ഭ്രാന്തിക്കുട്ടി 5 [Hope] 670

 

“… സമയമൊരുപാടാവുന്നു എന്നെയൊന്നു….. ബുദ്ധിമുട്ടില്ലെങ്കിൽ എന്നെയൊന്നു വീട്ടിൽ കൊണ്ടുപോയിയാക്കുവോ…..”

 

ഒരുപാടു നേരം നീണ്ടു നിന്നായാ നിശബ്ദതയെ

വകഞ്ഞു മാറ്റിയവളുടെ ചോദ്യം കാതിലേക്കെത്തിയപ്പോഴാണ്

എന്റെ തലച്ചോറു വീണ്ടും പ്രവർത്തിക്കാൻ തുടങ്ങിയതെന്നു പോലും എനിക്കു തോന്നി പോയി….

ആ നിമിഷം വരെ മനസ്സിലേക്കൊന്നും വരുന്നില്ലായിരുന്നു ഇരുട്ട് മാത്രമായിരുന്നു മുന്നിലും എന്നിലും ……

ഒരു യന്ത്രത്തെ പോലെ എഴുന്നേറ്റു അമ്പലത്തിന്റെ പിൻവശത്തു കൂടിയുള്ള വഴിയിലൂടെ നടന്നു തുടങ്ങി….

ഇടവഴിയിലൂടെ കുറച്ചു ദൂരം കാടായിരുന്നു അത് കഴിഞ്ഞു ചെന്നു കയറിയത് ഞങ്ങളാദ്യം വന്ന വഴിയിലും….

 

ഇങ്ങോട്ട് വന്നപ്പോഴെന്ന പോലെ അങ്ങോട്ട്‌ പോയപ്പോഴും ഞങ്ങളിൽ നിശബ്ദത തളങ്കെട്ടി നിന്നു….

വെളിച്ചം വെച്ചതും കൊണ്ടും വേറെ ആളുകൾ കാണുമെന്നുള്ളത് കൊണ്ടും ഞങ്ങളു തമ്മിലിത്തിരി അകന്നായിരുന്നു നടന്നത്

അവളിൽ നിന്നുമെന്റെ മനസകലാൻ ആഗ്രഹിക്കുന്ന പോലെ…..

പലപ്പോഴും പുറകിൽ നിന്നും വന്നു കാതുകളിലേക്ക് തുളച്ചു കയറിക്കൊണ്ടിരുന്ന അവളുടെ വിതുമ്പലുകളെ ഞാൻ മനപ്പൂർവമവഗണിച്ചു…

ഒരു വശത്തു നിന്നെന്റെ മനസ്സെന്നെ മനസാക്ഷിയില്ലാത്തവനെന്നു വിളിച്ചെങ്കിലും ഇതാണ് ശെരിയെന്ന് സ്വയം പറഞ്ഞു മനസിലാക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോൾ ഞാൻ….

 

ആ ചെറിയ വഴിയിലൂടെ വളരെ പെട്ടെന്നു നടന്നുഞങ്ങളാ വീടിനു മുന്നിലെത്തി….

ധൃതി കാണിച്ചതു ഞാനായിരുന്നു എന്തു കൊണ്ടാണെന്നറിയില്ലെങ്കിലും

ചെയ്യുന്നതു തെറ്റാണെന്നറിഞ്ഞിട്ടും എത്രയും പെട്ടെന്നവളെ ഒഴിവാക്കാൻ ഞാനാഗ്രഹിച്ചു തുടങ്ങിയിരുന്നു…….

 

“…. ഇനിയെന്നെ കാണാൻ ശ്രമിക്കരുത് ശ്രമിക്കില്ലേന്നറിയാം എന്നാലും ഇന്നായിരിക്കണം ചേട്ടനും ഞാനും അവസാനമായി കാണുന്നത്….. പ്രതീക്ഷകളൊക്കെ നഷ്ട്ടപ്പെട്ടു ജീവിക്കണമെന്നാഗ്രഹവും… എനിക്കായി ഒന്നുമില്ലാത്തിടത്തധികപറ്റായി ജീവിച്ചിരുന്നിട്ടും കാര്യമില്ലല്ലോ….”

 

വീടിനു മുന്നിലവളെയാക്കി ഒന്നും പറയാതെ തിരിഞ്ഞു നടക്കുന്നതിനിടയിൽ അവളെന്നോട് വിളിച്ചു പറഞ്ഞായാ വാക്കുകൾക്കു വല്ലാത്തൊരു മൂർച്ചയുണ്ടായിരുന്നു

അത്രയും നേരമെന്റെ മനസ്സിനെ തളച്ചിട്ടിരുന്ന നിശബ്ദതയെന്ന ചങ്ങല പൊട്ടിക്കാൻ തക്ക മൂർച്ച….

പക്ഷെ തിരിച്ചു മറുപടി പറയാൻ തുനിഞ്ഞയന്റെ വാക്കുകൾക്ക് കാക്കാതെ അവൾ വീടിനകത്തേക്ക് നടന്നകന്നു ……

എന്റെ കണ്ണിൽ നിന്നും മറയുന്നത് വരെ ഞാനവളെ നോക്കി നിന്നു കണ്മുന്നിലുണ്ടായിരുന്നപ്പോൾ

നോക്കാതെ ഒരു വാക്കു പറയാതെ അകന്നു കഴിഞ്ഞപ്പോ അശ്വസിപ്പിക്കുവാഗ്രഹിച്ച ശ്രമിക്കുന്ന എന്നെ എനിക്കു തന്നെ പുച്ഛം തോന്നിയ നിമിഷം….

 

ഒരിക്കൽ ആരുമില്ലാത്തയൊരു അവസ്ഥയിലൂടെ നീയും കടന്നു പോയതല്ലേ

അന്നു നിന്നെ രക്ഷിച്ചതും നീയിപ്പോ ജീവിച്ചിരിക്കാനും കാരണം അവളല്ലേ

ഇപ്പൊ അവളൊറ്റപ്പെടുമ്പോ നീ ഇങ്ങനെയാണോ ചെയ്യേണ്ടത്…..

Updated: June 12, 2022 — 9:24 pm

69 Comments

  1. ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️

  2. മച്ചാന്മാരെ…..

    എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
    എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….

    1. ❤❤❤ താങ്ക്സ് bro….

  3. ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട്‌ മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ്‌ ചെയുക

    1. താങ്ക്സ് bro❤….
      അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…

  4. Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
    Valare nalla ezhuth
    Othiri Snehathode ❤️❤️

    1. താങ്ക്സ് bro ❤❤

  5. Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….

    ഒരു story….
    .
    ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)

    കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
    നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
    .
    കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…

    കൊറച്ചു പഴയ story ആണ്…..

    ? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം

    1. ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും

      1. Athanne aanu

    2. Matte sitil kidappund malayalathil willy ennanu author nte peru

    3. വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….

      പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤

Comments are closed.