“അപ്പോ ഒഷേദ്രസിന് എന്റെ ആത്മാവിനെ നശിപ്പിക്കാന്‍ കഴിഞ്ഞാൽ…?” ഞാൻ ചോദിച്ചു.
“അപ്പോഴും നിന്റെ ശക്തിയെ ഞാൻ എന്നില്‍ ലയിപ്പിച്ച് പരിണാമം പ്രാപിക്കും. പക്ഷേ ഏകാധിപത്യം സ്ഥാപിക്കാൻ ഒഷേദ്രസ് എന്റെ മുന്നില്‍ വിലങ്ങുതടിയായി നില്ക്കും. കാരണം അവന്റെ ചിന്താഗതിയും അതുതന്നെയാണ്. അതുകൊണ്ട് നിനക്ക് ഒഷേദ്രസിനെ നശിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കിൽ മാത്രമേ രണ്ടാം ഘട്ടം ഒരു യുദ്ധമായി മാറുകയുള്ളു — ഞാനും ഒഷേദ്രസും തമ്മില്‍ ആയിരിക്കും ആ യുദ്ധം…” അവ്യവസ്ഥ-ശക്തി തെല്ല് അസ്വസ്ഥതയോടെ പറഞ്ഞു.
“എന്തുകൊണ്ട് അവ്യവസ്ഥ-ശക്തിയായ നിനക്കു ഒഷേദ്രസിലുള്ള അവ്യവസ്ഥ-ശക്തിയെ നിയന്ത്രിക്കാൻ കഴിയുനില്ല….?” ഞാൻ പുച്ഛത്തോടെ ചോദിച്ചു.
“നിന്റെ പുച്ഛം നീ മറ്റുള്ളവര്‍ക്ക് നേരെ പ്രയോഗിക്കുക, അല്പ്പശക്തി” അവ്യവസ്ഥ-ശക്തി കോപത്തോടെ അലറി.
ഞാൻ ഉറക്കെ ചിരിച്ചു. അവ്യവസ്ഥ-ശക്തി വെറുപ്പോടെ നോക്കി. അതിന്റെ കോപം വര്‍ധിച്ചു കൊണ്ടിരുന്നു.
“ഒഷേദ്രസിന് നീ മൂലം ലഭിച്ച അവ്യവസ്ഥ-ശക്തി ആ നിമിഷം തന്നെ പരിണമിച്ചിരുന്നു. അതുകാരണം ഞാൻ പണ്ട് സ്വീകരിച്ച ഉയർന്ന ശക്തിയില്‍ നിന്നും നേരിയ അംശത്തെ ഒഷേദ്രസിനും സ്വീകരിക്കാൻ കഴിഞ്ഞു. അതുകൊണ്ട് ഒഷേദ്രസിന്റെ ആത്മാവിനെ അവന് എന്നില്‍ ബന്ധിക്കാത്ത പക്ഷം എനിക്ക് അവന്റെ ശക്തിയെ നിയന്ത്രിക്കാൻ കഴിയി——”
പെട്ടന്ന് അവ്യവസ്ഥ-ശക്തി യേക്കാൾ ഒരു വലിയ ശക്തി ഉണ്ടെന്ന രഹസ്യത്തേയാണ് അത് എന്നോട് പറഞ്ഞതെന്നു ബോധവാനായത് പോലെ അവ്യവസ്ഥ-ശക്തി ഒന്ന് ഞെട്ടി. എന്നിട്ട് ഭീതിയോടെ അത് എന്നെ തുറിച്ചു നോക്കി…
ഞാൻ നിഷ്കളങ്കമായി പുഞ്ചിരിച്ചു. പക്ഷേ എന്റെ കണ്ണില്‍ അപഹാസ്യം നിറഞ്ഞു നിന്നു.
“ധിക്കാ……….രി…….” അവ്യവസ്ഥ-ശക്തി അലറി.
ഞാൻ അവജ്ഞയോടെ ചിരിച്ചു.
“എന്നെ പോലും നി സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവോ…? എന്റെ മനസില്‍ നി സ്വാധീനം ചെലുത്തുന്നത് ഞാൻ അറിയുന്നു…”
അവ്യവസ്ഥ-ശക്തി കോപത്തോടെ ഗര്‍ജ്ജിച്ചു. അതിന്റെ കണ്ണുകൾ കോപം കൊണ്ട് ജ്വലിച്ചു.
പക്ഷേ ഉടൻ തന്നെ അവ്യവസ്ഥ-ശക്തി ശാന്തമായി.. എന്നിട്ട് പുഞ്ചിരിച്ചു.
അത് പെട്ടന്നു ചിരിക്കാന്‍ ഉണ്ടായ കാരണം അറിയാതെ ഞാൻ എന്റെ ചിരി നിർത്തി അതിനെ സംശയത്തോടെ നോക്കി.
“നിന്റെ ആവശ്യം കഴിഞ്ഞാൽ ഒരു നിമിഷം പോലും നിന്റെ ആത്മാവിനെ ഞാൻ നിലനിര്‍ത്തില്ല, ഫ്രൻഷെർ… പക്ഷേ നിന്നെ എന്നില്‍ ലയിപ്പിച്ച ശേഷവും നിന്റെ ബോധ മനസ്സിനെ ഞാൻ നിലനിര്‍ത്തും… മാന്ത്രിക ശക്തികള്‍ ഒന്നുമില്ലാത്ത സാധാരണ മനുഷ്യ മനസ്സായി മാത്രം.
മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
സ്നേഹത്തോടെ LOTH…???
വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️
Bro… Dutiyil join cheitho.. May 1 pratheekshikkamo
ചെറിയൊരു business ആണ് ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട് തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.
സ്നേഹത്തോടെ Cyril ❤️❤️❤️
Thanks bro
ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട് നന്ദിയും സ്നേഹവും ???.
Oke bro etra vaykiyalum koyapalla nirthikalarudhu ketto
❤️?
Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum
അധികം വൈകില്ല bro❤️?
Othiri gap ozhivaakkaan shramichoode, Cyril?
March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
Any how take care…
നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത് അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?
? Happy Vishu ❤️
Belated വിഷു ആശംസകള്‍ ?