചുകൊണ്ട് ഞാനിരുന്നിടത്ത് നിന്നുമെഴുന്നെറ്റ് നിന്നു.. അപ്പോഴും അവളുടെ മുഖത്തേക്കൊന്ന് പാളിനോക്കാൻ ഞാൻ മറന്നിരുന്നില്ല..ഞാൻ വിചാരിച്ചിരുന്നത്, ഒന്നിങ്കിൽ അവളെന്നെ ദേഷ്യത്തോടെ തുറിച്ച് നോക്കുന്നുണ്ടാവും..അല്ലെങ്കിൽ അവിടെ നിന്ന് പോയികാണും..എന്നാലെൻ്റെ കണക്കുകൂട്ടലുകളെ തെറ്റിച്ചുകൊണ്ട് അവളെന്നെതന്നെ നോക്കി നിക്കായിരുന്നു.. ആ കണ്ണുകളിൽ ഒരു തരിപോലും ദേഷ്യമെനിക്ക് കാണാൻ സാധിച്ചില്ല..പകരം ഒരു ചിരിയെനിക്കവളുടെ മുഖത്ത് പെട്ടന്ന് കാണാൻ കഴിഞ്ഞു..അതിൻ്റെ പ്രതിഫലനമെന്നോണം ഞാനുമറിയാതെതന്നെ ചിരിച്ചുപോയി..

തൊട്ടടുത്ത നിമിഷം കൂടെയുള്ള പെൺകുട്ടികളോട് എന്തോ പറഞ്ഞെൻ്റെയടുത്തേക്ക് വരുന്ന ദേവിയെയാണ് ഞാൻ കണ്ടത്.. ആ വരവിലൊരുനിമിഷം ഞാൻ ചെറുതായൊന്നു പകച്ചു..

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.