അവൻ ഫോണു വെച്ചതും ഞാൻ വീണ്ടും നടന്നു തുടങ്ങി
കുറച്ചു കഴിഞ്ഞപ്പോഴേക്കും അ അവൻ എന്നെ തിരക്കിയെത്തിയിരുന്നു….
“…. ടാ നീയറിഞ്ഞോ അവള് ആത്മഹത്യ ചെയ്യാൻ നോക്കിയെടാ….”
വണ്ടി സ്റ്റാൻഡിൽ വെച്ചു എന്നെ നോക്കിയവൻ പറഞ്ഞു വന്നതുംമെനിക്കെന്റെ പിടി വിട്ടു പോയിരുന്നു…..
ഞാനവന്റെ നെഞ്ചിലേക്കു വീണു കരയാൻ തുടങ്ങി….
“…. ഞാൻ കാരണാടാ ആ പാവം ആ പാവത്തിനങ്ങനെ പറ്റിയത്… മനസിലുള്ളതെല്ലാമെന്നോട് പറഞ്ഞിട്ടും ഞാൻ അവളെയൊന്ന് അശ്വസിപ്പിച്ചു കൂടിയില്ലടാ….കൂടെ നിൽക്കണ്ട സമയത്ത് ഞാനവളെ ഒഴിവാക്കിയെടാ…..
എനിക്കവളെ ഇഷ്ട്ടമായിരുന്നു എന്നിട്ടും അവള് മരിക്കാൻ പോകുന്നെന്നറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഞാൻ തിരിച്ചു പോന്നെടാ…..”
“… എന്താടാ… നീയെന്താ പറയുന്നേ???….”
ഇന്നലെ നടന്നതെല്ലാം ഞാനവനോട് പറഞ്ഞു….
എല്ലാം കേട്ടു കഴിഞ്ഞപ്പോഴേക്കും അതിനെല്ലാമൊരൊറ്റ മറുപടിയായി തിരിച്ചൊരടി ഞാൻ പ്രതീക്ഷിച്ചിരുന്നു അല്ലെങ്കിൽ ഞാനാർഹിച്ചിരുന്നു അതുമല്ലങ്കിൽ ആ ഒരടി ഒരു ചെറിയ പ്രായശ്ചിത്തമെങ്കിലുമാവുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു
ആ ഒരു അടിക്കെന്റെ ഉള്ളിലുണ്ടായിരുന്ന വേദന കുറക്കുവാൻ സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നു…….
പക്ഷെ അതിനെല്ലാം പകരം അവനെന്നെ പിടിച്ചു വണ്ടിയിൽ കയറ്റി അശ്വിന്റെ വീട്ടിലേക്കു കൊണ്ടുപോയി….
“….എടാ… ഇതിപ്പോ ഞാനായിരുന്നെങ്കിലും ഇങ്ങനെയേ ചെയ്യൂ…
അതിൽ വലിയ തെറ്റൊന്നുമില്ലടാ നീ കരച്ചില് നിർത്ത്…..അവൾക്കൊന്നും സംഭവിക്കില്ല….”
അശ്വിന്റെ വീട്ടിലെത്തിയിട്ടും ഞാൻ കരച്ചില് നിർത്തുന്നില്ലെന്നു കണ്ടതും അശ്വിനും റോഹനും കൂടിയെന്നെ അശ്വസിപ്പിക്കുവാൻ ശ്രമിച്ചു കൊണ്ടിരുന്നു
പക്ഷെ ‘അവൾക്കൊന്നുമില്ലാ’ എന്ന വാർത്തയ്ക്കു മാത്രമേ എന്റെ സങ്കടം തീർക്കുവാൻ പറ്റുമായിരുന്നുള്ളുവെന്നാരും അറിഞ്ഞിരുന്നില്ല…..
വീണ്ടും കരഞ്ഞു,ചുവരിലും വാതിലിലുമൊക്കെ ശക്തിയായി ഇടിച്ചു ചെയ്തു പോയ തെറ്റിന് പ്രായശ്ചിത്തമെന്നപോലെ
ഭക്ഷണം കഴിക്കാതിരുന്നു
എപ്പോഴെക്കയോ ഞാനുമൊരു ഭ്രാന്തിന്റെ അരികിലെത്തിയിരുന്നു….
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤