അതിന് ശേഷം ആ കാഞ്ഞിരക്കുറ്റി ഹോമകുണ്ഡത്തിലേക്കിട്ടു.രാഗിണിയുടെ ചേതനയറ്റ ശരീരം മഞ്ഞുപോലെ അലിഞ്ഞില്ലാതാകുന്നത് തമ്പിയും,ശിക്ഷ്യന്മാരും അത്ഭുതത്തോടെ നോക്കി നിന്നു…!
പെട്ടന്ന് അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിക്കുന്നൊരു പൊട്ടിച്ചിരികേട്ട് കിഴക്ക് ദിക്കിലേക്ക് നോക്കിയ കാളിയൻ നടുങ്ങിപ്പോയി…മധ്യാഹ്ന സൂര്യനെപ്പോൽ ജ്വലിച്ചു നില്ക്കുന്ന രാഗിണി…!!
” കാളിയാ…നീയെന്ത് കരുതി ആഭിചാരത്തിലൂടെ എന്നെ ഇല്ലാതാക്കാൻ കഴിയുമെന്നോ…നിനക്ക് തെറ്റി, ഞാൻ പുനരുജ്ജീവിപ്പിക്കപ്പെട്ടവളാണ്….
എന്നിൽ കുടികൊള്ളുന്നത് ഒന്നല്ല, രണ്ടാത്മാവാണെന്നത് നീ മറന്നുപോയോ…മരിച്ചപ്പോഴുള്ളതും,പുനരുജ്ജീവിപ്പിക്കപ്പെട്ടപ്പോൾ ലഭിച്ചതും..നിനക്കെന്നല്ല ലോകത്തൊരാൾക്കും എന്നെ ഒന്നും ചെയ്യാനാകില്ല…!!!
കാളിയന്റെ കണ്ണുകൾ ചുവന്ന് കുറുകി.ഒരു സ്ത്രീയുടെ മുന്നിൽ ചെറുതാക്കപ്പെട്ടതിന്റെ കോപത്താൽ ഒരുപിടി ചുവന്ന അരളിപ്പൂവ് താലത്തിൽ നിന്നും വാരിയെടുത്ത് ശക്തിയിൽ അഗ്നിയിലേക്കെറിഞ്ഞു…കനൽ പൊരികൾ ഇളകി പറന്നു…!
” തമ്പീ…ഇവിടെ തുടങ്ങുന്നു നിന്റെ നാശം…എന്നെയും,വാസുവേട്ടനെയും കൊന്നതിനും…വീണ്ടും ഇല്ലാതാക്കാൻ ശ്രമിച്ചതിനും പലിശയും മുതലും ചേർത്ത് തിരിച്ചു തരാൻ എനിക്കൊരു മകൻ ജീവിച്ചിരിപ്പുണ്ട്…”മകരധ്വജൻ…!!! സംശയിക്കേണ്ട നിന്റെ അനുജന്റെ ചോരതന്നെയാണ്…നിന്റെ വിധി തിരുത്തുന്നത് അവനായിരിക്കും…!!
ഇടിമുഴക്കം പോലെ രാഗിണിയിൽ നിന്നും വാക്കുകൾ ചിതറി വീണു.
” വാസുദേവന്റെ മകനോ…? അതെങ്ങിനെ…ഇവളുടെ മരണമുറപ്പാക്കിയിട്ടാണ് വാരണാസിയിൽ നിന്നും മടങ്ങിയത്…!!
പകച്ചു നിന്ന തമ്പിയെ നോക്കി രാഗിണി മൊഴിഞ്ഞു.
” ഒരു ജീവൻ ഭൂമിയിൽ പിറക്കണമെന്ന് ദൈവനിശ്ചയമുണ്ടെങ്കിൽ, ആരൊക്കെ തടുക്കാൻ ശ്രമിച്ചാലും ആ ജനനം നടക്കുകതന്നെ ചെയ്യും…അന്ന് മരണം ഉറപ്പുവരുത്തിയ ശേഷം വൃദ്ധനായ ആഘോരാധിപതി എന്റെ ശരീരം കൈകളിൽ കോരിയെടുത്ത് ‘മണികർണിക് ‘ ഘാട്ടിലേക്ക് നടക്കുമ്പോൾ വീർത്തുന്തിയ വയറ്റിനുള്ളിലെ ജീവന്റെ തുടിപ്പ് ആ മഹാമനുഷ്യൻ തിരിച്ചറിഞ്ഞിരുന്നു.അദ്ദേഹം എന്റെ ശരീരം നിലത്തേക്ക് കിടത്തി.എന്നിട്ട് ശൂലത്തലപ്പുകൊണ്ട് വയറിന് കുറുകേ കീറൽ