എന്റെ ഉപബോധ മനസ്സിന്റെ ചോദ്യവും അത് പറഞ്ഞതും എല്ലാം കേട്ടു ഞാൻ പൊട്ടിച്ചിരിച്ചു.
‘എന്നില്‍ നിന്നും ഒരുപാട് രഹസ്യങ്ങളെ ഞാൻ പോലുമറിയാതെ നീ സൂക്ഷിച്ചിരുന്നു, പക്ഷേ ഇപ്പോൾ അതെല്ലാം രഹസ്യങ്ങള്‍ അല്ലാതായി കഴിഞ്ഞിരിക്കുന്നു. നിന്നില്‍ അടങ്ങിയിരിക്കുന്ന രഹസ്യങ്ങള്‍ എല്ലാം എനിക്ക് ഇപ്പോൾ അറിയാം.’ ഞാൻ പറഞ്ഞു.
‘അത് അസാധ്യമായ കാര്യമാണ്, ഫ്രൻഷെർ…’ എന്റെ ഉപബോധ മനസ്സിന്റെ ശബ്ദത്തില്‍ ഒരു ഞെട്ടല്‍ ഉണ്ടായിരുന്നു. ‘നിന്റെ ബോധ മനസില്‍ എന്റെ നിയന്ത്രണം ഇപ്പോഴും ഉണ്ട്.. എന്നില്‍ നിന്നും നി എന്തുതന്നെ മനസ്സിലാക്കിയാലും അത് ഞാൻ അറിയും… പക്ഷേ ഒരുപാട് കാര്യങ്ങൾ ഇപ്പോഴും നി മനസ്സിലാക്കിയിട്ടില്ല എന്നു ഞാൻ അറിയുന്നു, ഫ്രൻഷെർ..’
അതുകേട്ട് ഞാൻ ഊറിച്ചിരിച്ചു.
‘ഘാതകവാൾ, ക്ഷണകാന്തി പക്ഷി, പ്രകൃതിയുടെ ഊര്‍ജ്ജം, ദ്രാവക അഗ്നിയുടെ സത്ത എന്ന ഈ നിയന്ത്രണ ശക്തികള്‍ക്കും……. പിന്നെ നിഗൂഢ ശക്തികളും പ്രകൃതി ശക്തിയുടെ സ്വാധീനവും എല്ലാം ഒന്നു ചേര്‍ന്നാല്‍ എന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയുമെന്ന് നി വിശ്വസിക്കുന്നുവോ…..?, അവസാന നിമിഷം നിങ്ങൾ എല്ലാ ശക്തികളും എനിക്ക് എതിരായി തിരിഞ്ഞാൽ പോലും നിങ്ങള്‍ക്കെന്നെ ബന്ധിക്കാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുവോ..?’ ഞാൻ ചോദിച്ചു.
ഉപബോധ മനസ് പിന്നെയും ഞെട്ടിയത് ഞാൻ അറിഞ്ഞു. ഉടനെ ഞാൻ ഉറക്കെ ചിരിച്ചു.
‘പക്ഷേ നിന്റെ ഉപബോധ മനസായ എന്നെ നി ആ കൂട്ടത്തില്‍ ഉള്‍പ്പെടുത്താൻ മറന്നു പോയിരിക്കുന്നു, ഫ്രൻഷെർ….’
അതുകേട്ട് ഞാൻ പിന്നെയും ചിരിച്ചു.
‘നീയെന്റെ ഉപബോധ മനസ് മാത്രമല്ല എന്ന സത്യവും ഞാൻ അറിയുന്നു…’ ചിരി മതിയാക്കി ഗൌരവത്തോടെ ഞാൻ പറഞ്ഞു.
എന്റെ ഉപബോധ മനസ് ഒന്നും മിണ്ടിയില്ല. പക്ഷേ അതിന്റെ അസ്വസ്ഥത വര്‍ധിക്കുന്നത് ഞാൻ അറിഞ്ഞു.
‘പണ്ട് നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും ചേര്‍ന്ന് ഒഷേദ്രസിനെ നന്മയുടെ ശക്തിയായി മാറ്റാനും നിലനിര്‍ത്താനും വേണ്ടി അതിശക്തമായ നന്മയുടെ തിരിച്ചറിവ് ഊര്‍ജ്ജത്തെ ഒഷേദ്രസിന്റെ ഉപബോധ മനസില്‍ പകര്‍ന്നു കൊടുത്തിരുന്നു. പക്ഷേ ആ ശക്തി വളര്‍ന്നു നിയന്ത്രിച്ച് ഒഷേദ്രസിനെ നന്മയുടെ ഭാഗമായി മാറ്റുന്നതിന് മുന്നേ ഒഷേദ്രസ് അതിനെ ആദ്യഘട്ടത്തിൽ തന്നെ പുറന്തള്ളി.
അതുപോലെത്തന്നെ ഞാൻ അൽദീയയുടെ ഉദരത്തിൽ എന്നെ നിക്ഷേപിച്ച സമയം, നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും എന്റെ ഉപബോധ മനസില്‍ ഒഷേദ്രസിന് പകര്‍ത്തിയത് പോലത്തെ അതിശക്തമായ നന്മയുടെ ശക്തിയെ പകര്‍ന്നു തന്നിരുന്നു. നീയാണ് ആ ശക്തി എന്നതിനേയും ഞാൻ അറിയുന്നു. നീയാണ് എന്റെ വ്യക്തിത്വത്തെ മാറ്റി, കഴിഞ്ഞ പതിനേഴ് വര്‍ഷമായി എന്നെ ഇത്തരത്തിൽ നിലനിര്‍ത്തി യിരുന്നത്. പക്ഷേ ഇനി നിന്റെ സ്വാധീനം എന്നില്‍ വിലപ്പോവില്ല… എന്റെ യഥാര്‍ത്ഥ ഉപബോധ മനസ്സിനെയും നിനക്കിനി നിയന്ത്രിക്കാൻ കഴിയില്ല. എന്റെ ഉപബോധ മനസില്‍ അവ്യവസ്ഥ-ശക്തിക്ക് പ്രവേശിക്കാന്‍ കഴിയാത്ത പോലെ ഇനിമുതല്‍ നിനക്കും കഴിയില്ല. അതിനുള്ള തടസ്സങ്ങള്‍ എല്ലാം ഞാൻ സൃഷ്ടിച്ചു കഴിഞ്ഞു. അതുകൊണ്ടാണ് എന്റെ ഉപബോധ മനസില്‍ ഞാൻ മറവ് ചെയ്തിരിക്കുന്ന ബോധ മനസ്സിന്റെ ഒരു അംശത്തിൽ അടങ്ങിയിരിക്കുന്ന രഹസ്യങ്ങളെ നിനക്ക് പോലും അറിയാൻ കഴിയാത്തത്…..
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?