ഭ്രാന്തിക്കുട്ടി 5 [Hope] 670

മനസ്സൊന്നു ശാന്തമാകുന്നതു വരെ…..

അന്നത്തെ ദിവസം മുഴുവനും അങ്ങനെയായിരുന്നു തള്ള കോഴിയുടെ കൂടെ കുഞ്ഞി കോഴി നടക്കുന്ന പോലെ ഞാൻ ചേച്ചിയുടെ പുറകെ തന്നെയായിരുന്നു ആ ദേഹത്തു പറ്റി പിടിച്ചു കിടന്നുറങ്ങിയപ്പോ ഒരു സമാധാനമായിരുന്നു….

 

പിറ്റേദിവസം രാവിലെ ഞാനെഴുന്നേറ്റതൊരു തീരുമാനത്തോടെയായിരുന്നു

അവളെ ഞാൻ നഷ്ടപ്പെടുത്തില്ലെന്ന തീരുമാനത്തോടെ….

തലേന്ന് വിശേഷ ദിവസമായിരുന്നത് കൊണ്ട് കടയിൽ ജോലിക്കാളില്ലെന്നും

പറഞ്ഞു രാഹുലേട്ടൻ വിളിച്ചിരുന്നു അതുകൊണ്ട് രാവിലെ കടയിലേക്ക് പോയി….

വൈകുന്നേരം അവളെ പോയി കാണുമെന്ന് ഞാൻ ഉറപ്പിച്ചിരുന്നു ഇനി അവളുടെ വീടിനകത്തു കേറിയെങ്കിൽ അങ്ങനെ…..

 

“… ഡാ അമ്പലത്തിൽ പോയിട്ടവളെന്നാ പറഞ്ഞു???….”

 

ഇന്നലെ അമ്പലത്തിൽ പോയിട്ടെങ്ങനെയുണ്ടായിരുന്നു വെന്നറിയാൻ രാഹുലേട്ടനെന്നോട് ചോദിച്ചു പുള്ളിടെ മുഖത്ത് ഇന്നലെ എന്ത് നടന്നു എന്നറിയാനുള്ള ഭയങ്കര ആകാംഷയുണ്ടായിരുന്നു…..

 

“…. പോയി തൊഴുതു പിന്നെ തിരിച്ചു വീട്ടിൽ കൊണ്ടുപോയാക്കി….”

 

“… ശേ… ഇത്രേ ഉണ്ടായുള്ളു???

ഞാനായിരുന്നേ എപ്പോ അവളെ സെറ്റാക്കിയെന്നു ചോദിച്ചാ മതി….

നിനക്കെന്തേലും ടിപ്സ് വേണമായിരുന്നെങ്കി എന്നെ വിളിച്ചൂടാരുന്നോ???…”

 

പുള്ളി ചിരിച്ചു പിന്നെയും ചോദിച്ചതും എനിക്കീ വിഷയം എങ്ങനെയെങ്കിലും ഒഴിവാക്കണമെന്നായിരുന്നു

ഇന്നലെ അവള് പറഞ്ഞയാ വാക്കുകളും ഞാൻ കാണിച്ച, ആ അനാവശ്യ മൗനവുമായിരുന്നു അതിനു കാരണം…..

 

“…. അവൾക്കങ്ങനെയൊന്നുമില്ലായിരുന്നു…. പിന്നെ നിർബന്ധിക്കാൻ പറ്റില്ലല്ലോ….

പിന്നെ എനിക്കിതിനെ പറ്റി സംസാരിക്കാൻ വല്യ താല്പര്യമില്ലേട്ടാ….

ഞാനൊന്ന് ടോയ്ലറ്റിൽ പോയി വരാം… ”

 

പറയാനാണെങ്കിൽ ഇന്നലെ അവള് പറഞ്ഞതെല്ലാം പറയേണ്ടി വരുമെന്ന് തോന്നിയതു കൊണ്ട് എങ്ങനെയെങ്കിലും ആ വിഷയം സംസാരത്തിൽ നിന്നും ഒഴിവാക്കാനായിട്ട് ഞാൻ പതിയെ അവിടെ നിന്നും

മാറി ……

എന്റെ ഉദ്ദേശം മനസ്സിലായത് കൊണ്ടാണെന്നു തോന്നുന്നു പിന്നെ രാഹുലേട്ടനുമെന്നോടധികം സംസാരിക്കാൻ വന്നില്ല എന്റെയാ വാക്കുകൾ പുള്ളിയെ ചെറുതായെങ്കിലും നിരാശരാക്കിയതു പോലെയെനിക്കു തോന്നിയിരുന്നു ……

സമയം

വൈകുന്നേരത്തെക്കടുത്തപ്പോ കടയിൽ നല്ല തിരക്കായി തുടങ്ങിയിരുന്നു എന്റെ സെക്ഷനിൽ വന്ന കസ്റ്റമെഴ്‌സിനു തുണിയെടുത്ത് കൊടുത്തോണ്ടിരുന്നപ്പോഴാണ്

Updated: June 12, 2022 — 9:24 pm

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    ? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.