മാന്ത്രികലോകം 14 [Cyril] 2103

“നിന്നില്‍ നിന്നും എനിക്ക് നേടാനുള്ളത് ഞാൻ നേടി കഴിഞ്ഞതും നിന്റെ ആത്മാവിനെ ഞാൻ നശിപ്പിക്കുന്നതിന് മുൻപായി നിന്നെ ഞാൻ ശിക്ഷിക്കും, ഫ്രൻഷെർ. ..” അവ്യവസ്ഥ-ശക്തി ശാന്തമായി പറഞ്ഞു.

പക്ഷേ ക്രോധം അതിന്റെ ആ മനുഷ്യ ശരീരത്തിൽ നിന്നും ശക്തമായി എനിക്ക് നേരെ വമിക്കുന്നുണ്ടായിരുന്നു.

“എന്നെ നിനക്ക് ശിക്ഷിക്കാം…” ഞാൻ പുച്ഛത്തോടെ പറഞ്ഞു. “എന്റെ ആത്മാവിനെ നിനക്ക് നശിപ്പിക്കാം…” അതിനെ വെറുപ്പിക്കുന്ന തരത്തിൽ ഞാൻ ചുണ്ട് കോട്ടി കൊണ്ട് പറഞ്ഞു.

എന്റെ പ്രകോപനം അതിനെ ശെരിക്കും ചൊടിപ്പിച്ചു.

ഉടനെ അവ്യവസ്ഥ-ശക്തിയിൽ നിന്നും ഉത്ഭവിച്ച ഒരു ശക്തി നിര്‍ദ്ദയമായി എന്റെ മേല്‍ പതിച്ചു.

അടുത്ത നിമിഷം എന്റെ അവതാർ പല ഭാഗങ്ങളായി ചിതറി…. പക്ഷേ എന്റെ മനഃശക്തിയെ സ്വരൂപിച്ച് ഞാൻ എന്റെ അവതാറിനെ പുനഃസൃഷ്ടിച്ചു.

അതുകണ്ട് അവ്യവസ്ഥ-ശക്തിയുടെ ക്രോധം പിന്നെയും വര്‍ധിച്ചു.

ഞാൻ പൊട്ടിച്ചിരിച്ചു. എന്നിട്ട് ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ തുടർന്നു—,

“പക്ഷേ ഇപ്പോൾ നിന്റെ ഭീഷണിയെ ക്കുറിച്ചോർത്തു ഞാൻ ഭയക്കുന്നില്ല….… നിന്നെയും ഞാൻ ഭയക്കുന്നില്ല…” ഞാൻ ശാന്തമായി തന്നെ പറഞ്ഞു.

അവ്യവസ്ഥ-ശക്തി എന്നെ കൊല്ലാന്‍ ഒരുങ്ങുന്നത് പോലെ നോക്കി.

“നീ എന്നെ സൃഷ്ടിക്കാന്‍ കാരണം – ചിലതിനെ നിയന്ത്രിച്ച് നിന്റെ ശക്തിയില്‍ ബന്ധിപ്പിക്കാനും മറ്റുള്ളതിനെ എല്ലാം ഞാൻ നശിപ്പിക്കാനും വേണ്ടിയാണ്.

നിന്റെ ആവശ്യം എനിക്ക് നിറവേറ്റാൻ കഴിഞ്ഞാലും ഇല്ലെങ്കിലും അവസാനം നീ എന്റെ ആത്മാവിനെ നശിപ്പിക്കുക തന്നെ ചെയ്യും… നി ആരെയും വിശ്വസിക്കുന്നില്ല എന്നും… മറ്റുള്ള ശക്തികള്‍ നിന്നെക്കാൾ ശക്തിയില്‍ ഉയരും എന്ന ഭയം നിന്നില്‍ മറഞ്ഞു കിടക്കുന്നു എന്നതിന്റെ തെളിവുമാണ് അത്. നീ വെറുമൊരു ഭീരുവാണ് …”

ഞാൻ പറഞ്ഞത് കേട്ട് അവ്യവസ്ഥ-ശക്തി എന്റെ ആത്മാവിനെ നശിപ്പിക്കും എന്നാണ് കരുതിയത്.. പക്ഷേ അവ്യവസ്ഥ-ശക്തി പൊട്ടിച്ചിരിച്ചു.

“എനിക്ക് വേണ്ടതിനെ നേടാൻ ഞാൻ പലതിനെയും സൃഷ്ടിക്കും, ഫ്രൻഷെർ… നേടിയ ശേഷം എന്റെ നേട്ടത്തിന് ഹേതുവായിരുന്നതിനെ പോലും ഞാൻ നശിപ്പിക്കും… ആ ഹേതു എന്റെ ശക്തിയില്‍ നിന്നും ജനിച്ച സൃഷ്ടി ആയാലും. അത് എന്റെ അവകാശമാണ്, ഫ്രൻഷെർ … അതിൽ എന്തു ഭീരുത്വം ആണുള്ളത്…?”

ഞാൻ അതിനെ വെറുപ്പോടെ നോക്കി.

“നീ എന്നെ ഭയക്കുന്നില്ലെന്നു പറഞ്ഞു.. പക്ഷേ നി എന്നെ ഭയക്കുന്നു, ഫ്രൻഷെർ…. നിന്റെ മരണത്തെ നി ഭയക്കുന്നു, അത് സ്വാഭാവികം. നിന്റെ ഭയത്തെ നി ഉള്ളില്‍ മറച്ചു കൊണ്ട് എന്റെ മേല്‍ വെറും പുച്ഛത്തെ വിതറുന്ന എന്നും എനിക്കറിയാം, ഫ്രൻഷെർ…”

അതുകേട്ടു ഞാൻ ഉറക്കെ ചിരിച്ചു. അവ്യവസ്ഥ-ശക്തി കോപത്തോടെ എന്നെ ചുഴിഞ്ഞു നോക്കി.

“അന്നു ഞാൻ ഒഷേദ്രസിനെ ഭയപ്പെട്ടിരുന്നു എന്നത് സത്യം… കുറച്ചു ദിവസങ്ങളായി നിന്നെയും ഭയപ്പെട്ടിരുന്നു എന്നതും പരമാര്‍ത്ഥം…..

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.