മാന്ത്രികലോകം 15 [Cyril] 2140

ഞങ്ങളുടെ മനസില്‍ നേരിയ ഭയം പടർന്നു പിടിച്ചു. പക്ഷേ ഞങ്ങൾ അങ്ങനെ ശ്രമിക്കാൻ തന്നെ തീരുമാനിച്ചു.

“പക്ഷേ ഫ്രെൻ, പ്രകൃതി ശക്തിക്ക് മാത്രമല്ലേ ജീവനുള്ള എന്തിനും ആത്മാവിനെ കൊടുക്കാന്‍ കഴിയുക…?” ദനീർ നിരാശപ്പെട്ടു. ഞങ്ങളുടെ മുഖത്തും നിരാശ പടർന്നു.

ഞങ്ങൾ പത്ത് പേരുടെ കണ്ണുകളില്‍ സൂക്ഷിച്ചു നോക്കിക്കൊണ്ട് ഫ്രെൻ പറഞ്ഞു, “നിങ്ങള്‍ക്ക് ലഭിച്ച ഗോളത്തിൽ ആത്മാവും ഉണ്ടായിരുന്നു എന്നറിയുക.. അതിപ്പോ നിങ്ങളില്‍ നിന്നുപോലും മറഞ്ഞ് നില്‍ക്കുകയാണ്… നിങ്ങളുടെ ആയുധത്തിന് നിങ്ങളുടെ ജീവന്റെ അംശത്തെ പകര്‍ന്നു കൊടുക്കുമ്പോൾ ആ ആത്മാവ് നിങ്ങളുടെ ആയുധത്തിൽ പ്രവേശിക്കുകയും ജീവ ശക്തിയുമായി മാന്ത്രിക ബന്ധം സൃഷ്ടിക്കുകയും ചെയ്യും. അമ്മുവിനും സിദ്ധാര്‍ത്ഥനും ലഭിച്ച ആത്മാവുകള്‍ അവരുടെ ആയുധങ്ങളിൽ നേരത്തെ പ്രവേശിച്ച് മാന്ത്രിക ബന്ധം സൃഷ്ടിച്ചും കഴിഞ്ഞു…” ഫ്രെൻ വിശദീകരിച്ചു.

അവന്‍ പറഞ്ഞത് കേട്ട് ഞങ്ങളുടെ ചില സംശയങ്ങള്‍ മാറി… ചില ചോദ്യത്തിന്‌ ഉത്തരവും ലഭിച്ചു.

“ആദ്യമൊക്കെ അമ്മുവും സിദ്ധാര്‍ത്ഥിനും ഫലപ്രദമായി കുറെ യോദ്ധാക്കളെ കൊല്ലാൻ കഴിഞ്ഞുവെങ്കിലും പിന്നീട് ആ യോദ്ധാക്കള്‍ നിസ്സാരമായി അവരില്‍ നിന്നും ഒഴിഞ്ഞ് മാറാൻ തുടങ്ങി… ഇപ്പോൾ ഞങ്ങൾക്ക് അവരെ എങ്ങനെ കൊല്ലാന്‍ കഴിയും..?” ഹെമീറ സംശയത്തോടെ ചോദിച്ചു.

“കൊല്ലാനുള്ള മാര്‍ഗ്ഗം ഞാൻ പറഞ്ഞുകഴിഞ്ഞു… അതിനെ പ്രാവര്‍ത്തികമാക്കാനുള്ള മാര്‍ഗം നിങ്ങൾ കണ്ടെത്തുക… എനിക്ക് പോകാൻ സമയമായി…” അത്രയും പറഞ്ഞിട്ട് ഫ്രെൻ അപ്രത്യക്ഷനായി.

ഞങ്ങൾ നിരാശയോടെ അവന്‍ നിന്നിരുന്ന സ്ഥലത്ത്‌ തന്നെ നോക്കി നിന്നു.

പെട്ടന്ന് നിശ്ചലമായിരുന്ന സമയം പിന്നെയും പ്രവർത്തിക്കാൻ തുടങ്ങി… ഒഷേദ്രസിന്റെ യോദ്ധാക്കൾ ഞങ്ങളുടെ രക്ഷാവലയത്തെ ആക്രമിക്കാൻ തുടങ്ങി.

എനിക്കും സിദ്ധാര്‍ത്ഥിനും ആത്മാവുള്ള ആയുധങ്ങൾ ഉണ്ട്… അതുകൊണ്ട്‌ മറ്റുള്ള എട്ട് പേരാണ് അവരവരുടെ ആയുധത്തിന് അവരുടെ ജീവന്റെ അംശത്തെ പകര്‍ന്നു കൊടുത്തത്. ഉടനെ അവരുടെ ആത്മാവില്‍ അദൃശ്യമായി നിന്നിരുന്ന ആത്മാവുകള്‍ ആ ആയുധങ്ങളിൽ പ്രവേശിച്ച് മാന്ത്രിക ബന്ധം സൃഷ്ടിച്ചു.

“ഇനി നമ്മുടെ ഹൃദയങ്ങളിൽ ആ യോദ്ധാക്കളുടെ വാളുകൾ തുളച്ചുകയറാതെ നമുക്കെങ്ങനെ അവരെ നശിപ്പിക്കാന്‍ കഴിയുമെന്ന് ആലോചിക്കാം…” ജാസർ ചിരിച്ചുകൊണ്ട് പറഞ്ഞു.

“നമുക്ക് വേഗതയാണ് ഇവിടെ വേണ്ടത്.. അപ്പോ ആ യോദ്ധാക്കള്‍ ഒഴിഞ്ഞ് മാറും മുന്നേ നമുക്കവരെ കൊല്ലാന്‍ കഴിയും…” ജാസർ പറഞ്ഞു.

“വേഗത മാത്രം പോരെ.. നമുക്ക് ദൂരെ നിന്നുതന്നെ ഒരുപാട്‌ യോദ്ധാക്കളെ ഒരുമിച്ച് കൊല്ലാനുള്ള വിദ്യയാണ് മനസ്സിലാക്കേണ്ടത്…” അഖില്‍ തര്‍ക്കിച്ചു.

ഞങ്ങളുടെ ചർച്ച അങ്ങനെ തുടർന്നു. റാലേനും കൂട്ടരും കുറച്ചകലെ ഇരുന്നുകൊണ്ട് ഇതെല്ലാം നോക്കുകയായിരുന്നു. പക്ഷേ കുറെ കഴിഞ്ഞ് അവരുടെ നോട്ടം ഞങ്ങളില്‍ നിന്നും മാറ്റി അവരവരുടെ ചിന്തകളില്‍ ഏര്‍പ്പെട്ടു.

72 Comments

  1. ബ്രോ.. സത്യത്തിൽ കഴിഞ്ഞ ഭാഗങ്ങൾ മറന്നു പോയി. അങ്ങനെ ഒന്ന് അതൊക്കെ പൊടിതട്ടിയെടുക്കേണ്ടി വന്നു. ?
    തുടക്കത്തിലെ സാഷയ്ക്ക് നേരെയുള്ള ചോദ്യത്തിന്റെ ഉത്തരം അറിയാനുള്ള ആകാംഷയുണ്ടായിരുന്നു. പക്ഷെ, ഫ്രെനിനെ ഓർക്കുമ്പോഴുള്ള അവളുടെ മുഖത്തെ പുഞ്ചിരി, അതിലുണ്ട് ഉത്തരം. സാഷ ഒരിക്കലും ഫ്രെനിനെ തള്ളിപ്പറയില്ല. ഒരു മാന്ത്രിക കഥയിൽ ദുരന്തമായ ഞാൻ കാല്പനികത തിരയുന്നുണ്ടോ? ?

    അവന്റെ കൂട്ടുകാരുടെ നിയോഗം നന്മയ്ക്ക് വേണ്ടിയാകട്ടെ എന്ന് ആഗ്രഹിക്കുന്നു, പക്ഷെ, അവർ തീക്കൊള്ളി കൊണ്ടാണ് തല ചൊറിയുന്നത് എന്നറിയുമ്പോൾ ഞെട്ടലാണ്. സത്യമേത് മിഥ്യയേത് എന്ന് വ്യക്തമാകാതെ അവർ പോലും അവ്യവസ്ഥ ശക്തിയുടെ ഐ മീൻ ആ വൃത്തികെട്ട ശക്തിയുടെ വരുതിയിൽ പെട്ടു പോകാൻ സാധ്യതയുണ്ട്. ഹാ എല്ലാം വരുന്നിടത്ത് വച്ച് കാണാം..

    ഒഷേദ്രസ് വരുന്ന സീൻ സൂപ്പർ ആയിരുന്നു. തമോഗർത്തം ഒക്കെ പറഞ്ഞപ്പോൾ ഞാൻ ഇമാജിൻ ചെയ്യുകയായിരുന്നു. ? അൽദീയയുടെ വിടവാങ്ങൽ ചെറുതായി വിഷമിപ്പിച്ചു. ?

    അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രി കുട പിടിക്കും എന്ന് പറയുന്ന പോലെയാണ് മലാഹിയുടെ കാര്യം. ഒഷേദ്രസ് പറഞ്ഞു കൊടുത്തിട്ടും പുള്ളിയുടെ ഈഗോ ഒന്നും അങ്ങട് സമ്മതിക്കുന്നില്ല. ഇപ്പോഴും ഫ്രെനിനെ വെല്ലുവിളിച്ചു നടക്കുകയാണ്. കാര്യം ആ ഭാഗം കുറച്ചു ടെൻഷൻ അടിപ്പിച്ചെങ്കിലും ഫ്രെനിന്റേന്ന് തല്ലും വാങ്ങി ഈഞ്ച ചതയും പോലെ ചതഞ്ഞ ആള് വീണ്ടും ആളെക്കൂട്ടി വന്ന് തടവറയിൽ ആയിട്ടുണ്ട്.. കൂടെ ഒരു നൂറു ദേഹിബന്ദികളും. ഭീകരൻ ആണേലും പുള്ളിയെ ഓർക്കുമ്പോൾ ചിരി വരുന്നു.?

    ഇത്രയും വലിയൊരു ഗ്യാപ്പിന് ശേഷം സങ്കീർണമായ ഒരു കഥയുടെ അടുത്ത ഭാഗം ഇതേ ശൈലിയിൽ വീണ്ടും തുന്നിയെടുക്കാനുള്ള നിങ്ങളുടെ കഴിവ് അപാരം. ❤️
    അഭിനന്ദനങ്ങൾ ❤️

    ബാക്കി വായിക്കട്ടെ.?‍♀️

    1. രണ്ട് മാസം ആയ സ്ഥിതിക്ക് കഥ മറന്നില്ലെങ്കിലെ അല്‍ഭുതമുള്ളു. അതുകൂടാതെ ഇത്ര gap വന്നതുകൊണ്ട് കഥയുമായുള്ള ടച്ച് നഷ്ടപ്പെട്ട് വായിക്കാനുള്ള ഇന്ററസ്റ്റ് പോലും നഷ്ടപ്പെടും എന്നത് തന്നെയല്ലേ സത്യം

      പിന്നേ കഥയടെ സീരീയസ്നസിന് ചെറിയ അയവ് വരുത്താന്‍ വേണ്ടിയാണ്, മലാഹിയിൽ ചെറിയൊരു കോമാളിത്വം കൊണ്ടുവരാന്‍ ശ്രമിച്ചത് — വലിഞ്ഞ് മുറുകുന്ന വായനക്കാരുടെ മുഖത്തിന് ചെറിയൊരു പുഞ്ചിരിയുടെ അയവ് ഉണ്ടാവട്ടെ എന്ന് കരുതി…

      മാന്ത്രിക കഥയില്‍ കാല്പനികത തിരയുന്നതിൽ തെറ്റില്ല. പക്ഷേ ഈ കഥയില്‍ വലുതായി കാണാന്‍ കഴിയില്ല. ലവ് വളരെ കുറച്ച് include ചെയ്തെങ്കിലും romantic gestures തീരെ include ചെയ്യാൻ കഴിഞ്ഞില്ല. (“ദുരന്തമായ ഞാൻ” എന്ന് നിങ്ങളെ സ്വയം പറയാനുള്ള കാരണം മനസ്സിലായില്ല)

      പിന്നേ ഇത്ര വലിയ ഗ്യാപ്പ് വന്നപ്പോള്‍ അത് എന്റെ എഴുത്തിനെ ബാധിക്കും എന്ന ഭയം ഉണ്ടായിരുന്നു.

      പിന്നേ വായിച്ചതിനും, നല്ല വാക്കുകള്‍ക്കും, നല്ല റിവ്യുവിനും ഒരുപാട്‌ നന്ദി. സപ്പോര്‍ട്ടിനും നന്ദി…
      സ്നേഹം ❤️❤️❤️???

  2. Ende ponnu bro. Engane sadhikkunnu vallatha oru kadayum adhinike oro thiyareesum uff oru rakshem illatto
    Kurchu munne vayichatirunnu ipoya abiprayam parayan oru tym kitye polichundu muthe aa oru oyikil thanne munnottu kondupoyalo ❣️

    1. ഒരുപാട്‌ നന്ദി bro വായനക്ക്. ഇഷ്ടപ്പെട്ടതിൽ സന്തോഷം. ഒത്തിരി സ്നേഹം ❤️❤️?

  3. അടുത്ത part എന്ന് വരും bro ഒന്ന് പറയാമോ

    1. എന്നെന്ന് പറയാൻ കഴിയില്ല bro, പക്ഷേ maximum ten days. On or before 22 May post ചെയ്യാൻ കഴിയും എന്നാണ് പ്രതീക്ഷ.

      1. Saho.. enthaai writing kazhijho… Waiting for next part ❤️

        1. ഇന്ന്‌ പോസ്റ്റ്‌ ചെയ്യും bro.

  4. ബ്രോ , നന്നായിട്ടുണ്ട്, പഴയ അതെ ഒഴിക്കില് തന്നെ മുന്നോട്ട് പോകുന്നതിൽ സന്തോഷം.
    സ്നേഹത്തോടെ LOTH…..??

    1. വായിച്ചതില്‍ സന്തോഷം bro… നല്ല അഭിപ്രായത്തിനും നന്ദി. സ്നേഹം ❤️❤️?

  5. As always. Cyril bro rockz…. Njn oru manhwa reader anu i like stories where MC is OP.. Ee story njn vayikkumpol ellam connect cheyyunnath athupole aanu .. u r stories have that much potential.. hatsoff bro.. u doing great

    1. കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം bro. വായിച്ച് അഭിപ്രായം അറിയിച്ചതിലും സന്തോഷം. ഒത്തിരി നന്ദി… സ്നേഹം ❤️❤️?

    1. സ്നേഹം ❤️❤️?

  6. Bro pinne ningalude pazhaya kadhakal kittan valla vazhiyum undo

    1. ഒരു കഥ മാത്രം ഉണ്ട്. അത് ഞാൻ മെയില്‍ ചെയ്തിട്ടുണ്ട്.

  7. ഒരു രക്ഷയും ഇല്ല ബ്രോ കഥ ഗംഭിരം തന്നെ..

    1. ഒത്തിരി സ്നേഹം bro ❤️❤️?

Comments are closed.