മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

“നിന്നെ ഞാൻ വിടില്ല. നീ എന്നെ ഒരുപാട് വെള്ളം കുടിപ്പിച്ചതല്ലെ?”

ഇതു വരെ ചേട്ടാ എന്ന് വിളിച്ചിരുന്നവൾ പെട്ടെന്ന് ‘ദാസേട്ടൻ’ എന്ന് വിളിക്കുക…. കേട്ട് പരിചയമുള്ള ശബ്ദം. പിന്നേയും…

” വിടു ദാസേട്ടാ….. കൈ നോവുന്നുണ്ടട്ടോ. എന്നെ നോവിച്ചാൽ എൻ്റെ കൈയിൽ ഇഞ്ചക്ഷൻ എടുക്കുന്ന സിറിഞ്ച് ആണ് ഇരിക്കുന്നത്, അതുകൊണ്ട് ഞാൻ കുത്തും ”

“നീ എൻ്റെ മനസ്സ് നോവിച്ചതല്ലെ…. ഇപ്പോൾ കൈ ഒന്ന് വേദനിച്ചപ്പോൾ സഹിക്കുന്നില്ലല്ലെ”

അപ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു ഇഞ്ചക്ഷനൊ, ഇപ്പോൾ ആർക്കു ഇഞ്ചക്ഷൻ എടുക്കാൻ. അവളുടെ കയ്യിൽ ജഗ്ഗ് അല്ലാതെ വേറൊന്നും കണ്ടില്ലായിരുന്നല്ലോ. ഇവൾ എങ്ങാനും എന്നെ ഇഞ്ചക്ഷൻ എടുത്ത കൊല്ലാൻ വന്നതാണൊ? വീണ്ടും കൈ മുറുക്കി. അവൾ കുറച്ചു കൂടി ശബ്ദത്തിൽ

“ഏട്ടാ കളിക്കല്ലെ….. ഞാൻ ഉച്ചത്തിൽക്കരയും, ഹോസ്പിറ്റലിൽ ഉള്ളവർ ഇവിടെ ഓടിക്കൂടും.”

ഹോസ്പിറ്റലൊ എന്താണിത് എൻ്റെ മുറിയല്ലെ? ഞാനെങ്ങനെ ഹോസ്പിറ്റലിൽ എത്തി? വേറെ ആരുടെയൊക്കെയൊ ശബ്ദം കേൾക്കുന്നു.

“വിടടൊ… ആ ഡോക്ടർ കുട്ടിയെ വിടടൊ”

വേറെ കൈകൾ എന്നെ പിടിക്കുന്നു. അപ്പോൾ അവൾ

” വേണ്ട… ഒന്നും ചെയ്യല്ലെ, ഏട്ടനെ വിടു. ”

മറ്റുള്ള കൈകൾ അയഞ്ഞു, എൻ്റെ കൈയും അയഞ്ഞു. ഏതാനും നിമിഷങ്ങൾക്കകം, എൻ്റെ കവിളിൽ സോഫ്റ്റ് ആയ കൈകൾ കൊണ്ട് തട്ടുന്നു.

“ദാസേട്ടാ കണ്ണു തുറക്കു…… ഏട്ടാ….”

എൻ്റെ കണ്ണുകൾ ചിമ്മി, കണ്ണുകളിൽ പ്രകാശം അടിച്ചപ്പോൾ വീണ്ടും അടച്ചു.

“ഏട്ടാ…. കണ്ണൊന്ന് തുറക്കു”

ഞാൻ കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു. ചുറ്റും നോക്കിയപ്പോൾ തലയുടെ ഭാഗത്ത് ആകെ മൂടിക്കെട്ടിയ ഒരു രൂപം, ആദ്യം ഞാൻ ഞെട്ടി. ആ രൂപത്തിൽ നിന്നും പതിഞ്ഞ ശബ്ദം പുറത്തു വന്നു

“ഓ…. ഏട്ടാ….. ആളെ പേടിപ്പിച്ചു കളഞ്ഞല്ലൊ”

മുഖവും ശരീരവും മൊത്തം മൂടിയിരുന്നതിനാൽ ആളെ മനസ്സിലാകുന്നില്ല. അവൾ വീണ്ടും

”എന്നെ മനസ്സിലായില്ലെ? ഞാൻ ശാലിനിയാണ്.”

ഇവൾ ശാലിനിയൊ? അപ്പോൾ ഇത്രയും നേരം എൻ്റെ കൂടെ ഉണ്ടായതൊ? എന്താണിത് എനിക്ക് ഒന്നും മനസ്സിലാകുന്നില്ല….

“ഏട്ടന് കുടിക്കാൻ ചായയൊ കാപ്പിയൊ എന്തെങ്കിലും വേണൊ?”

ഞാൻ വേണം എന്ന് തലയാട്ടി

“ഞാൻ ഇപ്പോൾ കൊണ്ടു വരാം”

എന്ന് പറഞ്ഞ് അവൾ വാതിൽ തുറന്നു പോയി, ഞാൻ ചുറ്റിനും നോക്കിയപ്പോൾ ഒരു മുറിയിൽ ഞാൻ തനിച്ചാണ്. പുറത്ത് ജനലിലൂടെ നോക്കിയപ്പോൾ ആംബുലൻസുകളുടെ അലാറം അടിച്ചു കൊണ്ടുള്ള ചീറിപ്പായൽ ഭയം ഉണർത്തുന്നതായിരുന്നു. ആളുകളെ കാണുന്നതേയില്ല, എല്ലാം ഒരു പ്രത്യേക രൂപങ്ങളെ മാത്രം കാണുന്നു. ഇപ്പോൾ ഇവിടെ നിന്നും ഇറങ്ങിപ്പോയതുപോലുള്ള രൂപങ്ങൾ, അത് പേടിപ്പെടുത്തുന്നതായിരുന്നു. അപ്പോഴേക്കും ആ രൂപം വീണ്ടും വന്നു.

“ഇതാ ചായ, എൻ്റെ ഡ്യൂട്ടി സമയം കഴിഞ്ഞതാണ്. ഏട്ടൻ്റെ കൂടെ അങ്ങിനെയിരുന്നുവെന്നു മാത്രം, ഞാൻ പോകട്ടെ ഹോസ്റ്റലിൽ കയറാൻ സമയമായി. ഏട്ടന് എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ഇതാ, ഈ സ്വിച്ച് പ്രസ് ചെയ്താൽ മതി ആള് വരും. രാത്രിയിൽ ഭക്ഷണം വരും അത് കഴിക്കണം, ആരോഗ്യം വളരെ വീക്കാണ് ഭക്ഷണവും വെള്ളവും കഴിച്ചേ നോർമൽ ആകു. ഇപ്പോൾ ഏട്ടന് കൊറോണ നെഗറ്റീവാണ്, മൂന്ന് നാല് ദിവസം കഴിയുമ്പോൾ ഏട്ടന് പോകാം. ശരി ഏട്ടാ നാളെ വരാം”

അവൾ പോയി, പിന്നീട് ഭീതിപ്പെടുത്തുന്ന ഏകാന്തത. കൊറോണ എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ ജനലിലൂടെ നോക്കിയാൽ, ചില ഹോളിവുഡ് സിനിമകളിൽ കണ്ടിട്ടുള്ള ബഹിരാകാശ യാത്രികരെപ്പോലുള്ള രൂപങ്ങൾ വെള്ളത്തുണിയിൽ പൊതിഞ്ഞ അവകാശികൾ ഉണ്ടായിട്ടും അനാഥമായ മൃതദേഹങ്ങളെ ആംബുലൻസിൽ കയറ്റി എവിടേക്കൊ കൊണ്ടു പോകുന്നു. വരുന്ന ആംബുലൻസിൽ നിന്നും ആരെയൊക്കെയൊ ഇതേ രൂപങ്ങൾ, സ്ട്രെച്ചറിൽ ഇറക്കി അകത്തേക്ക് കൊണ്ടു പോകുന്നു. ആരുടെയും കൂടെ ബൈസ്റ്റാൻഡർ എന്ന ബന്ധുക്കൾ ഇല്ല. ഞാൻ കെറോണ നെഗറ്റീവ് ആയിട്ടും എൻ്റെ കൂടെ ആരും ഇല്ല. ഇരുട്ടു വീണു തുടങ്ങി നിശ്ശബ്ദതയിൽ പേടിപ്പെടുത്തന്ന ആംബുലൻസിൻ്റെ ശബ്ദങ്ങൾ ഭീതിപ്പെടുത്തുന്നതാണ്. ഡോർ തുറന്ന് ഫുഡുമായി ഒരാൾ വന്നു, ആണാണൊ പെണ്ണാണൊ എന്നറിയില്ല. ആ രൂപം ഭക്ഷണം ടേബിളിൽ വെച്ച് പോയി, ഭക്ഷണം കഴിക്കാൻ തോന്നുന്നതേയില്ല. ശാലിനി എന്ന് സ്വയം വിശേഷിപ്പിച്ച രൂപം പറഞ്ഞത് ആഹാരം എങ്ങിനെയായാലും കഴിക്കണമെന്നാണ്. അതു കൊണ്ട് ആ ഭക്ഷണം എങ്ങിനെയൊക്കെയൊ അകത്താക്കി. മിഥ്യയേത് യാഥാർത്ഥ്യമേത് എന്നറിയാതെ ഞാൻ ഉഴറി. ഉറങ്ങാൻ കിടന്നിട്ടു പല പല രൂപങ്ങളും ആംബുലൻസിൻ്റെ ഭീതിപ്പെടുത്തുന്ന ശബ്ദവും കൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. അതിരാവിലെ തന്നെ എഴുന്നേറ്റ് നടക്കുമ്പോൾ ശരീരം കുഴയുന്നുണ്ടെങ്കിലും ബാത്ത് റൂമിൽ പോയി ഫ്രഷായി തിരിച്ചു വന്നു. വസ്ത്രങ്ങളും മാസ്കും മാറി. രാവിലെ ചായ വന്നു പിന്നെ പുറകെ പുറകെ ആഹാരസാധനങ്ങൾ വന്നുകൊണ്ടിരുന്നു. ഉച്ചക്ക് ചിക്കൻ ബിരിയാണി ഫ്രൂട്ട്സ് എന്നുവേണ്ട എല്ലാവിധ ആഹാരസാധനങ്ങളും എത്തി കൊണ്ടിരുന്നു. ഉച്ചകഴിഞ്ഞ് 2 ഡോക്ടർമാർ വന്നു, നോർമൽ ആയിട്ടുണ്ട് രണ്ടു ദിവസം കഴിഞ്ഞ് പോകാം എന്നു പറഞ്ഞു. വന്ന ഡോക്ടർമാരിൽ ഒരു ഡോക്ടർ ഒഴിച്ച് ഒരാൾ മടങ്ങി പോയി.

“ഏട്ടാ…… ഇപ്പോൾ എങ്ങനെയുണ്ട്? രാത്രിയിൽ ഉറങ്ങിയില്ലേ? ഞാൻ അപ്പച്ചിയെ വിളിച്ച് വിവരങ്ങൾ പറഞ്ഞിട്ടുണ്ട് ”

ഇപ്പോഴാണ് ഞാൻ ആ ഡോക്ടറെ ശ്രദ്ധിക്കുന്നത്. ആകെ മൂടിയിരിക്കുന്ന ശരീരത്തിൽ കാണുന്നത്, ഗ്ലാസ് കൊണ്ട് കവർ ചെയ്തിരുന്ന കണ്ണുകൾ മാത്രം. ആ കണ്ണുകളിലൂടെ അറിയാം അവളുടെ സൗന്ദര്യം. അവൾ കുറെ നേരം എൻ്റെ കൂടെ ഇരുന്നു. ഇന്നലെ പോയ നേരമായപ്പോൾ അവൾ

Updated: December 11, 2021 — 10:25 pm

24 Comments

  1. മാവേലി

    ???

  2. എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….

  3. ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    1. നന്ദി സഹോ.

  4. Ente ponnu dasaa ?

    1. നന്ദി

  5. ♥♥♥♥♥♥w

    1. Thanks

  6. 7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
    ❤️❤️
    എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️?

    1. വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
      നന്ദി സഹോ.

  7. Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu

    1. എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.

  8. ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

    1. താങ്ക്സ്

  9. ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.

    1. ആർകെ,
      നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.

      പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.

  10. ഈ പാർട്ടിലെ ഒന്നും മനസിലായില്ല

    1. സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു

  11. ♥️♥️♥️♥️♥️♥️

    1. Thanks

  12. തൃശ്ശൂർക്കാരൻ ?

    ✨️❤?❤✨️

Comments are closed.