മാമകഹൃദയത്തിൻ ആത്മരഹസ്യം – 7 [ദാസൻ] 163

“ഏട്ടാ…. നാളെ കാണാം. ഭക്ഷണം കഴിക്കാൻ മടി കാണിക്കരുത്.”

അവൾ പോയപ്പോൾ ഒറ്റപ്പെടലിൻ്റെ വേദന അനുഭവപ്പെട്ടു. രാത്രിയിൽ ഇന്നലത്തെ പോലെ തന്നെ ഉറക്കം ശരിയായില്ല. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ് അവൾ എൻറെ അടുത്ത് വരുമായിരുന്നു, ചെറുപ്പത്തിലെ ഞങ്ങൾ കാണിച്ച വികൃതികളും മറ്റും പറഞ്ഞ് ചിരിക്കുമായിരുന്നു. ഇങ്ങിനെ മൂന്നുദിവസം കഴിച്ചുകൂട്ടി നാലാം നാൾ ഞാൻ ഡിസ്ചാർജ് ആയി. വീട്ടിലേക്കുള്ള ടാക്സിയിലെ യാത്രയിൽ ഒപ്പം അവളും ഉണ്ടായിരുന്നു. ഇപ്പോഴാണ് ഞാൻ അവളെ മൂടുപടം ഇല്ലാതെ കാണുന്നത്, എല്ലാം ഒത്തിണങ്ങിയ ശാലീനയായ വെളുത്ത പെണ്ണ്. ഇവൾ ഇത്രയും നല്ല പെൺകുട്ടിയായിരുന്നിട്ട് ഞാനാരെയാണാവൊ സ്വപ്നത്തിൽ കണ്ടത്. അത് സ്വപ്നം തന്നെ ആയിരുന്നൊ. യാത്രയിൽ ഞങ്ങൾ കൂടുതൽ അടുത്തു, വീടെത്തിയപ്പോൾ അമ്മയും അച്ഛനും ഞങ്ങളേയും പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു. അമ്മ അവളെ വളരെ സ്നേഹത്തോടെയാണ് സ്വീകരിച്ചത്. ഭക്ഷണം കഴിക്കാൻ വിമുഖത കാണിച്ച എന്നെ അവൾ നിർബന്ധിച്ച് കഴിപ്പിച്ചു.

“ഏട്ടാ ആഹാരം കഴിക്കണം, അല്ലെങ്കിൽ പ്രശ്നമാണ്.”

ഞാൻ കിടക്കാൻ പോയപ്പോൾ അവൾ

” വിശ്രമം വേണമെന്നേയുള്ളു, അല്ലാതെ ഏതു നേരവും കിടക്കേണ്ട. ഇവിടെ ഇരിക്കു.”

“എനിക്ക് വല്ലാത്ത ക്ഷീണം”

“കുറച്ചു നേരം ഇവിടെ ഇരിക്കു ഞാൻ, vitamin C & zinc ടാബ്ലറ്റ് വെള്ളത്തിലിട്ട് തരാം അപ്പോൾ ക്ഷീണം മാറും.”

അവൾ എന്നെ പിടിച്ച് സെറ്റിയിൽ ഇരുത്തി, ഒരു ഗ്ലാസ് വെള്ളം എടുത്ത് അതിൽ അഞ്ചു രൂപ വട്ടത്തിലുള്ള ഒരു ടാബ്ലറ്റ് ഇട്ടു. അതു കുടിച്ചപ്പോൾ ചെറിയൊരാശ്വാസം തോന്നി. ഞങ്ങൾ രണ്ടു പേരും കൂടി ഹാളിൽ ഇരുന്നു.

” ഏട്ടന് എന്നെ, PPE കിറ്റ് ഇല്ലാതെ കാറിൽ വെച്ച് കണ്ടിട്ട് പോലും മനസ്സിലായില്ലല്ലൊ. എനിക്ക് ICU വിൽ ചെന്ന് കണ്ടപ്പോൾ തന്നെ ആളെ മനസ്സായി. വല്ലപ്പോഴുമൊക്കെ ഈ ഉള്ളവളെ കാണാൻ വരുന്നതു കൊണ്ട് കുഴപ്പമൊന്നുമില്ല.”

“എനിക്ക് അറിയില്ലല്ലൊ ശാലിനി അവിടെയുണ്ടെന്നുള്ള കാര്യം.”

” പറയുന്നത് കേട്ടാൽ അറിയാമായിരുന്നെങ്കിൽ ഇദ്ദേഹം എല്ലാ ദിവസവും വന്നേനെ എന്നു തോന്നും. വെറുതെ പുളുവടിക്കല്ലെ, ഏട്ടാ. അന്ന് അപ്പച്ചിയും അച്ഛനുമായി വഴക്കിട്ടതിനു ശേഷം ഞാൻ, കാണുന്നത് എൻജിനീയറിംഗിന് അഡ്മിഷൻ കിട്ടി പോകുമ്പോൾ അച്ഛനെ കാണാൻ വരുമ്പോഴാണ്. എന്നിട്ടും ഏട്ടൻ എന്നെ കണ്ടില്ല, പക്ഷെ ഞാൻ ഏട്ടനെ കണ്ടു.”

“എനിക്ക് നിന്നെ കാണണമെന്നുണ്ടായിരുന്നു, പക്ഷെ നിൻ്റെ മനസ്സിലെന്താണെന്നറിയില്ലല്ലൊ.”

“എൻ്റെ മനസ്സിൽ നമ്മൾ തമ്മിൽ പിരിയുമ്പോഴുള്ള സ്നേഹം എന്നുമുണ്ട്.ഞാൻ എപ്പോഴും അപ്പച്ചിയെ വിളിക്കാറുണ്ട്, മെഡിസിന് പോകുന്നതിന് മുമ്പ് ഞാൻ അപ്പച്ചിയേയും അമ്മാവനേയും കാണാൻ വന്നിട്ടുണ്ടായിരുന്നു. അപ്പോൾ ഏട്ടാൻ ജോലി സ്ഥലത്തായിരുന്നു.”

“ഇത്രയും സ്നേഹമുള്ളയാൾ എന്തേ എന്നെ വിളിക്കാതിരുന്നത്?”

“ഞാനും, ഏട്ടൻ്റെ മനസ്സിൽ എന്താണെന്ന് അറിയില്ലല്ലൊ എന്ന ചിന്തയിലാണ് വിളിക്കാതിരുന്നത്”

അപ്പോഴേക്കും അമ്മ വന്നു ഇടപെട്ടു.

” മതി മതി. രണ്ടു പേരുടേയും തർക്കം, ഇപ്പോൾ മനസ്സിലായി രണ്ടു പേരുടേയും മനസ്സിലുള്ളത്. ഇനിയിപ്പോൾ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാമല്ലൊ?”

അവൾ നാണിച്ചു ചിരിച്ചു കൊണ്ട് മുറിയിലേക്ക് പോയി. അമ്മ എന്നോട്

” ഞാൻ സുന്ദരനോട് പോയി സംസാരിക്കട്ടെ നിങ്ങളുടെ കാര്യം. മോളുടെ കോഴ്സ് കഴിഞ്ഞു, ഇപ്പോൾ ഹൗസ് സർജൻസി ചെയ്യുകയാണ്.”

“അമ്മാവന് ഇഷ്ടപ്പെടുമൊ?”

“അവന് ഇഷ്ടപ്പെടാതിരിക്കാൻ എന്തെങ്കിലും കുഴപ്പമുണ്ടൊ? നിനക്ക് നല്ല ജോലിയില്ലെ, പിന്നെ മോൾക്കും ഇഷ്ടമാണല്ലൊ. പിന്നെ അവനോട് സംസാരിച്ചിട്ട് വർഷങ്ങളായി, ഏതായാലും നിങ്ങളുടെ കാര്യത്തിന് വേണ്ടിയല്ലെ ഞാൻ പോകാം.”

രാത്രി ഭക്ഷണശേഷം ഞങ്ങൾ എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് ഞാൻ ഏതു രൂപത്തിലാണ് ഹോസ്പിറ്റലിൽ എത്തിയത് എന്ന് ശാലിനി പറയുന്നത്, അവൾ പറഞ്ഞതിൻ പ്രകാരം.

Updated: December 11, 2021 — 10:25 pm

24 Comments

  1. മാവേലി

    ???

  2. എൻ്റെ പുതിയ കഥ “തറവാടിൻ്റെ മാനം” ഉടൻ ഉണ്ടാകും. നിങ്ങളുടെയൊക്കെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു….

  3. ഇവിടെ പോസ്റ്റ് ചെയ്തതിനു ആദ്യമായി നന്ദി. ക്ലൈമാക്സ് അപ്രതീക്ഷിതം എങ്കിലും നന്നയിട്ടുണ്ട്. അഭിനന്ദനങ്ങള്‍.

    1. നന്ദി സഹോ.

  4. Ente ponnu dasaa ?

    1. നന്ദി

  5. ♥♥♥♥♥♥w

    1. Thanks

  6. 7 page il ഒതുകിയത് സെരിയായില്ല, ഒന്നു വിശദീകരിച്ചു എഴുതമായിരുന്നു എഴുതിയ ഭാഗം വളരെ പെട്ടന്ന് പോയ പോലെയും തോന്നി, പിന്നെ ഒരു സംശയവും കൊറോണ ആയി ഹോസ്പിറ്റലിൽ വന്നു എന്നിട്ട് അതിന്റെ ഇടയിൽ ഉണ്ടായത്, കല്യാണവും മറ്റും ഒക്കെ സ്വപ്നം ആയിരുന്നു…ഇതല്ലേ ഇപോ ഇണ്ടായെ മൊത്തത്തിൽ നോക്കിയപ്പോ ഒരു സംശയം.പിന്നെ സമയം പോലെ ഈ ക്ലൈമാക്സ് മാത്രം ഒന്നു വിശദീകരിച്ചു കുറച്ചു പേജ് കൂട്ടി എഴുതിമോ?
    ❤️❤️
    എന്തായാലും കഥ മൊത്തത്തിൽ ഇഷ്ട്പെട്ടു ഇനിയും നല്ല കഥകളുമായി വരൂ…❤️?

    1. വരും സഹോ. നിങ്ങളുടെ സപ്പോർട്ട് എപ്പോഴും പ്രതീക്ഷിക്കുന്നു.
      നന്ദി സഹോ.

  7. Last part speed kudipoyo avideyo oru …… mubathe part polalla pattumekkil last part vishadikariche eyuthiyal nannayirinnu

    1. എനിക്ക് കുറച്ചു സ്പീഡ് പോയി എന്ന് ഇപ്പോൾ തോന്നുന്നു, ക്ഷമിക്കുക….. എൻ്റെ മനസ്സിൽ ഒരു കഥ ഉരുത്തിരിയുന്നതിൻ്റെ ഹാംഗോവറിൽ ആയി പോയി.

  8. ഇത് വല്ലാത്തൊരു ക്ലൈമാക്സ് ആയിപ്പോയി ഒരിക്കലും പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്

    1. താങ്ക്സ്

  9. ഇതു വരെയുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ ഒരു ഒഴുക്കുണ്ടായിരുന്നു. പക്ഷേ ഇതിൽ അത് കണ്ടില്ല മാത്രമല്ല രണ്ടാമത്തെ പേജ് മുതൽ കഥയുടെ തുടർച്ച നഷ്ടപ്പെട്ട പോലെയും തോന്നി. അവസാന പേജ് വായിച്ചപ്പോൾ ഒന്നും മനസിലായില്ല, പെട്ടെന്ന് അവസാനിപ്പിക്കുകയാണെന്നും തോന്നി. ഒന്ന് വ്യക്തത വരുത്തിയാൽ നന്നായിരുന്നു.

    1. ആർകെ,
      നമ്മുടെ കഥ കൊറോണയുടെ തുടക്കത്തിലാണ് ആരംഭിക്കുന്നത്.പിന്നീട് കഥ 5-6 വർഷം മുന്നോട്ട് പോയി. നമ്മൾ ഇപ്പോഴും കൊറോണയുടെ നടുക്കത്തിൽ നിന്നും മാറിയിട്ടില്ല. കഥ കൊറോണയിൽ തുടങ്ങിയപ്പോൾ അതിൽ തന്നെ തീർക്കണമല്ലൊ.

      പിന്നെ അവസാനം ഇത്തിരി സ്പീഡ് ആയിപ്പോയി എന്ന് എനിക്ക് ഇപ്പോൾ തോന്നുന്നുണ്ട്. അത് ഈ കഥ തീർത്തിട്ട്, എൻ്റെ മനസ്സിൽ വേറൊരു കഥ കുറച്ചു നാളുകളായി രൂപപ്പെട്ടു വരുന്നുണ്ട്. അത് ഒരു നീണ്ടകഥയാണ്.

  10. ഈ പാർട്ടിലെ ഒന്നും മനസിലായില്ല

    1. സഹോ, ആദ്യം മുതൽ വായിച്ചു നോക്കിയൊ? ഒന്ന് ആദ്യം മുതൽ വായിച്ചു നോക്കു

  11. ♥️♥️♥️♥️♥️♥️

    1. Thanks

  12. തൃശ്ശൂർക്കാരൻ ?

    ✨️❤?❤✨️

Comments are closed.