നിറയാൻ കാത്തു നിന്ന മിഴികളെ പാടുപെട്ടു തടഞ്ഞു നിർത്തി ഞാൻ പറഞ്ഞു…..
“…ഡാ എന്തായാലും നീ വീട്ടിലേക്കു പൊക്കോ ഇവിടെയിങ്ങനെ നിക്കണ്ട….
അല്ലെ വേണ്ട ഞാൻ കൊണ്ടു വിടാം….”
“…. വേണ്ടെട്ടാ…. ഞാൻ പൊക്കോളാം….”
ഞാൻ കരയുമെന്നോർത്താണോ
രാഹുലേട്ടനെന്നെ അവിടെ നിന്നുംമെന്നെ വീട്ടിലേക്കു പറഞ്ഞു വിട്ടു….
തലച്ചോറിലിരുട്ട് കേറിയതു പോലെയായിരുന്നു അവര് പറഞ്ഞതു കേട്ടു കഴിഞ്ഞപ്പോ അതുകൊണ്ട് സൈക്കിള് പോലുമെടുക്കാൻ മറന്നാണ് ഞാൻ കടയിൽ നിന്നിറങ്ങിയത്….
കുറച്ചു ദൂരം കഴിഞ്ഞതും വീട്ടിലേക്കു പോകുന്നതിനു പകരമെന്റെ കാലുകൾ അവളുടെ വീടിനു മുന്നിലേക്ക് ചലിച്ചു…..
അവിടെയെത്തിയാ ചെറിയ പാലത്തിലേക്കു കേറിയിരിക്കുമ്പോഴും എന്റെ മുന്നിലവളും അവളുടെ യാതൊരു ഭവങ്ങളുമില്ലാത്ത ആ മുഖവും മാത്രമായിരുന്നു…..
അതിന്റെ മനസ്സ് വിഷമിപ്പിച്ചിട്ട്
അതിനെ കരയിച്ചിട്ട് ഇവിടെ വന്നു നിന്നു സങ്കടപ്പെട്ടിട്ടു കാര്യമില്ല മോനെ….
വീണ്ടും അമ്മയുടെ സ്വരമെന്റെ കാതിലേക്കു വന്നു…..
മോൻ വീട്ടിലേക്കു ചെല്ല്….
ഞാൻ തിരിഞ്ഞു നടക്കുമ്പോഴും പല ഭാഗത്തു നിന്നുമായി ആ വീട്ടിലേക്കു ആളുകളെത്തി തുടങ്ങിയിരുന്നു…..
ഒരു തവണ കൂടി ഞാൻ തിരിഞ്ഞു നോക്കി അപ്പൊ ഞാനവിടെ കണ്ടത് ആദ്യമായിട്ടവളെ കണ്ടപ്പോഴുള്ളയാ രംഗമായിരുന്നു…
ടെറസിന് മുകളിൽ നിന്ന് ആകാശത്തേക്ക് കണ്ണും നട്ടിരിക്കുന്ന അവളെ……
എനിക്കെന്റെ മനസ്സിനെ നഷ്ടപ്പെട്ടു തുടങ്ങിയനിമിഷം….
അടക്കിപ്പിടിച്ചിരുന്ന കണ്ണുനീർ അളവില്ലാതെ എന്റെ കണ്ണിൽ നിന്നും ഒഴുകി തുടങ്ങിയിരുന്നു…..
!!!അവളെന്തു തെറ്റാ ചെയ്തത് എല്ലാം എന്നോട് തുറന്നു പറഞ്ഞതോ അവളിതൊന്നും പറഞ്ഞില്ലായിരുന്നെങ്കിൽ ഞാൻ ഇതൊക്കെ അറിയുമായിരുന്നോ… ഇല്ല എന്നോടുള്ള വിശ്വാസം കൊണ്ടായിരിക്കില്ലേ എന്നോടാവളെല്ലാം തുറന്നു പറഞ്ഞത് എന്നിട്ടും ഞാനെന്താ ചെയ്തത് അവളെ ഉപേക്ഷിച്ചിട്ടു വന്നിരിക്കുന്നു…..!!!!
തിരിച്ചു വീട്ടിലേക്കു നടക്കുന്നതിനിടക്കെല്ലാം ഞാനെന്നെതന്നെ പഴിച്ചു കൊണ്ടിരുന്നു….
കുറച്ചു നേരം കഴിഞ്ഞതും എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങി നോക്കിയപ്പോ റോഹനാണ്….
“…
എടാ നിന്നെ കടേൽ കണ്ടില്ലല്ലോ നീ എവിടെയാ???….”
“…. ഞാനിവിടെ വീടിന്റെ അവിടെയുള്ള വഴിയിലുണ്ട്…..”
“…. എന്നാ അവിടെ നിക്ക് ഞാനിപ്പോ വരാം….”
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤