“….. പിന്നെ ഒന്നു സ്നേഹിച്ചു തുടങ്ങിയപ്പോഴേക്കും സ്വന്തം മോളെ നഷ്ടപ്പെടുമെന്നു തോന്നിയപ്പോ ഉണ്ടായ ഒരച്ഛന്റെ സ്വാർത്ഥത….. എന്റെ പേടിച്ചതൊക്കെ വെറുതെയായിരുന്നുവെന്നു മനസ്സിലാക്കാൻ അധികം കാലമൊന്നും വേണ്ടി വന്നില്ല….
അതുകൊണ്ടാ ഞങ്ങള് പലപ്പോഴായിട്ട് നിങ്ങളെ തിരക്കി വന്നത്….. പക്ഷെ വന്നപ്പോഴൊക്കെ….”
അതു പറഞ്ഞു നിക്കുമ്പോഴേക്കും അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു…..
“…. പക്ഷെ ഞങ്ങളത് അർഹിച്ചിരുന്നു…. മോനോടാണെങ്കിലും പറഞ്ഞതൊക്കെ കുറച്ചു കൂടി പോയെന്ന് ഒന്നുകൂടി ആലോചിച്ചപ്പോഴാ മനസ്സിലായത്….. ഇതുവരെ ഉണ്ടായതിനൊക്കെ മോനെന്നോടും അമ്മയോടും ക്ഷമിക്കണം….”
എത്ര ഇല്ലെന്നു പറഞ്ഞാലും അദ്ദേഹത്തോട് മനസ്സിൽ കുറച്ചെങ്കിലും ബാക്കിയുണ്ടായിരുന്ന ദേഷ്യം കൂടി ആ ക്ഷമ പറച്ചിലിൽ ഉരുകി തീർന്നിരുന്നു…..
“….. അവളെന്റെ കൂടെ വന്നപ്പോ തൊട്ടു ഞാൻ ജീവിക്കുന്നതെന്റെ സ്വപ്നത്തിലാ…..
എന്നെ സ്നേഹിക്കാനവളും അവൾക്കു സ്നേഹിക്കാൻ ഞാനുമുള്ളപ്പോ ലൈഫിൽ സംഭവിച്ച മോശം കാര്യങ്ങളെക്കുറിച്ചോർക്കുന്നതൊരു മണ്ടത്തരമായിട്ടാ എനിക്കു തോന്നിയിട്ടുള്ളത് അതു കൊണ്ടു ഞാനും അവളും അന്നു നടന്നതൊന്നും ചിന്തിക്കാറുമില്ല… ദേഷ്യമോ വെറുപ്പോ എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങളിപ്പോ ഇങ്ങോട്ടു വരില്ലല്ലോ…. പിന്നെ എനിക്കൊന്നേ
അച്ഛനോടു പറയാനുള്ളു
നമ്മളെല്ലാവരും ഒരുമിച്ച് ഹാപ്പിയായിട്ട് ജീവിക്കണം അതാണ് അവള്ടെ ആഗ്രഹം…
അവളുടെ ആഗ്രഹങ്ങൾക്കു വേണ്ടിയാ ഞാൻ ജീവിക്കുന്നതു പോലും ഇപ്പൊ അതു സംഭവിക്കൂടി ചെയ്തു ഇനിയിതിൽ നിന്നുമൊരു മാറ്റം ഉണ്ടാവാതിരുന്നാൽ മതി….”
ഞാൻ പറഞ്ഞൂ തീർന്നതും അദ്ദേഹം ഒരുപാട് സന്തോഷത്തോടെയെന്നെ ചേർത്തു പിടിച്ചു അപ്പോഴാ കണ്ണിൽ അന്നു കണ്ട ദേഷ്യത്തിനു പകരം മകന്നോടെന്ന പോലെ വാത്സല്യമുണ്ടായിരുന്നു….
വീണ്ടും വണ്ടിയെടുത്തു യാത്ര തുടർന്നപ്പോ അദ്ദേഹം വളരെ വാചാലനായിരുന്നു അവളുടെ കുഞ്ഞിലെ കാര്യങ്ങളൊക്കെ പറഞ്ഞു ചിരിക്കുക പലതും പറഞ്ഞു സങ്കടപ്പെടുക അങ്ങനെയങ്ങനെ…. പക്ഷെ അവളെ നന്നായിട്ടു നോക്കാൻ പറ്റാത്തിരുന്നതിലുള്ള കുറ്റബോധം അദ്ദേഹത്തിന്റെ വാക്കുകളിൽ പ്രകടമായിരുന്നു…..
മാർക്കറ്റിൽ നിന്നും സാധനങ്ങളൊക്കെ മേടിച്ചു തിരിച്ചു വീട്ടിലെത്തി ഫുഡുണ്ടാക്കാനും
ബാക്കി പരുപാടിക്കുമൊക്കെ ഞാനും കൂടി എല്ലാരും കൂടിയായപ്പോ അങ്ങോട്ടുമിങ്ങോട്ടും ചെറിയ തമാശകളും ചിരികളുമൊക്കെയായി ഉച്ചയായതു പോലുമറിഞ്ഞില്ല….
ഇടിമുളകിട്ടു വെച്ച ചിക്കനും ചൂരത്തലക്കറിയും ചോറുമൊക്കെയായി ഊണും കഴിച്ചു കുറച്ചു നേരം കിടക്കാനായിട്ട് റൂമിലേക്കു പോന്നു…..
കുറച്ചു നേരകഴിഞ്ഞപ്പോ ദേ വന്നു കിടക്കുന്നു അവളെന്റെ കൂടെ…..
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤