മാന്ത്രികലോകം 14 [Cyril] 2103

പക്ഷേ ഇപ്പോൾ ഞാൻ ആരെയും ഭയക്കുന്നില്ല…. ഒരു വേദനയേയും ഞാൻ ഭയക്കുന്നില്ല. എന്റെ മരണത്തെ ഞാൻ എന്നോ അംഗീകരിച്ചു കഴിഞ്ഞു…. ആവശ്യത്തിലധികം വേദനയും ഞാൻ അനുഭവിച്ചും കഴിഞ്ഞു. ഏതുതരം വേദനയും എനിക്ക് പുത്തരി അല്ല, ആത്മ-ശൂന്യ ശക്തിയെ….” അവസാനത്തെ വാക്കുകളെ പരിഹാസമായാണ് ഞാൻ പ്രയോഗിച്ചത്.

പക്ഷേ ‘ആത്മ-ശൂന്യ-ശക്തി’ എന്ന എന്റെ പ്രയോഗം അവ്യവസ്ഥ-ശക്തിയുടെ മുഖത്ത് ഒരു പുഞ്ചിരിയെ മാത്രമാണ് ജനിപ്പിച്ചത്.

അത് എന്നെ ശെരിക്കും ചൊടിപ്പിച്ചു. അല്‍പ്പനേരം അതിനെ ഞാൻ പകയോടെ നോക്കി.

‘ആത്മശൂന്യൻ’ എന്നു നീയെന്നെ അധിക്ഷേപിക്കാൻ പ്രയോഗിച്ച വാക്കാണെങ്കിലും അതിനെ ഞാൻ അഭിമാനമായി… അംഗീകാരയായും കാണുന്നു, ഫ്രൻഷെർ. കാരണം ആത്മാവുള്ള ശക്തികള്‍ക്ക് മാത്രമേ സ്നേഹിക്കാന്‍ കഴിയൂ. സ്നേഹം ഒരു ശാപം ആണ് എന്നറിയുക. അത് ആത്മാവ്, മനസ്സ്, ഹൃദയം എന്നിവയെ ബാധിച്ച്… ചിന്താഗതിയെ പോലും മാറ്റിമറിക്കും. നിനക്ക് സംഭവിച്ചത് പോലെ സ്വന്തം വ്യക്തിത്വത്തെ പോലും അത് മാറ്റും, ഫ്രൻഷെർ.

പക്ഷേ ആത്മാവ് ഇല്ലാത്ത എന്നെ ഒരിക്കലും എന്റെ നിലപാടില്‍ നിന്നും ഒരു ശക്തിക്കും മാറ്റാൻ കഴിയില്ല. അതുകൊണ്ട് ഞാൻ എപ്പോഴും ഉന്നത നിലയില്‍ തന്നെ നിലനില്‍ക്കും…. മറ്റുള്ള ശക്തികള്‍ എന്റെ കാല്‍കീഴിലും…”

അഹങ്കാരത്തോടെ അത്രയും പറഞ്ഞ ആ മനുഷ്യ രൂപത്തില്‍ നില്‍ക്കുന്ന അവ്യവസ്ഥ-ശക്തിയെ ഞാൻ പുരികം കൂറ്പ്പിച്ചു നോക്കി.

“എങ്ങനെയും ഒഷേദ്രസ് അല്ലെങ്കിൽ നീ എന്നെ നശിപ്പിക്കും…. അപ്പോ പിന്നെ നീ എന്നില്‍ അടിച്ചേല്പിച്ച നിയോഗത്തെ ഞാൻ എന്തിനു പൂര്‍ത്തീകരിക്കണം…? എന്തുകൊണ്ട് എന്നെ ഞാൻ സ്വയം നശിപ്പിച്ച്, ഒഷേദ്രസിനെ നി സ്വയം നേരിടാനുള്ള സാഹചര്യത്തെ നിനക്ക് ഞാൻ ഒരുക്കി തന്നുടാ…?”

അത്രയും പറഞ്ഞിട്ട് ഞാൻ ഒരു ഭ്രാന്തനെ പോലെ ചിരിച്ചു… അട്ടഹസിച്ചു ചിരിച്ചു.

ഉടനെ എന്റെ മനസില്‍ എന്തിനേയോ തിരഞ്ഞു കൊണ്ടിരുന്ന അവ്യവസ്ഥ-ശക്തിയുടെ സാന്നിധ്യം, എന്റെ ആഗ്രഹം പോലെ, കഠിന കോപത്തോടെ എന്നെ വിട്ടകന്നു.

“നിന്റെ ആവശ്യം എനിക്ക് ഇല്ലായിരുന്നെങ്കില്‍ ഈ നിമിഷം തന്നെ നിന്നെ ഞാൻ നിസ്സാരമായി നശിപ്പിക്കുമായിരുന്നു, ഫ്രൻഷെർ… പക്ഷേ ഇതില്‍ നിന്നും നി ഒളിച്ചോടില്ല എന്നെനിക്കറിയാം… നീ സ്വയം നശിപ്പിക്കുകയുമില്ല, കാരണം നിന്റെ അവസാനം ശ്വാസം വരെ നി നിനക്ക് എതിരെ തിരിഞ്ഞ ശക്തികള്‍ക്ക് എതിരായി പൊരുതി കൊണ്ടിരിക്കും.. എനിക്ക് എതിരായി പോലും നി പ്രവർത്തിക്കും, ഫ്രൻഷെർ. അതാണ് നിന്റെ പ്രത്യേകത… സ്വയം നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഭീരുവല്ല നീ.” അതും പറഞ്ഞ് അവ്യവസ്ഥ-ശക്തിയുടെ മനുഷ്യ ശരീരം അപ്രത്യക്ഷമായി.

അവ്യവസ്ഥ-ശക്തി പറഞ്ഞത് ശരിയാണ്…. എന്നെ സ്വയം നശിപ്പിക്കാന്‍ ഞാൻ തയ്യാറല്ല. ഞാൻ പുഞ്ചിരിച്ചു.

“നീ വലിയ ശക്തനാണ്…” ഞാൻ ഉറക്കെ പറഞ്ഞു. “പക്ഷേ നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും നിന്റെ സൃഷ്ടിയായ എന്റെ വ്യക്തിത്വത്തെ പോലും മാറ്റി. എന്നാല്‍ നിനക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലതാനും.” ഞാൻ പരിഹസിച്ചു.

 

“വിഡ്ഢി…”

അവ്യവസ്ഥ-ശക്തിയുടെ ശബ്ദം കോപത്തോടെ എങ്ങും മുഴങ്ങി.

എന്നിട്ട് പിന്നെയും എനിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു.

“ആത്മാവ് ഇല്ലാത്ത എനിക്ക് സ്നേഹം എന്ന വികാരം ഇല്ലാത്തത് പോലെ വ്യക്തിത്വവും ഇല്ലെന്നറിയുക. ആയതിനാൽ വ്യക്തിത്വം എന്താണെന്നും ഞാൻ അറിയുന്നില്ല. അതുകൊണ്ട് നിന്റെ വ്യക്തിത്വം മാറിക്കൊണ്ടിരിക്കുന്നു

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.