മിഴിരണ്ടിലും..3 [Jack Sparrow] 238

“അപ്പോപിന്നെ നീയെന്താ പറഞ്ഞുവരുന്നെ? ഇവനിപ്പോ പറയാണ്ടയെന്നാണോ?”

 

 

“ഏയ് ഒരിക്കലുമല്ല..എടുത്തുചാടി മണ്ടത്തരം ഒന്നും കാണിക്കരുതെന്നാണ് കവിയുദ്ദേശിച്ചത്..!”

 

 

നികേഷെൻ്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു..

 

 

അങ്ങനെ വരുംവരായ്‌കകളും ആലോചിച്ചങ്ങനെ നിൽക്കുമ്പോഴാണ് അരുൺ എന്നെ തോണ്ടി താഴേക്ക് നോക്കാനാങ്ക്യം കാണിക്കുന്നത്..അവൻ പറഞ്ഞിടത്തേക്ക് നോക്കിയതും സ്റ്റാഫ്റൂമിൻ്റെ മുന്നിലുള്ള വരാന്തയിലൂടെ നടന്ന് മുകളിലേക്കുള്ള സ്റ്റെയർ കയറാനൊരുങ്ങുന്ന ദേവിയെയാണ് ഞാൻ കണ്ടത്..അവളെ കണ്ട മാത്രയിൽ തന്നെയെൻ്റെ ഹൃദയമിടിപ്പുയരാൻ തുടങ്ങുന്നത് ഞാനറിഞ്ഞു..പക്ഷേയപ്പോഴും എൻ്റെ നോട്ടമവളിൽ തന്നെയായിരന്നുവെന്നാണ് മറ്റൊരു സത്യം..!ഒരുപാട് ശ്രമപെട്ടവളിൽ നിന്നുനോട്ടം മാറ്റുമ്പോഴും എൻ്റെ ഹൃദയതാളം നൂറേ നൂറിലോടിക്കൊണ്ടിരുന്നു..അവസാനം സ്റ്റെയർകയറി അവള് ഞങ്ങളുടെ അടുത്തെത്താറായപ്പൊഴേക്കും അത് പൊട്ടിപോവുമോയെന്നുവരെയെനിക്ക് തോന്നിപ്പോയി..അവളുടെ മുഖത്തേക്ക് നോക്കിയാൽ പിന്നെ നോട്ടം മാറ്റാനാവില്ല എന്നറിയാവുന്നത് കൊണ്ട് ഞാൻ നൈസായിട്ട് ഇടംതിരിഞ്ഞ് പുറത്തേക്ക് നോക്കിനിന്നു.. ഇടയ്ക്കൊന്ന് പാളി നോക്കിയപ്പോ അവള് ഞങ്ങളുടെ ക്ലാസിൻ്റെ വാതിൽക്കൽ നിൽക്കുന്നതാണ് കണ്ടത്..ആരോടോ വർത്താനം പറയുകയാണ്..ഒന്ന് കാര്യമായി വീക്ഷിച്ചപ്പോൾ അത് ജ്യോതിയാണെന്ന് മനസ്സിലായി..

 

 

“എന്തിനാടാ ഇങ്ങനെ ഏന്തിവലിഞ്ഞ് നോക്കുന്നെ? നിനക്ക് നേരെ നോക്കിക്കൂടെ?”

 

 

അരുൺ എന്നെയും അവളെയും മാറി മാറി നോക്കിക്കൊണ്ട് പറഞ്ഞു..

 

 

“അയിന് അവൾടെ മുന്നീപോയി നിൽക്കാൻ ഇവനിപ്പഴും പേടിയല്ലേ..”

 

 

നികേഷെനിക്കിട്ടൊന്നു കൊട്ടി..

 

 

അതിന്,രണ്ടിനെയും ചുഴിഞ്ഞൊന്നു നോക്കിയതിനു ശേഷം ഞാനവളെ നോക്കിയപ്പോ തിരിച്ച് ക്ലാസ്സിലേക്ക് കയറിപ്പോകുന്നതാണ് കണ്ടത്..

ഉടനെ ഓടിച്ചെന്നു ജ്യോതിയുടെ മുന്നിൽകേറി നിന്നു..

 

 

“എന്താടാ സിദ്ധു നീ മനുഷ്യനെ തട്ടിയിടാൻ നോക്കുവാണോ?”

 

 

അവളൊന്നു പകച്ചുകൊണ്ട് ചോദിച്ചു..

 

 

“അവളെ നിനക്കെങ്ങനെയറിയാം?”

 

 

ഞാനവളുപോയ വഴിയെ ചൂണ്ടി ചോയിച്ചു..

 

31 Comments

  1. നന്നായിട്ടുണ്ട് ❕
    Waiting for next part ❤️

    1. Thankyou ??

  2. ?????

  3. Nannayittund. Pne cheetha vakkukal upayogikkumpol @@@### ith polullava upayogikkunnath anu uthamam. Anyway wtg 4 nxt part…

    1. അതെഴുതി വരുമ്പോ ആ ഫ്ലോയിലങ്ങ് എഴുതിപോവുന്നതാ?.. ഇനി വരാതിരിക്കാൻ ശ്രദ്ധിക്കാം..

  4. Nice story bro

    1. Thank you ?

  5. Poli man ❣️❤️

    1. Thanks bro ?

  6. കൊള്ളാം ഈ ഫീലിൽ അങ്ങനെ പോകട്ടെ

  7. ഒരു കമന്റ് ഇട്ടിട്ടു മോഡറേഷൻ പോയി. Athu ഡിലീറ്റ് cheytha മനസുണ്ടലോ waah. മോശമായിട്ടൊന്നും പറഞ്ഞങ്കിലും സങ്കടം ഇല്ലായിരുന്നു. But മനസ്സിൽ അത്രയും ഇഷ്ടപ്പെട്ട കഥക്ക് കമന്റ് ഇടുമ്പോ അത് ഡിലീറ്റ് ചെയ്യുമ്പോ വായിക്കാൻ പോലും interest പോകും. ഈ കമന്റ് moderator നു വേണ്ടിട്ട്.

    1. ഈ മോഡറേഷൻ പരിപാടി അല്ലെങ്കിലും ഒരു വല്ലാത്ത ഏർപ്പാടാണ്.. ഈ കമൻ്റിടുന്ന സമയത്ത് പോലും, ഫുൾ മോഡറേഷൻ ആണ്.. കുട്ടേട്ടൻ വേണ്ടത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  8. Adipoli katha

    1. Thankyou..?

    1. Thanks bro ?

    1. Thank you ?

  9. Wow? nalla rasamundayirunnu ennalum nammude payyan paranjathu thiruthandayirunnu? anghane thanne chirichu ninna mathiyayirunnu haaa ennalum pwoli? ini ethra days bro next inu vendi wait cheyyanam? nerathe thannude?

    1. മാറ്റിപറഞ്ഞില്ലേൽ ചിലപ്പോ ദേവി പഴയപോലെ ചെയ്താലോ??വേഗത്തിലാക്കാൻ ശ്രമിക്കാം ബ്രോ.. പറഞ്ഞ വാക്കുകൾക്കെല്ലാം ഒത്തിരി സ്നേഹം?..

  10. Njn wait ccheythu ninnatha vaayichittu parayave bro

    1. ഡോക്ടറൂട്ടിയുടെ കമന്റ് ബോക്സിൽ ഞാൻ കണ്ടാർന്നു?.. എന്റെയീകൊച്ചുകഥയ്ക്കും കാത്തിരിക്കാൻ ആളുകളുണ്ടെന്നറിഞ്ഞതിൽ സന്തോഷം?..

      1. Pinne wait cheytha athrakku nalla ezhuthayathukondale wait cheyyunne?

Comments are closed.