നിന്റെ പതിനേഴ് വര്‍ഷ കാലം, നന്മ എന്നു നിങ്ങൾ വിഡ്ഢികള്‍ വിശേഷിപ്പിക്കുന്ന ആ ഭാഗത്ത് നി ജീവിച്ചിരുന്ന സമയത്തുള്ള നിന്റെ നല്ല ഓര്‍മകളേയും നിന്നില്‍ ഞാൻ നിലനിര്‍ത്തും…. സാഷയോട് നിനക്ക് ഉണ്ടായിരുന്ന പ്രണയം… നിന്റെ അമ്മമാര്‍ എന്നു നി കരുതിയിരുന്ന അവരുടെ മേല്‍ നി വച്ചിരുന്ന സ്നേഹം, നിന്റെ സഹോദരി ഹഷിസ്ത്രയോട് നിനക്ക് ഉണ്ടായിരുന്ന സ്നേഹം… നിന്റെ കൂട്ടുകാരോടും നിനക്ക് തോന്നിയിരുന്നു സ്നേഹം എല്ലാം നിന്റെ മനസില്‍ ഞാൻ നിലനിര്‍ത്തും.
ഒരു അവസാനവും ഇല്ലാതെ നിന്റെ മനസ്സ് എന്നില്‍ ബന്ദിയായി കഴിയും, ഫ്രൻഷെർ. നിനക്ക് നഷ്ട്ടപ്പെട്ട പ്രണയവും സ്നേഹവും എല്ലാം നിന്റെ മനസ്സില്‍ എപ്പോഴും നിലനില്ക്കും… ആ ഓര്‍മകള്‍ നിന്റെ വേദനയായി മാറും. അതിനെ നി എത്രത്തോളം ആസ്വദിക്കാം എന്നെനിക്ക് കാണണം… നിന്റെ വേദനയെ ഞാൻ ആസ്വദിക്കാം, ഫ്രൻഷെർ… നിന്റെ രോദനത്തിൽ ഞാൻ ആനന്ദിക്കും… നിനക്ക് നിലവിളിച്ച് കരയാന്‍ നിന്റെ മനസ്സിന് ഞാൻ സംസാര ശേഷിയും നല്‍കും….” അത്രയും പറഞ്ഞിട്ട് ഒരു അട്ടഹാസ ചിരിയോടെ അത് അപ്രത്യക്ഷമായി.
അവ്യവസ്ഥ-ശക്തിയുടെ ഭീഷണി എന്റെ മനസ്സിനെ അലട്ടിയെങ്കിലും തല്ക്കാലം അതിനെ മറക്കാൻ ഞാൻ തീരുമാനിച്ചു.
എന്തായാലും എന്റെ സംശയങ്ങള്‍ എല്ലാം ശരിയായിരുന്നു – നിഗൂഢ ശക്തികള്‍ക്കും അവ്യവസ്ഥ-ശക്തിക്കും മുകളില്‍ മറ്റൊരു ശക്തിയുണ്ട്.
അവ്യവസ്ഥ-ശക്തി എന്നെ സൃഷ്ടിച്ചുവെങ്കിലും ആ നിമിഷം തന്നെ എന്റെ ഉപബോധ മനസ്സ് ആ ഉയർന്ന ശക്തിയെ അറിയുകയും ആ ശക്തിയില്‍ നിന്നും നേരിയ അംശം ശക്തിയെ സ്വീകരിച്ച് പരിണാമം പ്രാപിക്കുകയും ചെയ്തത് കൊണ്ടാണ് എന്നെ അവ്യവസ്ഥ-ശക്തിക്ക് പൂര്‍ണമായി നിയന്ത്രിക്കാന്‍ കഴിയാതെ പോയതും, നിഗൂഢ ശക്തികളും പ്രകൃതി ശക്തികളും എന്നെ മാറ്റി കൊണ്ടിരുന്നപ്പോ അവ്യവസ്ഥ-ശക്തിക്ക് അതിനെ തടയാൻ കഴിയാതേയും പോയത്.
പക്ഷേ ഞാൻ സ്വയം അവ്യവസ്ഥ-ശക്തിയിൽ എന്റെ ആത്മാവിനെ ബന്ധിച്ചത് കൊണ്ട് മാത്രമാണ് അവ്യവസ്ഥ-ശക്തിക്ക് എന്റെ മേല്‍ ഇത്രത്തോളം നിയന്ത്രണം ലഭിച്ചത്.
അതുപോലെ ഒഷേദ്രസ് എന്റെ രക്തത്തിന്റെ സത്തയിൽ നിന്നും അവ്യവസ്ഥ-ശക്തിയെ സ്വീകരിച്ച്… പരിണാമം പ്രാപിച്ച്.. എന്നെപ്പോലെ ആ ഉയർന്ന ശക്തിയില്‍ നിന്നും നേരിയ അംശവും സ്വീകരിച്ചത് കൊണ്ടാണ് അവ്യവസ്ഥ-ശക്തിക്ക് ഒഷേദ്രസിന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയാത്തത്. ഒഷേദ്രസും എന്നെപോലെ അവ്യവസ്ഥ-ശക്തിയിൽ സ്വന്തം ആത്മാവിനെ ബന്ധിച്ചാൽ മാത്രമേ അവ്യവസ്ഥ-ശക്തിക്ക് ഒഷേദ്രസിനെ നിയന്ത്രിക്കാൻ കഴിയൂ.
പക്ഷേ എന്നില്‍ നിന്നും അവ്യവസ്ഥ-ശക്തിയെ സ്വീകരിച്ച് പ്രകൃതി-വിരുദ്ധ-വിദ്യയെ പ്രയോഗിക്കാൻ പ്രാപ്തി നേടി കഴിഞ്ഞ ഒഷേദ്രസിന് അവ്യവസ്ഥ-ശക്തിയിൽ തന്റെ ആത്മാവിനെ ബന്ധിക്കേണ്ട അവശ്യം ഇല്ലതാനും.
ഒഷേദ്രസും ഞാനും തമ്മില്‍ വരാനിരിക്കുന്ന യുദ്ധത്തെ കുറിച്ച് ഞാൻ ഓര്‍ത്തു നോക്കി. യുദ്ധ ഫലം എന്തായിരിക്കുമെന്ന് എനിക്കറിയില്ല…. ആര്‍ക്കും പ്രവചിക്കാനാവില്ല.
പെട്ടന്നു എന്റെ ചുണ്ടില്‍ ഒരു പുഞ്ചിരി വിരിഞ്ഞു.
നേരത്തെ ക്ഷുഭിതനായിരുന്ന അവ്യവസ്ഥ-ശക്തിയെ എനിക്ക് ചെറുതായി സ്വാധീനിക്കാനും പ്രേരിപ്പിക്കാനും കഴിഞ്ഞു എന്നത് സത്യമാണ്. അങ്ങനെ എന്റെ സംശയ നിവാരണത്തിനും ചില കാര്യങ്ങളെ തിട്ടപ്പെടുത്തുന്നതിനും വേണ്ടി ഞാൻ നടത്തിയ നീക്കങ്ങള്‍ക്ക് കുറച്ചെങ്കിലും ഫലം ഉണ്ടായി.
ആ ഉയർന്ന ശക്തിയെ കുറിച്ച് അവ്യവസ്ഥ-ശക്തി ബോധം ഇല്ലാതെ എന്നോട് സൂചിപ്പിച്ചു പോയതു കൊണ്ടാണ് അതിന് എന്നോട് അടങ്ങാത്ത ദേഷ്യം തോന്നിയത്. ആ ഉയർന്ന ശക്തിയെ കുറിച്ച് ഞാനും ഒഷേദ്രസും അറിഞ്ഞിട്ടില്ല എന്നാണ് അവ്യവസ്ഥ-ശക്തി വിചാരിച്ചിരുന്നത്.
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?