“…. ഇവിടെ ഞങ്ങളു മാത്രല്ലേ ഉള്ളൂ അതുകൊണ്ട് ഇതേ ഉണ്ടാക്കാറുള്ളു കുറെ നാളായിട്ട് ഇതാ ഇവിടുത്തെ സ്ഥിരം ഭക്ഷണം….നിങ്ങളു വരൂന്ന് അറിഞ്ഞില്ല മക്കളിങ്ങോട്ടു വരൂന്നൊരു പ്രതീക്ഷേമില്ലായിരുന്നു…..
അതുകൊണ്ട് നാളെ നമുക്ക് എന്തേലും വലുതായിട്ടുണ്ടാക്കാം….ഇപ്പൊ മക്കളിതു കഴിക്ക്….”
അവളുടമ്മ വിളമ്പി വെച്ചതിൽ നിന്നും കുറച്ചെടുത്തു കഴിച്ചവളെ നോക്കിയപ്പോ വല്ലാത്ത സംതൃപ്തിയോടെ ഭക്ഷണം കഴിക്കുന്ന അവളെയാണ് ഞാൻ കണ്ടത്…..
ഭക്ഷണം കഴിച്ചു കുറച്ചു നേരം അവളുടെ അച്ഛനോട് സംസാരിച്ചിരുന്നു….
പക്ഷെ അദ്ദേഹത്തിനെന്നോട് സംസാരിക്കാൻ നല്ല ബുദ്ധിമുട്ടുള്ളതു പോലെയെനിക്ക് തോന്നി അതുകൊണ്ട് പെട്ടെന്ന് സംസാരം നിർത്തി നല്ല ക്ഷീണമുണ്ടെന്നും പറഞ്ഞവളുടെകൂടെ റൂമിലേക്കു നടന്നു
പക്ഷെ ആ വീട്ടിൽ വന്നു കേറിയപ്പോഴേക്കും എന്റെ ക്ഷീണമൊക്കെ മാറിയിരുന്നു പകരം ഓർമകളെന്നെ വേട്ടയാടുന്ന പോലെ…. അല്ല അവളുടെ ആത്മഹത്യ ശ്രമവും
മറ്റും കഴിഞ്ഞിട്ട് വർഷം കുറെയായെങ്കിലും അതിനു കാരണക്കാരൻ ഞാനായിരുന്നുവെന്ന തോന്നാലെന്നെ വേട്ടയാടുന്നുണ്ടായിരുന്നു……
“…. ഇവിടെന്നിറങ്ങിയിട്ടു രണ്ടു മൂന്നു കൊല്ലം കഴിഞ്ഞെങ്കിലും വല്യ മറ്റൊന്നുമില്ല എല്ലാം പഴയ പോലെ തന്നെ…….”
കൈയിലിരുന്ന ഫോണും ചെറിയ ഹാൻഡ് ബാഗുമൊരു ടേബിളിൽ വെച്ചു റൂം മുഴുവനുമവളൊന്നു കണ്ണോടിച്ചു പറഞ്ഞു…..
“…. വാതിലിനും ചുവരിനൊന്നും മാറ്റമൊന്നുമില്ലേലും മനുഷ്യർക്ക് നല്ല മറ്റോണ്ട്….അന്നെന്റെ അച്ഛനുവിളിച്ചു വിട്ട നിന്റെ അച്ഛനിന്നെന്നെ വിളിച്ചത് കേട്ടില്ലേ മോനെന്ന്….”
ഞാനൊരു ചിരിയോടെ അത് പറഞ്ഞപ്പോ അവളെന്നിക്കരികിലായി കട്ടിലിൽ വന്നിരുന്നു…..
“…. ശെരിയാ അച്ഛനുമമ്മേമെല്ലാം ഒരുപാട് മാറി പോയി…. നേരത്തത്ത പോലെയല്ല എത്ര നന്നായിട്ടാ ഏട്ടനോട് പെരുമാറിയെ ….”
“…. അതിപ്പോ നിന്റെ കാര്യയായാലും അങ്ങനെയൊക്കെ തന്നെയല്ലേ
നിന്റെ ഒരൊറ്റ ഫോട്ടോ
പോലുമില്ലാതിരുന്ന വീട്ടിലിപ്പോ എന്തോരം ഫോട്ടോയാ….”
“…. ഹാളിലല്ലേ…. അതാ ഞാനും നോക്കിയേ….
കുഞ്ഞിലത്തെ ഫോട്ടോയൊക്കെ…..
ശെരിക്കും ഇത്തിരി കൂടി നേരത്തെ നമ്മളിങ്ങോട്ടു വരണ്ടതാരുന്നുന്ന് തോന്നുന്നു….”
“… ങേ… ഇതാരാ ഈ പറയുന്നേ…. നിന്റെ അച്ഛനും അമ്മയുമൊക്കെ വന്നു വിളിച്ചപ്പോഴൊക്കെ അപമാനിച്ചു വിട്ടത് നീ തന്നെയല്ലേ……. ”
“…. അതുപിന്നെ എന്നോട് കാണിച്ചതും ഏട്ടനോട് പറഞ്ഞതുമൊക്കെ ചെറുതൊന്നുമല്ലല്ലോ…..”
Submitted
ഒന്നും പറയാനില്ല.ഇഷ്ടമായി ഒരുപാട്❤️
മച്ചാന്മാരെ…..
എഴുതാനുള്ള സാഹചര്യമോ മൂഡോ കിട്ടുന്നില്ല…. അടുത്തത് അവസാനം ഭാഗമായതുകൂടി കൊണ്ട് ഇത്തിരി വൈകാൻ ചാൻസുണ്ട്….
എങ്കിലും എത്രയും പെട്ടെന്ന് തരാൻ ശ്രമിക്കാം….
❤️❤️
❤❤❤ താങ്ക്സ് bro….
ചേട്ടോ ഷെമിക്കണമ് ശീലമായി പോയത് ആണ് മാറ്റാൻ പറ്റില്ല. ഞാൻ ആകെ ഏതിൽ 2.3 ആളുകളുടെ കഥകൾ മാത്രം ആയിരുന്നു വായിച്ചിരുന്നത്. ഇന്ന് ചുമ്മാ കയറി ന്നോക്കിയപ്പോൾ ആണ് നിങ്ങളുടെ ഈ കഥ വായിക്കുന്നത് ചുമ്മാ ഇരിക്കുക അല്ലെ അപ്പോൾ ഫാസ്റ്റ് പാർട്ട് മുതൽ വായിച്ചു സത്യം പറയാമല്ലോ ഒരു രക്ഷ ഇല്ല ഒരുപാട് ഇഷ്ടം ആയി. പ്രതേകിച്ചു ആ അവർ കുട്ടികൾ ആയിരുന്ന സമയം ഉള്ളത് പിന്നെ അവൾ വളർന്നു വന്ന സാഹചര്യം ?. …. അവരെന്നെ കൂടെ കൂട്ടില്ല എനിക്ക് പ്രാന്തല്ലേ….” ഇങ്ങനെ ഉള്ള ഭഗങ്ങൾ എല്ലാം എന്തു പറയണം എന്ന് അറിയില്ല. അപ്പോൾ ഇനി ഉള്ള ബംഗാളിൽ നമക് വീണ്ടും കണം കഴിയുന്നതും വേഗത്തിൽ വടുത്ത ഭാഗം പോസ്റ്റ് ചെയുക
താങ്ക്സ് bro❤….
അടുത്ത പാർട്ടോടു കൂടി കഥ തീരും… എന്തായാലും പെട്ടെന്നു തരാൻ ശ്രമിക്കാം…
Ethrapravishyam kannu niranju ennariyilla nalla sukhavum novum ellam koodiyulla oru feel
Valare nalla ezhuth
Othiri Snehathode ❤️❤️
താങ്ക്സ് bro ❤❤
Guys.. ഈ cmt കാണുന്ന ആരേലും ഒന്നു hlp ചെയ്യണേ….
ഒരു story….
.
ഹീറോ പേര് കിച്ചു. (കിച്ചുവേട്ടൻ)
കഥ തുടങ്ങുന്നതെ നായകനും നായികയും ഉടക്ക് ആയിട്ടാണ് (നായിക നായകനോട് പിണങ്ങി വീട്ടിൽ വന്നു നിൽക്കുന്നു)
നായികയുടെ അനിയത്തീടെ കല്യാണത്തിന് നായകൻ ni8 വരുന്നു.
.
കല്യാണം കഴിഞ്ഞ രണ്ടുപേരും അവരുടെ വീട്ടിൽ പോകുന്നതൊക്കെയാണ് theme…
കൊറച്ചു പഴയ story ആണ്…..
? കത്തിയവർ ഒന്നു പറഞ്ഞു തന്നു സഹായിക്കണം
ഇത് കണ്ടപ്പോ എനിക്ക് തോന്നിത് സ്വന്തം ശ്രീക്കുട്ടി എന്നാ കഥയ ഇനി അത് ആണോ ആവ്വോ author വില്ലി ആണ് ഇപ്പോൾ അത് നഫോ ആവ്വോ ഉണ്ടേൽ ഒന്ന് check ചെയ്ത് നോക്കിന്നോക് ചെലപ്പോ അതാവും
Athanne aanu
Matte sitil kidappund malayalathil willy ennanu author nte peru
വില്ലിടെ കഥയാണ്….. ഇവിടെയുണ്ട്….
പിന്നെ വായിച്ചിട്ടില്ലെങ്കിൽ വില്ലിടെ ദേവനന്ദ കൂടി വായിച്ചോ എനിക്കേറ്റവും ഇഷ്ടമുള്ള കഥകളിൽ ഒരെണ്ണമാണ് ❤