മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

” എന്നാലും നീ ഇതൊക്കെ ആരോടും പറയാതെ മറച്ചുവെച്ചല്ലൊ? അന്ന് ഞങ്ങൾ നിന്നോട് ചോദിച്ചിട്ടും പറഞ്ഞില്ല.”

” അടുത്ത ദിവസങ്ങളിലേതെങ്കിലും ദിവസം അവർ വരുമ്പോൾ ശാലിനിയുടെ കാര്യം പറയരുത്. എൻ്റെ ഒരു അപേക്ഷയാണ്.”

“ഞാനെന്തിന് അവളുടെ കാര്യം പറയണം. എൻ്റെ മകന് വേണ്ടെങ്കിൽ എനിക്കും വേണ്ട.”

അപ്പോഴേക്കും വീടെത്തി, ഞാൻ കുളിച്ചു കിടന്നതെ ഓർമ്മയുള്ളു. രാവിലെ അമ്മ വന്ന് ഉണർത്തി, പെട്ടെന്ന് കുളിച്ചൊരുങ്ങി രേഖയുടെ വീട്ടിലേക്ക് പുറപ്പെട്ടു. വധൂവരൻമാർ പോകുന്നതുവരെ, അളിയൻ എന്ന നിലക്ക് ചെല്ലണമല്ലൊ. അവരുമായി കുറെ നേരം സംസാരിച്ചിരുന്നു. പിന്നീട് പോകുവാനുള്ള സ്ഥലങ്ങളിലേക്ക് അവർ ഇറങ്ങിയപ്പോൾ, ഞാനും ഇറങ്ങി. ഓട്ടപ്രദക്ഷിണത്തിനിടയിൽ വീട്ടിലും വന്നു അവർ. പിന്നെ രണ്ടു ദിവസം കഴിഞ്ഞപ്പോൾ അവർ തിരിച്ചു പോയി. ഞാൻ പോകുന്നതിന് മുമ്പ് വിളിക്കാമെന്നു പറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോൾ രേഖ ജോലിക്ക് വന്നു തുടങ്ങിയെന്ന് എന്നെ വിളിച്ചു പറഞ്ഞു. അരയന്നക്കൂടിൻ്റെ കാര്യങ്ങളും അന്വേഷിച്ചു തുടങ്ങിയെന്ന് പറഞ്ഞു. ഇതിനിടയിൽ അമ്മാവനെ കാണാൻ അവളില്ലാത്ത സമയം നോക്കി പോയി. അമ്മാവനും അമ്മായിയുമായി കുറച്ചു സമയം ഇരുന്നു, തിരിച്ചുപോരുമ്പോൾ അമ്മാവൻ

“അവൾ ആകെ മാറി എപ്പോഴും മൗനമായി ഇരിക്കും, ചിലപ്പോൾ കരയുന്നതു കാണാം. പക്ഷെ ഞങ്ങൾ ഒന്നും ചോദിക്കാറില്ല.”

” അതൊന്നും സാരമില്ല അമ്മാവാ, അവൾക്ക് കിട്ടിക്കൊണ്ടിരിക്കുന്ന ശമ്പളമോ ഫീസോ കുറവായതുകൊണ്ടുള്ള ആലോചനയും കരച്ചിലും ആയിരിക്കും. അതു കാര്യമാക്കേണ്ടതില്ല.”

ഞാൻ അവിടെ നിന്നും ഇറങ്ങി, ഒരു മാസം ലീവ് ഉള്ളതിൽ രണ്ടാഴ്ച കടന്നുപോയി. പ്രിൻസ് വിളിച്ച് പറഞ്ഞതനുസരിച്ച്, അവൻറെ അപ്പനെ കാണാൻ ഞാൻ പോയി. അപ്പൻ എന്തോ ഓപ്പറേഷൻ കഴിഞ്ഞ് ഇരിക്കുകയായിരുന്നു. രണ്ടുമൂന്നു ദിവസം അവരുടെ റിസോർട്ടിൽ കഴിച്ചുകൂട്ടി. തിരിച്ചുപോരുമ്പോൾ, പ്രിൻസിന് കൊടുക്കാൻ കുറച്ചു സാധനങ്ങൾ തന്നു വിട്ടു. ഞാൻ വീട്ടിൽ എത്തിയ ഉടനെ വധൂവരന്മാരെ വിളിച്ചു, അടുത്തദിവസം വൈകിട്ട് വീട്ടിലേക്ക് ഇറങ്ങാൻ പറഞ്ഞു. അത് പ്രകാരം വൈകിട്ട് അവർ എത്തി, അമ്മ അവർക്ക് വേണ്ടി പ്രത്യേകം വിഭവങ്ങൾ ഒരുക്കിയിരുന്നു. അവരുടെ തിരക്കുമൂലം അന്ന് രാത്രി തന്നെ അവർ തിരിച്ചു പോയി. അവരോട് ഞാൻ അടുത്ത ആഴ്ച പോകും എന്ന് പറഞ്ഞു. പോകുന്നതിൻ്റെ തലേദിവസം അമ്മാവനോട് യാത്ര പറയാൻ ചെന്നപ്പോൾ, വാതിൽ തുറന്നു തന്നത് അവളായിരുന്നു. സാധാരണ എന്നെ കണ്ടാൽ ചവിട്ടി തുള്ളി അവളുടെ മുറിയിലേക്ക് പോകുന്ന സ്വഭാവം ആയിരുന്നു ഉണ്ടായിരുന്നത്, പക്ഷേ ഇന്ന് അവൾ ഹാളിൽ തന്നെ നിന്നു. അമ്മാവൻ സെറ്റിൽ ഇരിപ്പുണ്ടായിരുന്നു, എൻറെ ശബ്ദം കേട്ടപ്പോൾ അമ്മായിയും വന്നു.v

“ഞാൻ നാളെ പോവുകയാണ്.”

“ഇനി എന്നാണ് തിരിച്ച്”

“ഇനി എന്നെങ്കിലും ഒരു തോന്നലിന് എത്തും. ധൃതിപിടിച്ച് ഇങ്ങോട്ട് എത്തേണ്ട കാര്യമൊന്നുമില്ലല്ലോ, ശരി ഞാൻ ഇറങ്ങട്ടെ. ചെന്നിട്ട് കുറച്ച് സാധനങ്ങൾ പാക്ക് ചെയ്യാനുണ്ട്.”

ഞാൻ അവിടെ നിന്നും ഇറങ്ങി വണ്ടിയിൽ കയറി മുന്നോട്ടു എടുത്തു സൈഡ് മിററിലൂടെ നോക്കുമ്പോൾ, അവൾ വാതുക്കൽ വന്നു നിന്നു കണ്ണുകൾ തുടക്കുന്നു. ഞാൻ വീട്ടിലെത്തി പാക്ക് ചെയ്യാൻ ഉള്ളതൊക്കെ ചെയ്തു. ഞാൻ പോകുന്ന അന്ന് രാവിലെ തന്നെ അമ്മാവനും അമ്മായിയും വന്നു. ഞാനും ചന്ദ്രനും 9 മണിക്ക് തന്നെ വീട്ടിൽ നിന്നും ഇറങ്ങി, എന്നെ എയർപോർട്ടിൽ വിട്ടു ചന്ദ്രൻ തിരിച്ചുപോന്നു. അവൻ എം ബി എ യ്ക്ക് ചേർന്നിട്ടുണ്ട്. മേഘ, അണ്ണാ. യൂണിവേഴ്സിറ്റിയിൽ MPhil ന് ചേർന്നിട്ടുണ്ട്. അവളും അവളുടെ അച്ഛനും ഇപ്പോൾ ചെന്നൈയിലാണ്. ഞാൻ രേഖയെ വിളിച്ച് അരയന്നക്കൂടിൻ്റ കാര്യം പ്രത്യേകം നോക്കണം എന്ന് പറഞ്ഞു. ഞാൻ യുകെയിലേക്ക് പറന്നുപൊങ്ങി. UKയിൽ എത്തി ഞാൻ തിരക്കിൽ വ്യാപൃതനായി. എനിക്ക് ഈ പ്രാവശ്യം നല്ല തിരക്കായിരുന്നു. ഞാൻ മിക്കവാറും രേഖയെ വിളിച്ചു അരയന്നക്കൂടിൻ്റെ വിവരങ്ങൾ ചോദിക്കും. ഞാൻ അതിനടുത്ത് ആ കോമ്പൗണ്ടിൽ പഴമ നിലനിർത്തിക്കൊണ്ട് ഒരു വീട് നിർമ്മിക്കാൻ എൻ്റെ കൂട്ടുകാരനായ എൻജിനീയറെ ചുമതലപ്പെടുത്തി, കൂടെ അരയന്നക്കൂട്ടിൽ കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാനും പറഞ്ഞു. ഒരു ഏക്കർ അരയനക്കൂടിന് വേണ്ടി തിരിച്ചിട്ട്, ബാക്കിയുള്ള ഭാഗത്ത് സൈഡ് ഒതുക്കി പണിയണം എന്ന് അവനോട് പറഞ്ഞു.ഈ വിവരങ്ങൾ രേഖയോടും പറഞ്ഞു, അവളോട് എൻ്റെ പേര് ഒരു കാരണവശാലും തൽക്കാലം ആരേയും അറിയിക്കണ്ട എന്ന് കർശന നിർദ്ദേശം കൊടുത്തു. അവളുടെ സംസാരത്തിൽ നിന്നും അവളുടെ ജീവിതം സന്തോഷം നിറഞ്ഞതാണെന്ന് മനസ്സിലായി. എൻ്റെ ഫ്രണ്ടിനെ വിളിച്ചപ്പോൾ അവനും സന്തോഷം, ഇങ്ങിനെ ഒരു ബന്ധത്തിന് വഴിയൊരുക്കിയതിന് നന്ദിയും പറഞ്ഞു. മാസങ്ങൾ അങ്ങിനെ കടന്നുപൊയ്ക്കൊണ്ടിരുന്നു. വീടു പണിയും അരയന്നക്കൂടിൻ്റെ മിനുക്ക് പണികളും വളരെ വേഗം പുരോഗമിച്ചു. ഒരു പ്രാവശ്യം രേഖ വിളിച്ചപ്പോൾ, അവൾ പ്രഗ്നൻറ് ആണെന്ന് പറഞ്ഞു. ഞാൻ സന്തോഷവും അറിയിച്ചു. ഞാൻ അവളോട് ഓട്ടമൊക്കെ കുറക്കാൻ പറഞ്ഞു, ഇനി അവൾ ലീവിൽ പ്രവേശിക്കാൻ പോവുകയാണ് എന്ന് അറിയിച്ചു. അവൾ, അരയന്നക്കൂടിൻ്റെ കാര്യങ്ങൾ ഇനി ശാലിനി ഡോക്ടർ നോക്കിക്കൊള്ളാമെന്ന് ഏറ്റിട്ടുണ്ടെന്ന് പറഞ്ഞു, ഡോക്ടറോട് ഒരു കാരണവശാലും എൻ്റെ പേര് പ്രതിപാദിക്കരുത് എന്ന് ചട്ടം കെട്ടി. പിന്നേയും മാസങ്ങൾ കടന്നു പോയി. ഞാൻ രേഖയോട് ആ വർഷം ഞാൻ നാട്ടിൽ പോയില്ല. രണ്ടു പണിയും അവസാന ഘട്ടമാണെന്ന് ഫ്രണ്ട് പറഞ്ഞു, അവൻ എനിക്ക് രണ്ടിൻ്റേയും ഫോട്ടോ അയച്ചു തന്നു. കൊള്ളാം നന്നായിട്ടുണ്ട് എന്ന് ഞാൻ അവനോട് പറഞ്ഞു. രേഖ പ്രസവിച്ചു പെൺകുട്ടി, അവളുടെ ലീവ് കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചു. വീണ്ടും അരയന്നക്കൂടിൻ്റെ കാര്യങ്ങൾ അവൾ അന്വേഷിച്ചു തുടങ്ങി. ശാലിനി ഡോക്ടർ അപ്പുറത്ത് പണിയുന്ന ബിൽഡിംഗ് എന്തിനാണെന്ന് രേഖയോട് ചോദിച്ചുവെന്ന്‌, എന്നോട് പറഞ്ഞു. രേഖ ഇത് നടത്തുന്ന ആൾക്ക് വേണ്ടിയാണെന്ന് മറുപടിയും കൊടുത്തു. ശാലിനി ഡോക്ടർ മിക്കവാറും അവിടെ ചെല്ലാറുണ്ട്. അങ്ങിനെയിരിക്കെ രേഖ

“ചേട്ടാ. ശാലിനി ഡോക്ടർ എന്നോട് ചോദിക്കുകയാണ് ‘രേഖയുടെ ചേട്ടൻ്റെ കല്യാണം കഴിഞ്ഞതാണൊ?’യെന്ന് ”

“എന്നിട്ട് നീ എന്ത് പറഞ്ഞു?”

“ഞാൻ കല്യാണം കഴിഞ്ഞുവെന്ന് പറഞ്ഞു. അപ്പോൾ ഡോക്ടർ ചോദിച്ചു ‘എന്നിട്ട് കല്യാണത്തിന് ചേച്ചിയെ കണ്ടില്ലല്ലൊ വെന്ന്’ഞനതിന് മറുപടിയായി ‘ചേച്ചി പുറത്താണെന്ന് പറഞ്ഞു.’ വീണ്ടും ചോദ്യം ‘അനിയത്തിയുടെ കല്യാണത്തിന് ലീവ് എടുത്ത് വരേണ്ടതല്ലെ’ അപ്പോൾ ഞാൻ, ചേട്ടൻ പറഞ്ഞത് പോലെ പറഞ്ഞു.അതു കേട്ടപ്പോൾ ഡോക്ടറുടെ മുഖം മങ്ങിയൊ എന്ന് എനിക്ക് തോന്നി.”

“അത് ഏതായാലും നന്നായി, ഡോക്ടർ ആവശ്യമില്ലാത്ത കാര്യങ്ങൾ തിരക്കരുത്.”

“ഡോക്ടർ എന്നെ ചോദ്യം ചെയ്തപ്പോൾ, എനിക്കൊരു ക്യൂരിയോസിറ്റി തോന്നി. ‘ഡോക്ടർ കല്യാണം കഴിച്ചില്ലെയെന്ന് ചോദിച്ചു.’ അതിനവർ” അതേ പറ്റി ഇതുവരെ ചിന്തിച്ചിട്ടില്ലയെന്ന് പറഞ്ഞു.”

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.