മാന്ത്രികലോകം 14 [Cyril] 2103

“നി നന്മയും-തിന്മയും അല്ലെങ്കിൽ പിന്നേ നി എന്താണ്…?” ഞാൻ ചോദിച്ചു.

“എന്നില്‍ നന്മയും ഇല്ല.. തിന്മയും ഇല്ല.. നിഗൂഢ നിയമങ്ങളും എനിക്ക് ബാധകമല്ല, ഫ്രൻഷെർ.

നിങ്ങൾ എല്ലാ ശക്തികളും അംഗീകരിക്കാന്‍ വിസമ്മതിക്കുന്ന യാഥാര്‍ത്ഥ്യം എന്തെന്നാല്‍, വെറും രണ്ടു ശക്തികള്‍ മാത്രമാണ് എവിടെയും ഉള്ളതു… എവിടെയും നിലനില്‍ക്കുന്നത് —— അതിലൊന്ന് അവ്യവസ്ഥ-ശക്തി എന്ന ഞാൻ എന്നറിയുക..”

“അപ്പോ ഏതാണ് രണ്ടാമത്തേത്….?” ജിജ്ഞാസയോടെ ഞാൻ ചോദിച്ചു.

“ഞാൻ ഒഴികെ മറ്റെല്ലാ ശക്തികളും രണ്ടാമത്തെ വിഭാഗത്തിൽ പെടും. അതിനെ വ്യവസ്ഥാനുസൃത ശക്തികള്‍ എന്നു പറയാം. അല്ലാതെ നിങ്ങൾ വിഡ്ഢികള്‍ പറയുന്നു പോലെ നന്മയും തിന്മയും അല്ലാ, ഫ്രൻഷെർ. നന്മയും തിന്മയും എല്ലാം വെറും മിഥ്യ മാത്രമാണ്… വെറും വാക്കുകള്‍…”

“എന്തുകൊണ്ടാണ് നി ഒറ്റപ്പെട്ട ശക്തിയായി നിലനില്‍ക്കുന്നത്….?” ഞാൻ ചോദിച്ചു.

“കാരണം ഞാന്‍ ഒരിക്കലും നിയമബന്ധിത ശക്തിയല്ല, ഫ്രൻഷെർ… ഒരു നിഗൂഢ നിയമവും എനിക്ക് ബാധകവുമല്ല. എന്നാല്‍ നിങ്ങൾ മറിച്ചാണ്. നിങ്ങൾ തരംതിരിച്ചു വച്ചിരിക്കുന്ന നന്മ ആയാലും തിന്മ ആയാലും.. അതെല്ലാം നിഗൂഢ ശക്തികളുടെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അതിനെ പ്രവർത്തിക്കാൻ കഴിയുക…..

പക്ഷേ ഞാൻ അങ്ങനെയല്ല.

അതുകൊണ്ട്‌ എന്റെ ശക്തിയുടെ വളര്‍ച്ചയ്ക്ക് ഒരു പരിധിയില്ല…. എന്റെ പരീക്ഷണങ്ങളിലൂടെ എന്റെ ശക്തിയെ ഞാൻ എപ്പോഴും വര്‍ധിപ്പിച്ച് കൊണ്ടിരിക്കും. പക്ഷേ നിങ്ങളുടെ ശക്തിക്ക് പരിമിതികളുണ്ട്… നിഗൂഢ നിയമ ശക്തികളെ അടിസ്ഥാനമാക്കി നിങ്ങൾ പരീക്ഷണങ്ങൾ നടത്തി മാത്രമേ ശക്തിയെ വർദ്ധിപ്പിക്കാൻ നിങ്ങള്‍ക്ക് കഴിയൂ….” പരിഹാസം പോലെ അവ്യവസ്ഥ-ശക്തി പറഞ്ഞു നിർത്തി.

“നന്മ എന്നതും തിന്മ എന്നതും വെറും മിഥ്യ ആണെന്ന് ഞാൻ അംഗീകരിക്കില്ല…. പ്രപഞ്ചത്തില്‍ ഉള്ള ഭൂരിഭാഗം ശക്തികളും നന്മയെ സ്നേഹിക്കുന്നു… നന്മയെ നിലനിര്‍ത്താന്‍ പ്രയത്നിക്കുന്നു… അതുകൊണ്ട്‌ നന്മ ആയാലും തിന്മ ആയാലും ഒരിക്കലും അത് മിഥ്യയല്ല..” ഞാൻ തര്‍ക്കിച്ചു.

അതുകേട്ട് അവ്യവസ്ഥ-ശക്തി അട്ടഹസിച്ചു ചിരിച്ചു.

“സമ്മതിച്ചു. അത് മിഥ്യ അല്ല. പക്ഷെ ഈ പ്രപഞ്ചത്തില്‍ നന്മ മാത്രം നിലനില്‍ക്കണം എന്നത് നിഗൂഢ ശക്തികളും പ്രപഞ്ച ശക്തികളും പ്രകടിപ്പിക്കുന്ന സ്വാര്‍ത്ഥ ഗുണമല്ലെ, ഫ്രൻഷെർ. തിന്മ എന്നത് എന്തുതന്നെ ആയാലും അതിനെ നശിപ്പിക്കുന്നത് എങ്ങനെയാണ് നന്മയുടെ ഭാഗമായി കരുതാന്‍ കഴിയുക…? നശിപ്പിക്കുന്നത് മൂലം നന്മ എന്ന ശക്തി അവിടെ തിന്മ ചെയ്യുന്നു എന്നതിനെ നിനക്ക് അംഗീകരിക്കാതിരിക്കാൻ കഴിയില്ല. ആ രണ്ടു ശക്തികളും ഇവിടെ പരസ്പരം നശിപ്പിക്കുകയാണ് ചെയ്യുന്നത്… അപ്പോൾ എവിടെയാണ് നന്മ….? ആ രണ്ടു ശക്തികളും സമാനവര്‍ഗ്ഗം തന്നെയല്ലേ..?” അവ്യവസ്ഥ-ശക്തി ഗൗരവം നിറഞ്ഞ സ്വരത്തില്‍ ചോദിച്ചു.

“പക്ഷേ നന്മ എന്ന ശക്തികളുടെ ചിന്താഗതി അനുസരിച്ച്, ‘തിന്മ’ കാരണം ഒന്നുമില്ലാതെ എല്ലാത്തിനെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നു… അതിനെ തടയാൻ നന്മ തിന്മയെ നശിപ്പിക്കുന്നു….” ഞാൻ പിന്നെയും തര്‍ക്കിച്ചു.

അവ്യവസ്ഥ-ശക്തി എന്നെ പരിഹസിച്ച് ചിരിച്ചു.

“ജീവനും ശക്തിയും നിലനിര്‍ത്താന്‍ മനുഷ്യര്‍ ജീവനുള്ള പക്ഷിമൃഗാദികളെ കൊന്നു ഭക്ഷിക്കുന്നു… ജീവനുള്ള സസ്യങ്ങളെയും പാകം ചെയ്ത് ഭക്ഷിക്കുന്നു.

72 Comments

  1. മച്ചാനെ, ഇന്നാണ് കഥ മുഴുവനായും വായിച്ച് കഴിഞ്ഞത് , എൻ്റെ സകല കിളിയും പാറി, എന്നാലും കുറച്ചൊക്കെ എങ്ങനെ ഒകെ മനസ്സിലാക്കാൻ ശ്രമിക്കുന്നു.പക്ഷേ മുഴുവനായി സാധിക്കുന്നില്ല. ഇങ്ങനെ ഒരു കഥ എഴുതിയ ഇങ്ങളെ എങ്ങനെ പ്രശംസികം എന്ന് എനിക്കറിയില്ല. വളരെ നന്നായിട്ടുണ്ട്. കഥയുടെ അവസാനം ആയി എന്ന് വിചാരിക്കുന്നു. ഫ്രെൻ അവൻ്റെ കഴിവും, ബുദ്ധിയും ഉപയോഗിച്ച് എല്ലാ വിദ തടവറകളിൽ നിന്നും വിമുക്തമായി ,സാക്ഷയുടെ കൂടെ ജീവികും എന്ന് പ്രദീഷിക്കുന്നു. അടുത്ത ഭാഗവും ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ. ഇത്രെയും പെട്ടെന്ന് ബാക്കി തരും എന്ന പ്രധീഷയോടെ….
    സ്നേഹത്തോടെ LOTH…???

    1. വായിച്ചതില്‍ വളരെ സസന്തോഷം bro. നിങ്ങൾ വിചാരിച്ചപോലെ കഥ ഏകദേശം അവസാനമായി കഴിഞ്ഞു. പിന്നെ അടുത്ത part നാളെ മുതൽ എഴുതി തുടങ്ങണം… കഴിയുന്നതും വേഗം അടുത്ത part publish ചെയ്യാൻ ശ്രമിക്കാം bro.
      നല്ല വാക്കുകള്‍ക്ക് ഒത്തിരി നന്ദി… സ്നേഹം❤️❤️

  2. മാന്ത്രികൻ

    Bro… Dutiyil join cheitho.. May 1 pratheekshikkamo

    1. ചെറിയൊരു business ആണ്‌ ചെയ്യുന്നത് bro… അതിന്റെ കുറെയേറെ കാര്യങ്ങളാണ് clear ചെയ്യേണ്ടതും… അതുകൊണ്ട്‌ തിരക്കില്‍ പെട്ടുപോയി…. ഇപ്പോഴും കാര്യങ്ങൾ കഴിഞ്ഞിട്ടില്ല… തിരക്കിനിടയില്‍ മനസ്സിരുത്തി സ്വസ്ഥമായി എഴുതാന്‍ കഴിയില്ല bro – മനസ്സ് ശാന്തമാകണം.
      സത്യത്തില്‍ കഥയുടെ ടച്ച് തന്നെ വിട്ടുപോയി… അതുകൊണ്ട് ഒരിക്കല്‍ മാന്ത്രികലോകത്ത് മുങ്ങി എഴുന്നേറ്റിട്ട് വേണം continue ചെയ്യാൻ. ഒന്നാം തിയതി കഴിയില്ലെങ്കിലും വേഗം തന്നെ എഴുതി തീർക്കാൻ ശ്രമിക്കാം bro…
      കഥ വൈകുന്നതിന് ഈ കഥ വായിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കുന്നു.

      സ്നേഹത്തോടെ Cyril ❤️❤️❤️

  3. ഈ കഥ വായിക്കുന്ന പ്രിയ സുഹൃത്തുക്കളെ,
    നാട്ടില്‍ നിന്നും UAE ലേക്ക് ഈയാഴ്ച ലാസ്റ്റ് ഞാൻ തിരികെ പോകും..അവിടത്തെ കാര്യങ്ങൾ കുറച്ച് സെറ്റില്‍ ആക്കിയ ശേഷം എഴുത്ത് തുടങ്ങും… (കഴിഞ്ഞ മാസം ലാസ്റ്റ് തന്നെ തിരികെ പോകേണ്ടതായിരുന്നു പക്ഷേ Easter കഴിഞ്ഞിട്ട് പോകാം എന്ന് plan change ആയി.)
    ഇതുവരെ ക്ഷമയോടെ സഹകരിച്ച “മാന്ത്രികലോകം” വായനക്കാർക്ക് ഒരുപാട്‌ നന്ദിയും സ്നേഹവും ???.

    1. Oke bro etra vaykiyalum koyapalla nirthikalarudhu ketto

    2. Take Ur own time bro nighalude storikkayii etra venamenghilum njanghal kathirikkum

      1. അധികം വൈകില്ല bro❤️?

    3. Othiri gap ozhivaakkaan shramichoode, Cyril?
      March 5th nu upload checytha bhaagathinu shesham othiri gap vannaal athu aa flow baadhikkappedum 🙂
      Any how take care…

      1. നിങ്ങൾ പറഞ്ഞത് ശരിയാണ് സന്തോഷ് bro… വലിയ Gap വന്നാല്‍ കഥയുടെ ടച്ച് വിട്ടുപോകും, അത് എഴുത്തുകാരൻ ആയാലും വായനക്കാർ ആയാലും. But സാഹചര്യം അങ്ങനെ ആയിപ്പോയി…. എന്തായാലും വേഗം continue ചെയ്ത്‌ അടുത്ത part publish ചെയ്യാൻ ഞാൻ ശ്രമിക്കുന്നുണ്ട് ❤️?

  4. ? Happy Vishu ❤️

    1. Belated വിഷു ആശംസകള്‍ ?

Comments are closed.