അനന്ദിത ❤️ [Princy V] 62

Views : 1876


അനന്ദിത ❤️

Author :Princy V

 

വിടരാൻ മടിച്ചു കൊണ്ട് നിൽക്കുന്ന പൂക്കളും, ഇല പൊഴിച്ച് നിൽക്കുന്ന പൈൻ മരങ്ങളും, തുറന്നിട്ട പഴക്കം ചെന്ന ചെറിയൊരു ഗേറ്റും മാത്രമേ ആ മുറ്റത്ത്‌ ഉണ്ടായിരുന്നൊള്ളു..

വീശിയടിക്കുന്ന കാറ്റിൽ വരാന്തപടിയിൽ തുറന്ന് വച്ചിരുന്ന പുസ്തകത്തിന്റെ താളുകൾ മറിഞ്ഞു പോകുന്നുണ്ടായിരുന്നു.. 

അല്ലെങ്കിലും ഈയിടയായി വായിക്കുന്നതിനൊന്നും തുടർച്ചയുണ്ടാവാറില്ല… കൈയിൽ തടയുന്നത് വായിക്കുന്നു അത്രേ ഉള്ളൂ…

സൂര്യൻ ഉദിക്കുന്നതും അസ്തമിക്കുന്നതും അറിയാറുണ്ട്.. അതിനിടയിൽ സംഭവിക്കുന്നതെല്ലാം ജീർണിച്ച ആത്മാവിന്റെ ഓർമകളുടെ ഭാണ്ഡം ചികഞ്ഞ് അവയെ ദയാവധം ചെയ്യലാണ്…

കൈപ്പുനീര് കുടിച്ചിറക്കി ശീലമുള്ളവൾക്ക് ഒരിത്തിരി മധുരം കിട്ടിയാൽ വ്യത്യാസം എത്രത്തോളമായിരിക്കുമെന്ന് ചിന്തിക്കാവുന്നതേ ഒള്ളൂ.. ഇതും ഒരു മധുരമാണ്..

പണ്ട് ആ നനുത്ത കൈകൾ കൊണ്ട് തന്റെ വായിലേക്ക് വച്ചു തരുന്നിരുന്ന തേൻ മിഠായിയുടെ അതേ മധുരം !

കൈയ്യിൽ ഇന്നലെ വന്നൊരു കത്തുണ്ട്.. വായിക്കണം എന്ന് ബുദ്ധിയും മനസ്സും പറയുന്നില്ല.. ചിന്തിച്ചത് മറ്റൊന്നാണ്..

ഞാൻ എന്നൊരു വ്യക്തി ഈ പ്രപഞ്ചത്തിൽ ഉണ്ടെന്ന് ഓര്മയുള്ളവർ ആരാണ്.. അതിനെക്കാൾ എന്നെ അത്ഭുതപ്പെടുത്തുന്നത്, ആർക്കോ എന്നോട് പറയാൻ ഒരു വിഷയം ഉണ്ടെന്നത് തന്നെയാണ്..

ഉടുത്തിരുന്ന വോയിൽ സാരിയുടെ തോളിൽ കിടന്ന ഭാഗം ഒന്ന് കൂടി ഞൊറിഞ്ഞിട്ടുകൊണ്ട് ആ കത്ത് പൊട്ടിച്ചു.. കൈകൾ വിറക്കുന്നുണ്ടായിരുന്നു.. കണ്ണുകൾക്ക് കാഴ്ച്ച മങ്ങുന്ന പോലെയും.. ഉതിർന്ന കണ്ണ് നീരിനെ ഒഴുകാൻ വിട്ടുകൊണ്ട് മങ്ങിയ അക്ഷരങ്ങൾ വായിക്കാൻ തുടങ്ങി..

“പ്രിയപ്പെട്ട അനന്ദിത…,

അങ്ങനെ നിന്നെ വിളിക്കാമെന്ന് കരുതുന്നു.. പ്രിയപ്പെട്ടവൾ തന്നെയാണ് നീ.. അന്നും ഇന്നും ഇനി എന്നും എനിക്ക്…

വിഷാദച്ചുവയുള്ള നിന്റെ വാക്കുകൾ ഒരിക്കലും എന്നെ അലോസരപ്പെടുത്തിയിരുന്നില്ല.. മറിച്ച് ആ വാക്കുകളിൽ ഒളിഞ്ഞിരുന്ന നിന്നെ എന്നിലെ പാതിയാക്കാൻ ഞാൻ കൊതിച്ചിരുന്നു… ശക്തമായ എതിർപ്പുകളെ അവഗണിക്കാൻ ആ ഒരു തോന്നൽ മാത്രം മതിയായിരുന്നു എനിക്ക്..

പാതി വഴിയിൽ നിർത്തിയ നിന്റെ ആ കവിത പോലെ പൂർത്തിയാക്കാൻ കഴിഞ്ഞില്ല.. എന്റെ പ്രണയം !!!

Recent Stories

The Author

Princy V

14 Comments

  1. സാഹിത്യം എനിക്ക് വശമില്ല…. അതുകൊണ്ട്തന്നെ പലവരികളും മനസിലായിട്ടും ഇല്ല…. ഒരു നഷ്ടപ്രണയത്തെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്നുതോന്നുന്നു…. എന്തായാലും ഇനിയും നല്ലകഥകളുമായി വരിക… ♥♥♥

  2. താങ്കൾ എഴുതിയ കഥ അല്ലേ
    ഇവിടെ മുൻപുണ്ടായിരുന്ന ഒരു എഴുത്തുകാരൻ കോപ്പി അടിച്ചു ഈ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്തു കൊണ്ടിരുന്നത്.
    താങ്കൾ എഴുതിയ മറ്റു കഥകൾ കൂടെ ഇവിടെ പബ്ലിഷ് ചെയ്യമല്ലോ.

    1. തീർച്ചയായും ❤

  3. Bro super….nalla varikkal…
    Oru love letter ayirunnalle eth….
    Oru full story ezhuthikude….

  4. 💕💕❤️💞💞💞❤️🎈💕💕💕💕💕💕💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  5. നന്നായിട്ടുണ്ട് 👌👌

  6. Aarelum onnu explain cheyyumooo satyam aayitttum manasilaayilla

    1. Hahaa.. Kalakki edukkoo bro

      1. Kure nokki but samsayam baaaki aanu

  7. Nannayittund. Nalla varikal. Ee kadha thudarnnu koode?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com