“…. വോ ഇനി പറഞ്ഞു പറഞ്ഞു പഴയതിലേക്കു പോവണ്ട…..
നല്ല ക്ഷീണമില്ലേ വാ വന്നു കിടന്നുറങ്ങ്…..”
കട്ടിലിൽ കിടന്ന് എന്റെ ഒരു കൈ അവളുടെ തലങ്ങണക്കു മുകളിൽ വെച്ചിട്ട് ഞാൻ വിളിച്ചതും അവള് എന്റെ ദേഹത്തേക്ക് ചാടി കിടന്നു പിന്നെ എന്റെ നെഞ്ചിലേക്ക് തല ചേർത്തു….. അവളുറങ്ങുന്നത് വരെ ഇങ്ങനെയാണ് കിടപ്പ് ചിലപ്പോഴൊക്കെ തന്നെ തലങ്ങണയിലേക്ക് തല കൊണ്ടുപോയി വെക്കും ഇല്ലെങ്കി ഞാൻ തന്നെ കൊണ്ടുപോയി വെക്കണം…..
കുറച്ചു നേരം അവളെ കൊട്ടിയുറക്കി ഞാൻ പതിയെ ഉറക്കത്തിലേക്കു വീണു…..
രാവിലെ അവളെന്നെ കുലുക്കി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേക്കുന്നത്
കണ്ണു തുറന്നു നോക്കിയപ്പോ കാണുന്നതാണേ
ഭയങ്കര ടെൻഷനുള്ള പോലെ ഇന്നലെ അവളുടുത്തിരുന്ന അതെ സെറ്റു സാരിയുടെ തുമ്പും കൈയിൽ പിടിച്ചു നിക്കുന്നതും
“… എന്നാടി എന്നാ പറ്റി…. രാവിലെ തന്നെ അച്ഛനുമമ്മേം കൂടി തല്ലിയിറക്കിയോ…..”
രാവിലെ തന്നെ ടെൻഷനടിച്ചു നിക്കുന്ന കണ്ടപ്പോ എനിക്കൊരു പേടി ഇനിയാവരുടെ സ്വഭാവമെങ്ങാനും മാറിക്കാണുവൊന്ന്….
“….. അതല്ല… അമ്മടെ മുന്നേ ചെന്നു നിക്കാനൊരു മടി ഏട്ടൻങ്കൂടി വാ….”
ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന എന്റെ കൈയീ പിടിച്ചു കുലിക്കി പറഞ്ഞപ്പോ പിന്നെ കിടക്കൻ തോന്നിയില്ല ഇനിയിപ്പോ കിടന്നാലും എന്നെ കുത്തി പോകാതെ അവള് പോകാത്തുമില്ല…..
ഉറക്കത്തിലെപ്പോഴോ ഊരിപ്പോയ മുണ്ടും മെടുത്തുടുത്ത് മുഖവും കഴുകി അവളുടെ കൂടെ ഇറങ്ങി….
ഹാളിലേക്ക് ചെല്ലുമ്പോ അവൾടപ്പൻ ഇരുന്ന് ചായ കുടിക്കുന്നുണ്ട്…
ഞങ്ങളെ കണ്ടതും പുള്ളി ഒരു ഗുഡ് മോർണിംഗ് വിഷ് ചെയ്തു തിരിച്ചൊരു വിഷും കൊടുത്ത് ഞാനവളെയും തള്ളി ക്കൊണ്ട് അടുക്കളയിലേക്ക് ചെന്നു…..
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤