മാമകഹൃദയത്തിൻ ആത്മരഹസ്യം – 5 [ദാസൻ] 294

” അമ്മ ഇനി ഓരോന്നാലോചിച്ച് ടെൻഷനടിക്കേണ്ട, ചന്ദ്രനോട് ഞാനൊരു കാര്യം പറഞ്ഞിട്ടുണ്ട് അവനെ അതിനു ചേർക്കാൻ നോക്കൂ. എന്നിട്ട് ഒരു ജോലി ഒക്കെ ആയിട്ട് നമുക്ക് അവനെ കൊണ്ട് ഒരു പെണ്ണിനെ കല്യാണം കഴിക്കാം. ശരി ഞാൻ ജോലിത്തിരക്കിലാണ്.”

ഡൽഹിയിൽ ഉണ്ടായിരുന്ന സുഹൃത്തുക്കൾ ഇടയ്ക്ക് വിളിക്കും, ചിലപ്പോൾ കോൺഫറൻസ് കോൾ ആയിരിക്കും. കുറച്ചധികം നേരം സംസാരിക്കും. പ്രിൻസ് ഇടക്കൊക്കെ എന്തെങ്കിലും പൊട്ടത്തരങ്ങൾ വിളിച്ചു പറയും അതു കേട്ട് എല്ലാവരും ചിരിക്കും. അവരോടൊക്കെയും പ്രിൻസ് അരയന്നക്കൂടിൻ്റെ കാര്യം പറഞ്ഞു. അവർക്കൊക്കെ വലിയ സന്തോഷം, അവരും യഥാവിധി സഹായിക്കാം എന്ന് പറഞ്ഞു. പിന്നെ നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും, ഓരോരുത്തർക്ക് പറ്റിയ അമളിയും പറയും. ഏറ്റവും കൂടുതൽ പറയാനുള്ളത് പ്രിൻസിനാണ്. ഇങ്ങനെയൊക്കെ വിളി ഉള്ളതുകൊണ്ട് ബോറടി ഇല്ലാതെ അങ്ങനെ ജീവിതം മുന്നോട്ടു പോകുന്നു. ഞാൻ ഇപ്പോൾ ഇവിടെ വന്നിട്ട് 7 മാസം കഴിഞ്ഞു. ഇതിനിടയിൽ രേഖ വിളിച്ചപ്പോൾ, മാസത്തിലൊരിക്കൽ കുട്ടികളെ നോക്കാൻ വന്നുകൊണ്ടിരുന്ന സുധീഷ് ഡോക്ടർ അകലെയുള് വേറൊരു ഹോസ്പിറ്റലിലേക്ക് മാറിയെന്ന് പറഞ്ഞു. പകരം ഡോക്ടർ തന്നെ, ഒരു ലേഡി ഡോക്ടറെ തരപ്പെടുത്തി. അവർ ഒരു മയമില്ലാത്തവരാണ്, ഫീസിൻ്റെ കാര്യത്തിലും കടുംപിടുത്തമുണ്ടെന്നും പറഞ്ഞു. ഞാൻ ഉടൻ വരും അപ്പോൾ നോക്കാമെന്ന് പറഞ്ഞ് അവസാനിപ്പിച്ചു. പിന്നേയും ദിവസങ്ങൾ കടന്നു പോയി. കൊച്ചിയിലുള്ള സുഹൃത്ത് വിളിച്ചപ്പോൾ അമ്മാവൻ്റെ വിശേഷങ്ങൾ ചോദിച്ചു, അവൻ്റെ ബ്രദറാണ് അമ്മാവനെ ചികിത്സിച്ച് ഭേദപ്പെടുത്തിയത്. ഞാനപ്പോൾ അവൻ്റെ വീട്ടുകാരെപ്പറ്റി ചോദിച്ചു, അപ്പോൾ ബ്രദറിന് വിവാഹം ആലോചിക്കുകയാണ് ഒന്നും ശരിയാകുന്നില്ലെന്ന് പറഞ്ഞു. ഞാനപ്പോൾ ഒരു കുട്ടിയുണ്ട്, ഞാൻ അവരോട് സംസാരിച്ചിട്ട് പറയാമെന്ന് പറഞ്ഞു. അന്ന് രേഖ വിളിച്ചപ്പോൾ

“ഹലോ ചേട്ടാ. ഇന്നൊരു സംഭവം ഉണ്ടായി. ഞാനും പുതിയ ഡോക്ടറുമായി ഇന്നാണ് നേരിൽ കാണുന്നത്. അവർ എന്നോട് ‘ചേട്ടനെ എങ്ങിനെ പരിചയം?’ എന്നു ചോദിച്ചു. അവർ ചേട്ടൻ്റെ നാട്ടുകാരിയാണെന്നും ചേട്ടനെ പരിചയം ഉണ്ടെന്നും പറഞ്ഞു. ചേട്ടന് അറിയാമൊ ശാലിനിയെന്നാണ് പേര്”

“ഓ…. എനിക്കറിയാം പരിചയമുണ്ട് ”

“ഒരു ഹോസ്പിറ്റലിൻ്റെ മുമ്പിൽ സമരമുണ്ടായില്ലെ?അന്നു നമ്മൾ സംസാരിച്ചു നിന്നപ്പോൾ അവർ ശ്രദ്ധിച്ചിരുന്നുവെന്ന്. ഞാൻ അറിയാമെന്ന് മാത്രം പറഞ്ഞു അവസാനിപ്പിച്ചു.”

“അതൊക്കെ പോകട്ടെ, ഞാൻ നിന്നെ വിളിക്കാനിരിക്കുകയായിരുന്നു. ഒരു കല്യാണകാര്യത്തെക്കുറിച്ച് പറയാൻ. നിൻ്റെ അനുവാദം കിട്ടിയിട്ട് വേണമല്ലൊ, നിൻ്റെ അച്ഛനോട് സംസാരിക്കാൻ.”

“എൻ്റെ ജീവിതം ചേട്ടൻ തന്ന ദാനമാണ്, ചേട്ടന് എൻ്റെ കാര്യത്തിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം.”

“ഞാൻ കുറച്ചു നാളുകളായി നിൻ്റെ കാര്യം ആലോചിക്കുന്നു. ഞാൻ OK ആയത് ഇപ്പോഴാണ്.”

“അതിനെന്താണ് ചേട്ടാ, ഞാൻ ok ആണ്.”

“അപ്പോൾ അച്ഛനോട് ഞാൻ സംസാരിച്ചു കൊള്ളാം.”

ഞാൻ വൈകുന്നേരം അവരുടെ അച്ഛനെ വിളിച്ചു, കല്യാണക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. ഫ്രണ്ടിനെ വിളിച്ച് ഞാൻ കാര്യം പറഞ്ഞു. അടുത്ത ദിവസം തന്നെ അവർ പെണ്ണുകാണാൻ ചെല്ലാം എന്ന് പറഞ്ഞു. അതനുസരിച്ച് രേഖയുടെ അച്ഛനെ വിളിച്ച് വിവരം പറഞ്ഞു. ഞായറാഴ്ച വരുമെന്ന് പറഞ്ഞു. ദിവസങ്ങൾ കടന്നു പോയി, ഞായറാഴ്ചയായി. വൈകിട്ട് രേഖ വിളിച്ചു, അവൾ കരഞ്ഞുകൊണ്ടാണ് വിളിച്ചത്.

Updated: November 25, 2021 — 10:48 am

38 Comments

  1. Bro next part ഇന്ന് വരുമോ

    1. സബ്മിറ്റ് ചെയ്തിട്ടുണ്ട് സുഹൃത്തേ

  2. Ꭰօղą ?MK??L?ver

    Dasetta innu predheekshikkamo……?

    1. നാളെ സബ്മിറ്റ് ചെയ്യാമെന്ന് കരുതുന്നു

      1. അടുത്ത ഭാഗം ഈ ആഴ്ചയിൽ ഉണ്ടാകുമോ?

        1. തീർച്ചയായും സുഹൃത്തേ.

  3. നാളെ varumo

    1. ഒന്നുമായിട്ടില്ല….. രചനയിലാണ്

  4. Ꭰօղą ?MK??L?ver

    Dasetta twist predeekahichavare pattichalle kollam enthayalum itha kurachoode nannaye

    1. Thank u Dona

  5. Valare athikam ishtapettu, valare adhikam improved aayitund ezhuthinte ശൈലി adipoli aayi, salini ku manass mariyo ? enthayalum oru happy ending aanu njan pratheekshikkunnathu, waiting for next part ❤️❤️

    1. Thank u

    1. Thanks

  6. ലവൾ പിന്നയും വലിഞ്ഞു കയറിവന്ന് പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള പ്ലാൻ ആണോന്നൊരു സംശയം….

    1. നോക്കാം. അഭിപ്രായങ്ങൾക്ക് നന്ദി

  7. Nanayittunde bro,❤️

    1. താങ്ക്സ്

  8. Bro,
    nannaittundu.
    Thangalude saili ishtapettu.
    Waiting for next part.

    1. താങ്ക്സ്, രചനയിലാണ്.

  9. സൂപ്പർ ബ്രോ❤️❤️❤️?❤️??

  10. സൂപ്പർ ബ്രോ❤️❤️❤️?❤️??

  11. Superb story ❤?❤?

    1. താങ്ക്സ്

  12. Nyzz bro??

    1. Thanks bro.

  13. Ezhuthukal valare Nannayirikkunnu. Waiting for next part.

    1. താങ്ക്സ് ബ്രോ

  14. ശാലിനി അവിടെ കാത്തു നിൽക്കുന്നത് മീറ്റിംഗിന് പോകാൻ ആണോ? അതൊ ? ഏതായാലും കാത്തിരിക്കുന്നു!

    പിന്നെ ഒരു അപേക്ഷ ഇടയ്ക്ക് നിർത്തി പോകരുത്! അടുത്ത പാർട്ടും കൂടി ആകുമ്പോൾ 6 ആകും , പിന്നെ മെയിൽ ചെയ്തു കുട്ടേട്ടനിൽ നിന്നും ഓഥർഷിപ്പ് നേടാൻ ശ്രമിക്കുക!

    പിന്നെ ഡോക്ടർമാർ രണ്ടുപേർ ആയതിനാൽ രേഖയുടെ ഹസ്ബൻറിനെ അളിയൻ അല്ലെങ്കിൽ പേരിൽ മെൻഷൻ ചെയ്താൽ കൺഫ്യൂഷൻ ഒരുവിധം ഒഴുവാക്കാം ,,,,,

    1. Koodevide ennoru story koode ille… nerathe thanne authorship chodikkamayirunnu

    2. ശ്രമിക്കാം ബ്രോ.

      1. ഓൾ ദ ബെസ്റ്റ് ???

  15. അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കെന്നെ വിമർശിക്കാനും അവകാശമുണ്ട്. ഓരോരുത്തരുടേയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

  16. ദാസൻ ബ്രോ….. വളരെ നന്നായിരുന്നു….. quality of writing ഓരോ പാർട്ടിലും കൂടി വരുന്നു. ബ്രോയ്ക്ക് നല്ല ഇമാജിനേഷൻ ഉണ്ട്…. but സ്റ്റൈൽ സത്യത്തിൽ എനിക്ക് ഇച്ചിരെ താല്പര്യക്കുറവുണ്ടാരുന്നു. എന്നാലും കൂടെവിടെ ആദ്യഭാഗം മുതൽ മുഴുവൻ വായിച്ചിട്ടുണ്ട്. എഴുത്തിൽ ഉള്ള പുരോഗമനം വളരെ വ്യക്തമാണ്. ഇപ്പോൾ വളരെ മികച്ച ഒരു രചന ആയിട്ടുണ്ട്…. അല്പം കൂടി ഒഴുക്ക് വരാനുണ്ട്, അത് തന്നെ വന്നോളും.

    ഒത്തിരി സന്തോഷം….. അടുത്ത പാർട് ഉടനെ പ്രതീക്ഷിക്കുന്നു…..

    1. അഭിപ്രായത്തിന് നന്ദി ബ്രോ. ശ്രദ്ധിച്ചോളാം.

  17. സൂപ്പർ , ഡൂപ്പർ ബ്രോ! അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു ? ഒരായിരം നന്ദി ????

    1. എൻ്റെ നന്ദി അറിയിക്കുന്നു, ബ്രോ.

Comments are closed.