മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

Views : 12912


മാമകഹൃദയത്തിൻ ആത്മരഹസ്യം -7

Author :ദാസൻ

[ Previous Part ]

 
വണ്ടി ഗവി ഇറങ്ങി തുടങ്ങി, ഇനി ഇവളുടെ മനസ്സിൽ എന്തായിരിക്കും? എൻ്റെ മനസ്സിലും ഇനിയെന്ത് എന്ന ചിന്തയായിരുന്നു. ഇവൾ തന്നെ തീരുമാനിക്കട്ടെ, എൻ്റെ റോൾ കഴിഞ്ഞു. പത്തനംതിട്ടയിൽ എത്തി ലഞ്ച് കഴിച്ചാണ് യാത്ര തുടർന്നത്. വീടെത്തുന്നതു വരെ അവൾ ഒരേ ഇരിപ്പ് ഇരുന്നു. വീടെത്തിയപ്പോൾ ഞങ്ങളെ കണ്ടു എല്ലാവരും ഹാളിലേക്ക് വന്നു, ഞങ്ങളെ ഇപ്പോൾ പ്രതീക്ഷിക്കാതിരുന്നതുകൊണ്ട് അമ്മ

“രണ്ടു ദിവസം കഴിഞ്ഞേ വരികയുള്ളു എന്നു പറഞ്ഞു പോയിട്ട് എന്തേ ഇപ്പോൾ?”

ഞാൻ ഇവരോടും നുണ പറയാൻ തീരുമാനിച്ചു. ഞാൻ ഇനി ഒന്നും പറയാൻ തീരുമാനിച്ചിട്ടില്ല. അവളുടെ അഭിപ്രായം, അവൾ തന്നെ പറയട്ടെ.

” അവിടെ നല്ല തണുപ്പാണ്, അതു കൊണ്ട് ശാലിനിക്ക് തലവേദനയും പനിയുടെ ലക്ഷണവും.”

ഇത് പറഞ്ഞു കൊണ്ട് അവളുടെ ഭാവം അറിയാൻ ഞാൻ, അവളുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്ത് ഒരു ഗൂഢസ്മിതം നിഴലിച്ചതു ഞാൻ കണ്ടു. ഞാൻ ബാഗുമായി മുറിയിലേക്ക് പോയി, പുറകെ അവളും. മുറിയിൽ കയറിയ അവൾ, വാതിൽ അടച്ചു കട്ടലിൽ കയറി അധികാരത്തോടെ കിടന്നു. ഡ്രൈവിംഗ് ചെയ്ത് ക്ഷീണത്തോടെ കിടക്കാമെന്ന് കരുതി വന്ന ഞാൻ, ബാത്റൂമിൽ കയറി ഫ്രഷായി റൂമിൽ നിന്നും ഇറങ്ങി. ഹാളിൽ എത്തിയപ്പോൾ അമ്മ ചായ തന്നു, അതു കുടിച്ചു കഴിഞ്ഞു കുട്ടികളുടെ അടുത്തേക്ക് നടന്നു. ട്യൂഷൻ ഇരിക്കുന്നത് വരെ കുട്ടികളുമായി കഴിച്ചുകൂട്ടി, പിന്നീട് മുറ്റത്ത് ഇട്ടിരിക്കുന്ന ചാര് ബെഞ്ചിൽ പോയി ഇരുന്നു. എൻ്റെ ജീവിതം എന്തേ ഇങ്ങിനെയായത്, എത്രയും വേഗം ലീവ് ക്യാൻസൽ ചെയ്ത് തിരിച്ചു പോകണം. ഇനി ഇവിടെ നിന്നാൽ ഉള്ള മനസ്സമാധാനം കൂടി തകരും, അവളുടെ ഉദ്ദേശം എന്തെന്ന് ഇപ്പോഴും മനസ്സിലായിട്ടില്ല. അമ്മ വന്ന് ഊണ് കഴിക്കാൻ വിളിച്ചു. അകത്ത് കയറി ടേബിളിനരികിലേക്ക് ചെല്ലുമ്പോൾ അടുക്കളയിൽ നിന്നും അവൾ വിജയശ്രീലാളിതയായി ചിരിച്ചു, ഒരു പാത്രവുമായി വരുന്നു. ഇവളുടെ ഉദ്ദേശം മറ്റൊന്നാണൊ? എല്ലാവരുടേയും സ്നേഹം പിടിച്ചുപറ്റി, എന്നെ ഒറ്റപ്പെടുത്തുകയാണൊ? ഇവൾ വിജയിക്കട്ടെ, ഇതോടെ നാട്ടിലേക്കുള്ള വരവ് അവസാനിപ്പിക്കാമല്ലൊ. ഇങ്ങിനെ ഓരോന്ന് ആലോചിച്ച് ഭക്ഷണം കഴിച്ചു കഴിഞ്ഞ് വാഷ് ചെയ്തു മുറിയിൽ ചെന്നു, ബാഗിൽ നിന്നും അവളുടെ ഡ്രസ്സുകൾ എല്ലാം എടുത്ത് ഷെൽഫിൽ വെച്ചു. എൻ്റെ ഡ്രസ്സുകൾ ബാഗിൽ തന്നെ വെച്ചു. ബാഗ് പൂട്ടി മാറ്റിവെക്കുമ്പോൾ വാതിൽ അടച്ചു ലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ അവൾ, ഗൗരവത്തിൽ കൈയിൽ ഇരുന്ന ജഗ്ഗ് ടേബിളിൽ വെച്ചു എൻ്റെ അരികിലേക്ക് വന്നു. എന്നിട്ട് അവൾ

“മറ്റുള്ളവരുടെ മുന്നിൽ വെച്ച് എന്നെ അധിക്ഷേപിച്ചത് മതിയായില്ലെ? ഞാൻ ആരാണെന്ന് അറിയാൻ കിടക്കുന്നതേയുള്ളു.”

അവൾ എൻ്റെ അടുത്തേക്ക് കൂടുതൽ ചേർന്നു.

“എൻ്റെ സ്നേഹം വീട്ടിൽ എത്തി ഞാനും ചേട്ടനും മാത്രമാകുന്ന സമയം പറയാമെന്നു കരുതി. എനിക്ക് കുറച്ചധികം ഈഗോ ഉണ്ടായിരുന്നുവെന്ന് ചേട്ടനെ, കൂടുതൽ അറിയാൻ തുടങ്ങിയപ്പോഴാണ് മനസ്സിലായത്. പിന്നീട് ചേട്ടൻ അടുത്തില്ലയെന്ന തോന്നൽ, പലപ്പോഴും എൻ്റെ മനസ്സ് ചേട്ടൻ്റെ അടുത്ത് എത്താൻ വീർപ്പുമുട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ ചേട്ടൻ്റെ രണ്ട് വരവിനും, ഞാൻ പ്രതീക്ഷിച്ചു ഒന്നു വിളിച്ചിരുന്നുവെങ്കിൽ എന്ന്. പക്ഷെ വിളിച്ചില്ല എന്ന് മാത്രമല്ല ചേട്ടൻ എന്നിൽ നിന്നും കൂടുതൽ അകന്നു തുടങ്ങി. എന്നാലും ഞാൻ അപ്പച്ചിയോട് പറയുമായിരുന്നു, അതു കൊണ്ടാണ് ഇപ്രാവശ്യം കള്ളം പറഞ്ഞ് ഇവിടെ എത്തിച്ചത്. എന്നാലും ചേട്ടൻ ഇത്ര പാവമാകരുത്. ഇത്രയുമൊക്കെ ഞാൻ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടും എന്നെ മാത്രം മനസ്സിൽ കൊണ്ടു നടക്കുന്ന ചേട്ടൻ, എനിക്ക് കിട്ടിയ ഏറ്റവും വലിയ വരമാണ് ഇത്. എന്നിട്ടും ഇത് കാണാൻ എത്ര വർഷം എടുത്തു. സാധാരണ സ്ത്രീകളാണ് ഇങ്ങിനെ കാത്തിരിക്കുക. പക്ഷെ എൻ്റെ ചേട്ടനാണ്, എനിക്ക് വേണ്ടി കാത്തിരുന്നത്. എൻ്റെ ചേട്ടാ, ഇങ്ങിനെ ഒരു ആളായി പോയല്ലൊ എൻ്റെ ചേട്ടൻ”

എന്നെ കെട്ടിപ്പിടിച്ചു എന്നിട്ട് എൻ്റെ കൈയുടെ മസ്സിലിൽ ഒരു കടി. അവളുടെ ഒരു പല്ല് എൻ്റെ മാംസത്തിൽ ആഴ്ന്ന പോലെ വേദനയെടുത്തപ്പോൾ

” അയ്യോ.. ”

എന്ന് ഞാൻ അലറി പെട്ടെന്ന് അവൾ എന്നെ വിട്ട് ഓടാൻ ശ്രമിച്ചപ്പോൾ അവളുടെ കൈയിൽ കടന്നുപിടിച്ചു. അവൾ ചിരിച്ചു കൊണ്ട് കൈ മോചിപ്പിക്കാൻ ശ്രമിച്ചപ്പോൾ എൻ്റെ പിടിമുറുകി.

“ദാസേട്ടാ എൻ്റെ കൈവിട്….. എനിക്ക് വേദനിക്കുന്നു ഏട്ടാ”

Recent Stories

The Author

ദാസൻ

24 Comments

  1. മാവേലി

    😍😍😍

  2. എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….

  3. ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    1. നന്ദി സഹോ.

  4. Ente ponnu dasaa 🌚

    1. നന്ദി

  5. ♥♥♥♥♥♥w

    1. Thanks

  6. 7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
    ❤️❤️
    എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️😍

    1. വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
      നന്ദി സഹോ.

  7. Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu

    1. എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.

  8. ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

    1. താങ്ക്സ്

  9. ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.

    1. ആർകെ,
      നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.

      പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.

  10. ഈ പാർട്ടിലെ ഒന്നും മനസിലായില്ല

    1. സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു

  11. ♥️♥️♥️♥️♥️♥️

    1. Thanks

  12. തൃശ്ശൂർക്കാരൻ 🖤

    ✨️❤🖤❤✨️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com