അതുതന്നെയാണ് നി ചെയ്യേണ്ടത്, ഫ്രൻഷെർ.. എന്റെ പുത്രാ…” അവ്യവസ്ഥ-ശക്തിയുടെ ശബ്ദം എന്റെ മനസില്‍ മുഴങ്ങി. “അതിനുശേഷം എന്റെ ആവശ്യങ്ങള്‍ എല്ലാം നീ നിറവേറ്റും…. നിന്നിലൂടെ ഞാൻ എല്ലാം നേടും. പ്രകൃതിയും നിഗൂഢ ശക്തികളും സൃഷ്ടിച്ച എല്ലാറ്റിനെയും നി നശിപ്പിക്കണം..
പിന്നീട് എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നതിനെ മാത്രമേ ഞാൻ സൃഷ്ടിക്കുകയുള്ളൂ — ഇനി ഞാൻ മാത്രമേ സൃഷ്ടിക്കാന്‍ പാടുള്ളു. അതിന്റെ പ്രാരംഭ ഘട്ടമായി എല്ലാറ്റിനെയും നി നശിപ്പിക്കണം.. നി നശിപ്പിക്കും, ഫ്രൻഷെർ.
ഇന്നു തുടങ്ങി മൂന്ന് മാസം തികയുന്ന അന്നു, ഒരു പുതിയ തുടക്കത്തിന്റെ സംരംഭത്തിനായുള്ള യുദ്ധം ആരംഭിക്കും… അതിൽ ഞാൻ വിജയിക്കും…”
അതു കേട്ട എന്റെ മനസ്സ് നിറഞ്ഞു.
എന്റെ മനസ്സു മുഴുവനും എന്റെ നിയോഗം മാത്രം നിറഞ്ഞു നിന്നു.
*****************
ഫ്രൻഷെർ
അവ്യവസ്ഥ-ശക്തി എന്റെ ആത്മാവിലും ബോധ മനസ്സിലും ശക്തമായ സ്വാധീനം ചെലുത്തി കൊണ്ടിരുന്നു… എന്നെ പൂര്‍ണമായി അതിന്റെ നിയന്ത്രണത്തിൽ ആക്കാന്‍ വേണ്ടി. എന്നാൽ നിരവധി സുഷിരങ്ങള്‍ ഉള്ള ബലൂൺ പോലെ ആയിരുന്നു ഞാൻ…. എന്റെ ഗതിയെ അതിന് പൂര്‍ണമായി നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥ –
പക്ഷേ എന്റെ വിധിനിയോഗം എല്ലാറ്റിനെയും നിയന്ത്രിച്ച് എന്റെ ഗതിയെ ഒഷേദ്രസിന്റെ നേര്‍ക്ക് തന്നെ നയിച്ചു കൊണ്ടിരുന്നു.
ഒഷേദ്രസും ആയുള്ള യുദ്ധത്തിൽ നിന്നും ഒഴിഞ്ഞു മാറാൻ കഴിയാത്തതിന് പല കാരണങ്ങൾ ഉണ്ട് :—
എന്റെ വാള് ഉപയോഗിച്ച് മാത്രമേ ദൈവങ്ങളെ വധിക്കാന്‍ കഴിയൂ… അതുകൊണ്ട് ഒഷേദ്രസ് എപ്പോഴും എന്നെ നിയന്ത്രിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും…. പക്ഷേ എന്നെ നിയന്ത്രിക്കാൻ ഇനി ഞാൻ ആരെയും അനുവദിക്കില്ല.
എന്തായാലും ഇപ്പോൾ ഞാൻ ആരാണെന്ന് ഒഷേദ്രസ് മനസ്സിലാക്കിയ സ്ഥിതിക്ക് എന്നെ ഒഷേദ്രസ് അധികമായി ഭയക്കാൻ തുടങ്ങി എന്നത് ഞാൻ അറിയുന്നു. കാരണം ഒഷേദ്രസിനെ നേരിടാന്‍ കഴിയുന്ന ഏക ശക്തി ഞാൻ മാത്രമാണ്. അതുകൊണ്ട് ഒഷേദ്രസ് എന്നെ നശിപ്പിക്കാന്‍ മാത്രമേ ഇനി ശ്രമിക്കുകയുള്ളു. പക്ഷേ അതിനെയും എനിക്ക് അനുവദിക്കാന്‍ കഴിയില്ല.
പിന്നേ ഒഷേദ്രസ് വിജയിച്ചാൽ ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളേയും അടിമയാക്കി മാറ്റം… ഇതും ഞാൻ അനുവദിക്കില്ല.
ഞാൻ അവ്യവസ്ഥ ശക്തിയിൽ നിന്നും ജനിച്ചവന് ആയിരിക്കാം… പക്ഷേ അവ്യവസ്ഥ ശക്തിയെ പോലെ എല്ലാ ജീവജാലങ്ങളേയും ഞാൻ വെറുക്കുന്നില്ല. എല്ലാ ശക്തികളേയും ഞാൻ വെറുക്കുന്നില്ല… പക്ഷേ ചിലത് നേടണമെങ്കില്‍ മറ്റു ചിലതിനെ നശിപ്പിക്കുക തന്നെ വേണം…. ഞാൻ നശിപ്പിക്കുക തന്നെ ചെയ്യും. എന്റെ സ്വാതന്ത്ര്യം — അതാണ് എനിക്ക് വലുത്.
പക്ഷേ അവ്യവസ്ഥ ശക്തിയില്‍ എന്റെ ബന്ധനം കാരണം എന്റെ ആത്മാവിന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെടാനും തുടങ്ങിയിരുന്നു.
അതിനെ മുതലെടുത്തു കൊണ്ട്, ഒഷേദ്രസിനെ നശിപ്പിക്കുക എന്ന ഒറ്റ ചിന്തയെ അവ്യവസ്ഥ-ശക്തിക്ക് എന്റെ ബോധ മനസില്‍ അടിച്ചേല്പിച്ചു കൊണ്ടിരുന്നു…. അതിന്റെ അവകാശ ബോധത്തെ എന്റെ ആത്മാവില്‍ നിറച്ച് എന്റെ നിയോഗത്തെ സൃഷ്ടിക്കുകയായിരുന്നു അവ്യവസ്ഥ-ശക്തി.
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?