നിർത്തിയിരുന്ന കമ്പിപ്പാര മണ്ണിൽ നിന്നും വലിച്ചൂരിയെടുത്ത് തമ്പിയുടെ തലയിലേക്ക് ആഞ്ഞടിച്ചു. അടിയേറ്റ് തലയിൽ നിന്നും ചോര ചിതറിത്തെറിച്ചു..തറയിലേക്ക് വീണ് പിടഞ്ഞ തമ്പിയുടെ വയറ്റിലേക്ക് തീർത്താൽ തീരാത്ത പകയോടെ കമ്പിപ്പാര കുത്തിയിറക്കി അയാൾ പിടഞ്ഞില്ലാതാവുന്നത് ക്രൂരമായൊരാനന്ദത്തോടെ ഇരുവരും കണ്ടു നിന്നു.,!!
ശേഷം തെക്കേ തൊടിയിലെ വാസുദേവന്റെ കുഴിമാടത്തിലേക്ക് പോയി….മണ്ണിൽ മുട്ടുകുത്തിയിരുന്ന് വലംകൈ കുഴിമാടത്തിന് മീതെ വച്ച് മന്ത്രം ചൊല്ലുവാനാരംഭിച്ചു…അത്ഭുതമെന്ന് പറയട്ടേ…ഉറക്കത്തിൽ നിന്നെന്നവണ്ണം വാസുദേവൻ ഉയിരിട്ട് എഴുന്നേറ്റു. വർഷങ്ങൾക്ക് ശേഷം രാഗിണിയെ കണ്ടവന്റെ മിഴികളിൽ കണ്ണീരിന്റെ തിളക്കം…മിഴികൾ അവളിൽ നിന്നും മാറ്റി മകരധ്വജനെ നോക്കി..രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം…വാസു മകനെ ഗാഢമായി ആലിംഗനം ചെയ്തു…ശേഷം, മകരധ്വജൻ ഇരുവരെയും തോളിലേറ്റി ശൂന്യതയിലേക്ക് നടന്നു മറഞ്ഞു…!!!