മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

വണ്ടിയുമായി ഹോസ്റ്റലിനടുത്ത് കാത്തുനിന്നു. എട്ടു മണിയായിട്ടും കാണാത്തതു കൊണ്ട് ഹോസ്റ്റലിലേക്ക് വിളിച്ചു ചോദിച്ചു, അവൾ സാധാരണ പോകുന്നതിലും നേരത്തേ ഇറങ്ങിയെന്നു പറഞ്ഞു. ഞാൻ അമ്മാവൻ്റെ വീട്ടിൽ വിളിച്ചപ്പോൾ അവൾ അവിടെയെത്തിയെന്ന് പറഞ്ഞു. നിങ്ങൾ ഒരമിച്ചാണ് വന്നതെന്ന് അമ്മാവൻ കരുതിയത്. അപ്പോൾ ഞാൻ

“ഞാൻ വൈകും, അതു കൊണ്ട് ശാലിനിയോട് നേരത്തേ പൊയ്കൊള്ളുവെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു.”

ഞാൻ കോഴിക്കോട് നിന്നും ഭക്ഷണം കഴിച്ച് പുറപ്പെടുന്നതിനു മുമ്പ് വീട്ടിലേക്ക് വിളിച്ചു വൈകും അവരോട് കാത്തിരിക്കണ്ട, ഞാൻ വരുമ്പോൾ വിളിച്ചു കൊള്ളാമെന്ന് പറഞ്ഞു. അവിടെ നിന്നു പുറപ്പെടുമ്പോൾ 9 മണി കഴിഞ്ഞു. എടപ്പാൾ എത്തിയപ്പോൾ ഒരു ലോറി പാഞ്ഞ് വണ്ടിയുടെ നേരെ വരുന്നു. ഹോണടിച്ച് ഞാൻ വണ്ടി വെട്ടിച്ചു മാറ്റിയതു കൊണ്ട് ജീവൻ രക്ഷപ്പെട്ടു. പെട്ടെന്ന് എൻ്റെ കൈയും കാലും തളർന്ന് പോകുന്ന ഫീൽ അനുഭവപ്പെട്ടു. കാർ ലോറിയുടെ സൈഡിൽ നന്നായി ഉരഞ്ഞിട്ടുണ്ട്. ലോറിക്കാരൻ നിർത്താതെ ഓടിച്ചു പോയി, ആ പ്രദേശമാണെങ്കിൽ വിജനമായ സ്ഥലം എന്തെങ്കിലും സംഭവിച്ചാൽ പോലും ആരും പെട്ടെന്ന് അറിയില്ല. കുറച്ചു നേരം എടുത്തു മനസ്സാന്നിധ്യം വീണ്ടെടുക്കാൻ, ഇതിനിടയിൽ ഒന്ന് രണ്ട് വണ്ടികൾ എന്നെ കവർ ചെയ്തു പോയി. ഇതൊക്കെ കഴിഞ്ഞ് വീടെത്തുമ്പോൾ 2 മണിയോട് അടുത്തു. കോളിംഗ് ബെല്ല് അടിച്ചപ്പോൾ ഉറക്കച്ചടവോടെ ചന്ദ്രനാണ് വാതിൽ തുറന്നത്, പുറകെ അമ്മയും വന്നു.

“നീയെന്താ ഇത്രയും വൈകിയേ? മോളും ഇപ്പോഴാണൊ എത്തിയത്”

“ഇല്ല. മോളെ നേരത്തേ പറഞ്ഞു വിട്ടു. എനിക്ക് കുറച്ചു പണിയുണ്ടായിരുന്നു.അതു കൊണ്ടാണ് വൈകിയത്.”

മോൾ നേരത്തെ പോയി എന്ന് പറഞ്ഞതോടെ സമാധാനത്തോടെ അമ്മ പോയി കിടന്നു, ചന്ദ്രനും. ഞാൻ എൻറെ മുറിയിൽ കയറി കുളിച്ച് വസ്ത്രം മാറി കിടന്നു. രാവിലെ അമ്മ വന്നു വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്.

” എടാ മോള് വിളിച്ചിരുന്നു, നീ എപ്പോൾ എത്തി എന്ന് ചോദിച്ചു. ഇതാ ചായ.”

ഞാൻ ഒന്നും പറയാതെ ചായ മേടിച്ചു കുടിച്ചു.

“അമ്മേ. ആ മോതിരം എടുത്തു താ.”

“മോൾ അതും പറഞ്ഞു. നിനക്ക് മോളെ ഓർമ്മയില്ലായെന്ന്. അല്ലെങ്കിൽ മോതിരം മറക്കുമോ?”

“ആ മോതിരം എടുത്തു താ.”

അമ്മ, അമ്മയുടെ മുറിയിലേക്ക് പോയി മോതിരവുമായി വന്നു. ഞാനത് വിരലിൽ അണിഞ്ഞു. രാവിലെ കാപ്പി കുടി കഴിഞ്ഞു വണ്ടിയുമെടുത്ത് അമ്മാവൻ്റെ വീട്ടിലേക്ക് പോയി. അമ്മാവൻ സിറ്റൗട്ടിൽ ഇരിപ്പുണ്ട്, എന്നെ കണ്ടപ്പോൾ അമ്മാവൻ

“മോളെ ദാസൻ വന്നിരിക്കുന്നു. ഈ കുന്ത്രാണ്ടം വെക്കുന്നത് കൊണ്ട് ആളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഈ അസുഖം പെട്ടെന്നൊന്നും നമ്മളെ വിട്ടു പോകില്ല.”

“ഇനിയങ്ങോട്ട് കുറേ നാളുകൾ ഈ മാസ്കുമായി ജീവിക്കേണ്ടി വരും.”

അവൾ വാതിലിൻ്റെ മറവിൽ നിന്നും തല കാണിച്ചു. ഞാൻ പതിയെ അമ്മാവനിൽ നിന്നും സ്കിപ്പ് ചെയ്ത് അകത്തേക്ക് പോയി. അമ്മായി അടുക്കളയിൽ പാചകത്തിൽ ആയിരുന്നു. ഞാൻ അവളെ കൈയിൽ പിടിച്ച്, അവളുടെ മുറിയിൽ കൊണ്ടുപോയി. അവളുടെ മുറി മുകളിലായിരുന്നു, അവൾ പടികൾ കയറിയത് ബലപ്രയോഗത്തിലൂടെയായിരുന്നു.

“എൻ്റെ കൈയിൽ നിന്നും വിടു….. ഞാൻ ഏട്ടൻ വിളിക്കുന്ന സ്ഥലത്ത് വരാം, അച്ഛനും അമ്മയും കാണും… എൻ്റെ കൈ വേദനിക്കുന്നു.”

മുറിയിൽ കയറി ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു. എന്താണ് എൻ്റെ ഉദ്ദേശം എന്ന നിലയിൽ എന്നെ, സംശയത്തോടെ നോക്കി. ഞാൻ അവളുടെ അടുത്തേക്ക് ചെല്ലുന്തോറും അവൾ, പുറകിലേക്ക് നടന്നു. അവസാനം അവൾ കട്ടിലിലേക്ക് മലർന്നു വീണു. ഞാനെൻ്റെ മാസ്ക് മാറ്റി കട്ടിലിൽ അവളുടെ അരികിലിരുന്നു. അപ്പോൾ അവൾ

” എന്താണാവൊ ഉദ്ദേശം?”

“എന്ത് ഉദ്ദേശം?കഴിഞ്ഞ രണ്ടാഴ്ചയായി നീ എന്നെ ഒരുപാട് കഷ്ടപ്പെടുത്തി. നിനക്ക് ഈ മോതിരമല്ലെ പ്രശ്നം, ഇതാ എൻ്റെ കൈയിലുണ്ട്. ഞാൻ മന:പൂർവ്വമല്ല മറന്നത് എന്ന് പറഞ്ഞതല്ലെ?എന്നിട്ട് രണ്ടാഴ്ചഫോൺ വിളിച്ചിട്ട് എടുത്തുമില്ല, സാധാരണ വൈകിട്ടു കാണുന്നതിന് വന്നുമില്ല. ഈ ദിവസങ്ങളിലൊക്കെഞാനെത്ര നേരം കാത്തു നിന്നു മടങ്ങിയിട്ടുണ്ടെന്ന് അറിയാമൊ? ഇന്നലെ എത്ര നേരം ഞാൻ കാത്തു നിന്നുവെന്ന് അറിയാമൊ വണ്ടിയിൽ വരാൻ താല്പര്യം ഇല്ലെങ്കിൽ ഒരു വാക്ക് എന്നോട് പറയാമായിരുന്നല്ലൊ? നീ വന്ന് വണ്ടിയൊന്ന് നോക്ക്, ഒരു ലോറിയുടെ സൈഡ് ഉരഞ്ഞു പോയി.ഞാൻ ആ വണ്ടിയുടെ അടിയിൽ പോകേണ്ടതായിരുന്നു, ആ വണ്ടിക്കാരൻ ഉറങ്ങിയാണ് ഡ്രൈവ് ചെയ്തു കൊണ്ടിരുന്നത്. അങ്ങിനെയെന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ നിനക്ക് അപ്പോൾ സമാധാനം ആകുമായിരുന്നു.”

പെട്ടെന്ന് അവൾ എഴുന്നേറ്റ്, അവളുടെ കൈ കൊണ്ട് എൻ്റെ വായ പൊത്തി.അവൾ എന്നെ പുണർന്നു കൊണ്ട്

“എൻ്റെ പൊന്നെ…. ഞാൻ അങ്ങിനെയൊന്നും വിചാരിച്ചില്ല. ഒന്ന് ശുണ്ഢി പിടിപ്പിക്കണം എന്നേ ഉണ്ടായിരുന്നുള്ളു.”

ഞാൻ എൻറെ കയ്യിൽ അണിഞ്ഞിരിക്കുന്ന മോതിരം അവളെ കാണിച്ചു.

“ഇത് നിന്നെ കാണിക്കാൻ വേണ്ടി മാത്രമാണ് ഞാൻ വന്നത്. ഇനി ഞാൻ നിന്നെ വിളിക്കുകയും ഇല്ല, വൈകിട്ട് ഉള്ള കാണൽ ഉണ്ടാവുകയുമില്ല. പോകുമ്പോഴും വരുമ്പോഴും നിനക്ക് താല്പര്യമുണ്ടെങ്കിൽ എൻറെ വണ്ടിയിൽ വരാം. എത്രയും പറയാനും ഈ മോതിരം കാണിക്കാനും ആണ് ഞാൻ വന്നത്.”

Updated: December 11, 2021 — 10:25 pm

24 Comments

  1. മാവേലി

    ???

  2. എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….

  3. ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    1. നന്ദി സഹോ.

  4. Ente ponnu dasaa ?

    1. നന്ദി

  5. ♥♥♥♥♥♥w

    1. Thanks

  6. 7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
    ❤️❤️
    എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️?

    1. വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
      നന്ദി സഹോ.

  7. Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu

    1. എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.

  8. ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

    1. താങ്ക്സ്

  9. ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.

    1. ആർകെ,
      നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.

      പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.

  10. ഈ പാർട്ടിലെ ഒന്നും മനസിലായില്ല

    1. സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു

  11. ♥️♥️♥️♥️♥️♥️

    1. Thanks

  12. തൃശ്ശൂർക്കാരൻ ?

    ✨️❤?❤✨️

Comments are closed.